സാബുവിന്റെ ആത്മഹത്യ: പ്രേരണക്കുറ്റം ചുമത്താതെ പൊലീസ് ഒളിച്ചുകളി
തൊടുപുഴ ∙ സഹകരണ സൊസൈറ്റിയിലെ നിക്ഷേപം തിരിച്ചുകിട്ടാത്തതിൽ മനംനൊന്ത് കട്ടപ്പന സ്വദേശി സാബു തോമസ് (56) ആത്മഹത്യ ചെയ്തതിൽ അസ്വാഭാവികമരണത്തിനു മാത്രം കേസെടുത്ത് പൊലീസ്.

ജീവനക്കാർക്കെതിരെ ആത്മഹത്യക്കുറിപ്പും സിപിഎം നേതാവു ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടും ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയില്ല. കട്ടപ്പന റൂറൽ ഡവലപ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കു മുൻപിൽ കഴിഞ്ഞ 20നാണു പള്ളിക്കവല മുളങ്ങാശേരിൽ സാബു ജീവനൊടുക്കിയത്. പ്രത്യേക അന്വേഷണസംഘം ഇന്നലെ സാബുവിന്റെ രണ്ടു മക്കളുടെയും മൊഴിയെടുത്തു. ഫോൺ ശബ്ദരേഖ ഉൾപ്പെടെ അന്വേഷണ പരിധിയിലുണ്ടെന്നു ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ് പറഞ്ഞു. കട്ടപ്പന എഎസ്പിയുടെ നേതൃത്വത്തിൽ 2 എസ്എച്ച്ഒമാർ ഉൾപ്പെടെ ഒൻപതംഗ സംഘമാണു കേസന്വേഷിക്കുന്നത്.