വന്ദേഭാരതിന്റെ തകരാർ പരിഹരിക്കാൻ ജീവനക്കാർക്ക് പരിശീലനം
തിരുവനന്തപുരം∙ വന്ദേഭാരത് ട്രെയിനുകളുടെ തകരാറുകൾ പരിഹരിക്കാൻ ലോക്കോപൈലറ്റുമാർക്കും ട്രെയിൻ മാനേജർമാർക്കും പ്രത്യേക പരിശീലനം നൽകാൻ റെയിൽവേ. സാങ്കേതിക തകരാർ മൂലം ട്രെയിൻ വഴിയിലായ സംഭവം

തിരുവനന്തപുരം∙ വന്ദേഭാരത് ട്രെയിനുകളുടെ തകരാറുകൾ പരിഹരിക്കാൻ ലോക്കോപൈലറ്റുമാർക്കും ട്രെയിൻ മാനേജർമാർക്കും പ്രത്യേക പരിശീലനം നൽകാൻ റെയിൽവേ. സാങ്കേതിക തകരാർ മൂലം ട്രെയിൻ വഴിയിലായ സംഭവം നാണക്കേടുണ്ടാക്കിയതിനെ തുടർന്നാണു ജീവനക്കാർക്കു പരിശീലനം നൽകുന്നത്. വന്ദേഭാരത് ട്രെയിനുകളുടെ ഇലക്ട്രിക്കൽ പ്രൊപ്പൽഷൻ സംവിധാനവും ഇലക്ട്രിക് കൺട്രോളുകളും ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിയാണു നിർമിച്ചിരിക്കുന്നത്.
ട്രെയിനുകൾക്കു തകരാറുണ്ടാകുമ്പോൾ കമ്പനി പ്രതിനിധികളെത്തി നന്നാക്കുന്നതാണു പതിവ്. മതിയായ പരിശീലനം നൽകുകയോ സാങ്കേതിക വിദ്യ ൈകമാറുകയോ ചെയ്യാത്തതിനാൽ റെയിൽവേ ജീവനക്കാർക്ക് തകരാറുകൾ പരിഹരിക്കാൻ കഴിയുന്നില്ല. ട്രെയിനിന്റെ വാറന്റി കാലാവധി 5 വർഷമാണ്. ഈ കാലാവധി കഴിഞ്ഞാലും സ്വകാര്യ കമ്പനിക്കു തന്നെ അറ്റകുറ്റപ്പണി കരാർ നൽകാൻ സാധ്യതയുണ്ട്. റെയിൽവേ എൻജിനീയർമാർക്കു പരിശീലനം നൽകാത്തത് സ്വകാര്യ കമ്പനിയെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയർന്നിരുന്നു.
ഒാട്ടത്തിനിടയിൽ കാസർകോട്– തിരുവനന്തപുരം വന്ദേഭാരത് ഷൊർണൂരിൽ കുടുങ്ങിയതു വലിയ വാർത്തയായിരുന്നു. ട്രെയിൻ പിന്നീട് ഇലക്ട്രിക് എൻജിൻ ഘടിപ്പിച്ച് തിരുവനന്തപുരത്ത് എത്തിച്ചാണ് അറ്റകുറ്റപ്പണി നടത്തിയത്. ന്യൂഡൽഹി– വാരാണസി വന്ദേഭാരതും സെപ്റ്റംബറിൽ സാങ്കേതികത്തകരാർ മൂലം വഴിയിലായിരുന്നു. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ്ങിന്റെ നിർദേശ പ്രകാരമാണ് മെക്കാനിക്കൽ വിഭാഗം ഇപ്പോൾ ട്രെയിൻ ജീവനക്കാർക്കു പരിശീലനം നൽകാൻ തീരുമാനിച്ചത്. ഇതിനായി പ്രത്യേക മൊഡ്യൂളും തയാറാക്കി. കേരളത്തിലെ ലോക്കോപൈലറ്റുമാർക്കും ട്രെയിൻ മാനേജർമാർക്കും കൊച്ചുവേളി, മംഗളൂരു യാഡുകളിലാണു പരിശീലനം നൽകുക.