തിരുവനന്തപുരം∙ എസ്എഫ്ഐഒ അന്വേഷണം തുടങ്ങിയതോടെ സിഎംആർഎൽ കമ്പനിയിലെ തങ്ങളുടെ നോമിനി ഡയറക്ടറുടെ ശമ്പളം ഒഴിവാക്കി കെഎസ്ഐഡിസി. 2022– 23ൽ 5 ലക്ഷം രൂപ സിറ്റിങ് ഫീസിനു പുറമേ 9.21 ലക്ഷം രൂപ നോമിനി ഡയറക്ടർക്കു സിഎംആർഎൽ ശമ്പളം നൽകിയിരുന്നു. ഇക്കാര്യം ‘മലയാള മനോരമ’ റിപ്പോർട്ട് ചെയ്തപ്പോൾ, ഡയറക്ടർ ശമ്പളം വാങ്ങുന്നില്ലെന്നും സിഎംആർഎലിൽനിന്നു തുക കൈപ്പറ്റുന്നത് ഓഹരി പങ്കാളിയെന്ന നിലയ്ക്കു കെഎസ്ഐഡിസിയാണെന്നുമായിരുന്നു വിശദീകരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ എസ്എഫ്ഐഒ അന്വേഷണം തുടങ്ങിയതോടെ സിഎംആർഎൽ കമ്പനിയിലെ തങ്ങളുടെ നോമിനി ഡയറക്ടറുടെ ശമ്പളം ഒഴിവാക്കി കെഎസ്ഐഡിസി. 2022– 23ൽ 5 ലക്ഷം രൂപ സിറ്റിങ് ഫീസിനു പുറമേ 9.21 ലക്ഷം രൂപ നോമിനി ഡയറക്ടർക്കു സിഎംആർഎൽ ശമ്പളം നൽകിയിരുന്നു. ഇക്കാര്യം ‘മലയാള മനോരമ’ റിപ്പോർട്ട് ചെയ്തപ്പോൾ, ഡയറക്ടർ ശമ്പളം വാങ്ങുന്നില്ലെന്നും സിഎംആർഎലിൽനിന്നു തുക കൈപ്പറ്റുന്നത് ഓഹരി പങ്കാളിയെന്ന നിലയ്ക്കു കെഎസ്ഐഡിസിയാണെന്നുമായിരുന്നു വിശദീകരണം. എന്നാൽ കെഎസ്ഐഡിസിയുടെ നോമിനി ഡയറക്ടറുടെ ശമ്പളം ഒഴിവാക്കിയതായി സിഎംആർഎലിന്റെ 2023–24ലെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. 4 ലക്ഷം രൂപ സിറ്റിങ് ഫീസും 54300 രൂപ കമ്മിഷനും കഴിഞ്ഞ സാമ്പത്തികവർഷം കെഎസ്ഐഡിസി ഡയറക്ടർക്കു നൽകിയെന്നു റിപ്പോർട്ടിലുണ്ട്. കമ്മിഷൻ ഏതു നിലയ്ക്കാണു നൽകിയതെന്നതു വ്യക്തമല്ല.  

2023 ഓഗസ്റ്റിൽ നിയോഗിച്ച നോമിനി ഡയറക്ടറാണ് ഇപ്പോഴുള്ളത്. ഇതിനു മുൻപ് ഉൾപ്പെടുത്തിയ രണ്ടു നോമിനി ഡയറക്ടർമാരും കെഎസ്ഐഡിസിയിൽനിന്നു വിരമിച്ചതിനു പിന്നാലെ അവിടെത്തന്നെ ഡയറക്ടർമാരായി തുടരുകയായിരുന്നു. 2022– 23ൽ എല്ലാവർക്കും ശമ്പളം നൽകിയിരുന്നെങ്കി‍ൽ കഴിഞ്ഞവർഷം എംഡി ശശിധരൻ കർത്തായ്ക്കും ജോയിന്റ് എംഡി ശരൺ എസ്.കർത്തായ്ക്കും മാത്രമാക്കി ശമ്പളം ചുരുക്കി. വിവാദമുയർന്നതോടെയാണു വേതന ഘടനയിൽ മാറ്റം കൊണ്ടുവന്നതെന്നാണു വിവരം. 13 ഡയറക്ടർമാരാണു ബോർഡിലുള്ളത്. 

ADVERTISEMENT

  കോർപറേറ്റ് വഞ്ചനയിൽ രാജ്യത്തെ പ്രധാന ഏജൻസി അന്വേഷണം നടത്തിയിട്ടും സിഎംആർഎലുമായുള്ള സാമ്പത്തിക ബന്ധം വിഛേദിക്കാൻ കെഎസ്ഐഡിസി തയാറായിട്ടില്ല. ഇപ്പോഴും 13.41 % ഓഹരി കമ്പനിയിലുണ്ട്. ‘ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ അന്വേഷണ റിപ്പോർട്ട് വരട്ടെ’യെന്നു കെഎസ്ഐഡിസിയിലെ ഉന്നതൻ പ്രതികരിച്ചു. സിഎംആർഎൽ ഭീകരസംഘടനയ്ക്കു പണം നൽകിയതായി സംശയമുണ്ടെന്ന് എസ്എഫ്ഐഒ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. എസ്എഫ്ഐഒ റിപ്പോർട്ടിൽ വിചാരണാ നടപടി വരികയോ, എൻഐഎ അന്വേഷണം നടക്കുകയോ ചെയ്താൽ ഓഹരി പങ്കാളിയെന്ന നിലയിൽ കെഎസ്ഐഡിസിയും ഉത്തരം പറയേണ്ടിവരും.  കർത്തായുടേത് ഉൾപ്പെടെ 78 കമ്പനികളിൽ കെഎസ്ഐഡിസിക്ക് ഓഹരി പങ്കാളിത്തമുണ്ട്. വ്യവസായ പ്രോത്സാഹനമെന്ന നിലയ്ക്കു കമ്പനികളുടെ തുടക്കകാലത്ത് എടുത്ത ഓഹരികൾ പിൻവലിച്ചു പുതിയ കമ്പനികളിലേക്കു മാറ്റുന്നതിനെക്കുറിച്ചു പഠിക്കാൻ രണ്ടുവർഷം മുൻപു കെഎസ്ഐഡിസി ഒരു കമ്മിറ്റിയെ വച്ചിരുന്നു. ഇതിന്റെ പ്രവർത്തനം മരവിച്ച മട്ടാണ്. എന്നാൽ ഓഹരി പിൻവലിക്കാനല്ല, വ്യവസായ പ്രോത്സാഹന നയം പഠിക്കാനാണു കമ്മിറ്റിയെ വച്ചതെന്നും നയം രൂപീകരിച്ചെന്നും കെഎസ്ഐഡിസി വിശദീകരിക്കുന്നു. 

English Summary:

KSIDC Nominee Director salary cut: SFIO investigation into CMRL's financial dealings led to the suspension of KSIDC's nominee director's salary