ഇരട്ടക്കൊലപാതകം: നിർണായകമായത് ‘ദൈവത്തിന്റെ കയ്യൊപ്പുള്ള’ തെളിവുകൾ
കോട്ടയം ∙ സ്വത്തുതർക്കത്തെത്തുടർന്നു സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസിലെ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യന് (54) എതിരായതു ‘ദൈവത്തിന്റെ കയ്യൊപ്പുള്ള’ തെളിവുകൾ.

കുറ്റകൃത്യത്തിലേർപ്പെടുന്നയാൾ സ്വയം സൃഷ്ടിക്കുന്ന തെളിവുകളെയാണു നിയമലോകം ദൈവത്തിന്റെ കയ്യൊപ്പുള്ള തെളിവുകളെന്നു വിശേഷിപ്പിക്കുന്നത്. പ്രതി കരിമ്പനാൽ വീട്ടിലേക്കു കൃത്യം നിർവഹിക്കാൻ വരുന്നതിനിടെ വാഹനം കയറ്റം കയറാതെ നിന്നുപോയി. വാഹനം തള്ളിനീക്കുന്നതിനായി സമീപവാസിയായ മനു എന്നയാളെ ഫോണിൽ വിളിച്ചുവരുത്തി. വൈകിട്ട് 4.49നാണു മനുവിനെ വിളിച്ചത്.
വീട്ടിലെത്തി കൃത്യം നിർവഹിച്ച ശേഷം പുറത്തേക്കിറങ്ങിയ ജോർജ് കുര്യൻ സ്വന്തം മൊബൈൽ ഫോണിൽ ഫോട്ടോ എടുത്തതായും പൊലീസ് കണ്ടെത്തി. കരിമ്പനാൽ വീട്ടിലെ ഡ്രൈവർ മഹേഷ് അടക്കം പേടിച്ചോടുന്ന ദൃശ്യം ഈ ചിത്രത്തിൽ കാണാം.
ഫോട്ടോയുടെ സമയം രേഖപ്പെടുത്തിയിരിക്കുന്നത് 4.51 എന്നാണ്. പ്രതി വീട്ടിലെത്തിയതിനെത്തുടർന്നു സാമ്പത്തികത്തർക്കമുണ്ടാകുകയും ആ പ്രകോപനത്തിനിടെ വെടിവയ്ക്കുകയും ചെയ്തതല്ലെന്നും വീട്ടിൽ വന്നയുടനെ വെടിവയ്ക്കുകയായിരുന്നുവെന്നും ഇതോടെ കോടതിക്കു ബോധ്യപ്പെട്ടു.
വീട്ടിലെ ഡ്രൈവർമാരായ മുരളിയും മഹേഷും വെടിയൊച്ച കേട്ടു പേടിച്ചോടുമ്പോൾ ഇവരുടെ പേരു വിളിച്ച് ‘നിങ്ങളെ ഒന്നും ചെയ്യില്ല’ എന്നു പ്രതി ഉറക്കെപ്പറഞ്ഞിരുന്നു. ഇവരുടെ 2 പേരുടെയും ഫോൺ നമ്പറുകൾ ജോർജ് കുര്യന്റെ ഫോണിൽ സേവ് ചെയ്തിട്ടുണ്ടായിരുന്നു. അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഇവരെ അറിയില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദവും കോടതി അംഗീകരിച്ചില്ല.
ജോർജ് കുര്യൻ തന്റെ സുഹൃത്തുക്കൾക്കു സംഭവത്തിനു തലേന്നു രാത്രി അയച്ച സന്ദേശത്തിൽ ‘ആരും ഇങ്ങോട്ടു വരേണ്ട’ എന്നും ‘എല്ലാം നിയന്ത്രണത്തിൽനിന്നു പോയി’ എന്നും ‘ഞാൻ തന്നെ എല്ലാം നോക്കിക്കൊള്ളാം’ എന്നും പറഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തി. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് എന്നതിന് ഇതും തെളിവായി. സാഹചര്യത്തെളിവുകൾക്കും സാക്ഷിമൊഴികൾക്കും ഒപ്പം ഇങ്ങനെ ‘ദൈവത്തിന്റെ കയ്യൊപ്പുള്ള’ തെളിവുകളാണു കേസിൽ നിർണായകമായത്.
കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ (50), മാതൃസഹോദരനും പ്ലാന്ററുമായ കാഞ്ഞിരപ്പള്ളി പൊട്ടംകുളം മാത്യു സ്കറിയ (78) എന്നിവരാണു വെടിയേറ്റു മരിച്ചത്. ഇതിൽ മാത്യു സ്കറിയയുടെ 4 പെൺമക്കളും വിചാരണ ആരംഭിച്ച് ഇന്നലെ വിധി പ്രസ്താവിക്കുന്നതു വരെ മുടങ്ങാതെ കോടതിയിൽ എത്തുമായിരുന്നു.
വിചാരണയ്ക്കിടെ ഒരിക്കൽ അവരുമായി പ്രതി ജോർജ് കുര്യൻ പരസ്യമായി വഴക്കുണ്ടാക്കുകയും ചെയ്തു. ‘നിങ്ങളുടെ അപ്പനെ എങ്ങനെയാണു ഞാൻ കൊന്നതെന്നറിഞ്ഞാൽ പൊട്ടിക്കരയു’മെന്നു മക്കളോട് ഇയാൾ പറഞ്ഞു. ഇതിനോടു മക്കളും പ്രതികരിച്ചിരുന്നു.
കൊല നടന്ന ദിവസം എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്നു കോടതി ചോദിച്ചപ്പോൾ ജോർജ് കുര്യൻ എഴുതിക്കൊടുത്തത് ഇങ്ങനെയായിരുന്നു: ‘‘ഞാനും സഹോദരൻ രഞ്ജു കുര്യനും മാതൃസഹോദരൻ മാത്യു സ്കറിയയും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ കാറിൽ 4 പേരെത്തി. അവർ വാതിൽ തള്ളിത്തുറന്ന് അകത്തു കടന്നു. അതിൽ കറുത്ത നിറത്തിലുള്ള ഒരാൾ 3 പേർക്കു നേരെയും വെടിയുതിർക്കുകയായിരുന്നു. 3 പേരും വീണു. മറ്റുള്ള 2 പേർക്കും വെടിയേറ്റെന്നും എനിക്കു വെടിയേറ്റില്ലെന്നും പിന്നീട് ബോധ്യപ്പെട്ടു. വന്നവർ ആരാണെന്ന് അറിയില്ല.’’ എന്നാൽ ഈ മൊഴി വസ്തുതകളുമായി പൊരുത്തപ്പെടാത്തതിനാൽ കോടതി മുഖവിലയ്ക്കെടുത്തില്ല.