കുടിശിക 680 കോടി: വിതരണത്തിൽനിന്ന് പിൻവാങ്ങുമെന്ന് മരുന്നുകമ്പനികൾ
കോഴിക്കോട് ∙ ആരോഗ്യമേഖലയിൽ കടുത്ത മരുന്നുക്ഷാമത്തിനു വഴിവച്ചു കൊണ്ട്, കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ (കെഎംഎസ്‌സിഎൽ) ടെൻഡറിൽ നിന്നു മരുന്നുനിർമാണ കമ്പനികൾ പിൻവാങ്ങുന്നു. രണ്ടു വർഷത്തെ കുടിശിക 680 കോടി രൂപ കവിഞ്ഞതും ഒട്ടേറെ തവണ പണത്തിനായി സമീപിച്ചിട്ടും കെഎംഎസ്‌സിഎൽ അധികൃതരുടെ നിസ്സഹകരണവും ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ അധികൃതർക്ക് കത്തെഴുതിയിരിക്കുന്നത്. ബാങ്കിലെ കടം തീർക്കാത്തതിനാൽ തങ്ങൾക്കു പ്രവർത്തന മൂലധനംപോലും ലഭിക്കുന്നില്ലെന്നു കമ്പനികൾ ചൂണ്ടിക്കാട്ടി.

ആന്റിബയോട്ടിക്, പഞ്ഞി, ഐവി ഫ്ലൂയിഡ്, കാൻസർ മരുന്നുകൾ തുടങ്ങി അവശ്യമരുന്നുകൾക്ക് ഇപ്പോൾ തന്നെ കടുത്ത ക്ഷാമം നേരിടുന്ന സർക്കാർ ആശുപത്രികളുടെ താളം തെറ്റിക്കുന്നതാവും മരുന്നു സംഭരണത്തിലെ പാളിച്ച. 2024–25 ടെൻഡറിലെ 30% മരുന്നുകൾ മാത്രമാണ് ഇതേവരെ കമ്പനികൾ വിതരണം ചെയ്തിട്ടുള്ളത്. അടുത്ത വർഷത്തേക്കുള്ള ടെൻഡർ നടപടികൾ നവംബറിൽ തുടങ്ങേണ്ടതായിരുന്നെങ്കിലും അതും ഉണ്ടായിട്ടില്ല.
മുൻ വർഷങ്ങളിലെ കുടിശിക മാത്രം 350 കോടി രൂപ കവിയും. ഈ വർഷത്തേത് 330 കോടി രൂപയും. പണം കിട്ടാൻ ‘ബിൽ ഡിസ്കൗണ്ടിങ്’ കരാറിൽ ഒപ്പിടണമെന്ന നിബന്ധന കൂടി കെഎംഎസ്‌സിഎൽ വച്ചതോടെയാണ് ചെറുകിട കമ്പനികൾ ഉൾപ്പെടെ വെട്ടിലായത്. സർക്കാർ ഉറപ്പിൽ ബാങ്കുകളിൽ നിന്ന് മുൻകൂർ പണം നൽകുന്ന സംവിധാനമാണ് ഇത്. 7–14% പലിശ കമ്പനികൾ വഹിക്കണം. കരാറിൽ ഒപ്പിട്ട 20ൽ താഴെ കമ്പനികൾക്കു മാത്രമാണ് അടുത്തിടെ 95 കോടിയോളം രൂപ വിതരണം ചെയ്തത്.
ഈ ചട്ടങ്ങളെല്ലാം തങ്ങളുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കുന്നതായാണ് കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. 5–20 കോടി രൂപ വരെ വിവിധ കമ്പനികൾക്കു കെഎംഎസ്‌സിഎൽ നൽകാനുണ്ട്. ബാങ്കിൽ നിന്ന് മുൻകൂർ പണമെടുത്ത് അസംസ്കൃത വസ്തുക്കൾ സംഭരിക്കാൻ സാധിക്കാത്തതിനാൽ ഉൽപാദനം പോലും നിർത്തിവയ്ക്കേണ്ടി വരുമെന്നു കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലേക്കു മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലേക്കുള്ള മരുന്നുവിതരണത്തെ പോലും ബാധിക്കുന്ന വിധത്തിലാണ് മെഡിക്കൽ കോർപറേഷന്റെ നിസ്സഹകരണം എന്നാണ് കമ്പനികൾ കത്തിൽ പറയുന്നത്.
മരുന്നു സംഭരണത്തിനായി രൂപീകരിച്ച കോർപറേഷൻ, ഇടപാടുകളിൽ നിന്ന് 7% കമ്മിഷൻ കൈപ്പറ്റുന്നുണ്ട്. ഈ തുക ഉപയോഗിച്ച് കോർപറേഷൻ തന്നെ ഗാരന്റി വച്ചു ബാങ്കുകളിൽ നിന്നു പണം ഏർപ്പെടുത്തണമെന്നാണ് കമ്പനികളുടെ ആവശ്യം.