മുണ്ടക്കൈ–ചൂരൽമല: 750 കോടിയുടെ പുനരധിവാസം; 1000 ചതുരശ്രയടി വീടുകൾ
തിരുവനന്തപുരം∙ വയനാട്ടിലെ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ബാധിതർക്കായി സർക്കാർ നിർമിക്കുക 1000 ചതുരശ്ര അടി വീതമുള്ള വീടുകൾ. പുനരധിവാസത്തിനുള്ള കരടു പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ പ്രത്യേക മന്ത്രിസഭാ യോഗം ചർച്ച ചെയ്തു. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അവതരിപ്പിച്ച പദ്ധതിയിൽ 26നു ചേരുന്ന മന്ത്രിസഭാ യോഗം അന്തിമ തീരുമാനമെടുക്കും.

സർക്കാർ പരിഗണിക്കുന്ന പദ്ധതി ഇങ്ങനെ:
∙ 2 ടൗൺഷിപ്പുകൾ ഒറ്റഘട്ടമായി വികസിപ്പിക്കും. പ്രതീക്ഷിക്കുന്ന ചെലവ് 750 കോടി രൂപ.
∙ വീടുകളുടെ ആകെ വിസ്തീർണം 1000 ചതുരശ്ര അടി. ഒറ്റനിലയായും രണ്ടു നിലകളിലും നിർമിക്കും.
∙ വീടുകളുടെ ഏതാനും ഡിസൈൻ കിഫ്ബി തയാറാക്കിയിട്ടുണ്ട്. അന്തിമതീരുമാനം ഉടൻ.
∙ വീടുകളുടെ എണ്ണവും അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും.
∙ നിർമാണം സ്പോൺസർമാരുടെ സഹായത്തോടെ. സ്പോൺസർമാരുമായി മുഖ്യമന്ത്രി നേരിട്ടു ചർച്ച നടത്തും. പട്ടികയിൽ രാഷ്ട്രീയ പാർട്ടികളും വ്യവസായികളും.
∙ പുനരധിവാസ പദ്ധതിക്കു മേൽനോട്ടം വഹിക്കാൻ പ്രത്യേക സമിതി.
∙ ടൗൺഷിപ് നിർമാണത്തിനു സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കും. ഇതുസംബന്ധിച്ചു കോടതിയുടെ തീരുമാനം വന്നാലുടൻ നടപടികൾ പൂർത്തിയാക്കും.
പട്ടികയിലെ പിഴവ് ഉദ്യോഗസ്ഥരുടെ വീഴ്ചയെങ്കിൽ നടപടി: മന്ത്രി
തൃശൂർ ∙ മുണ്ടക്കൈ - ചൂരൽമല പുനരധിവാസ പട്ടികയിൽ ഇരട്ടിപ്പും തെറ്റായ വിവരങ്ങളുമുണ്ടായത് ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവാണെങ്കിൽ നടപടിയെടുക്കുമെന്ന് മന്ത്രി കെ.രാജൻ. റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടറോടു നിർദേശിച്ചിട്ടുണ്ട്. ദുരന്തബാധിതരായ ആരും ഒഴിവാക്കപ്പെടില്ല. അനധികൃതമായി ഒരാളും പട്ടികയിലുണ്ടാവുകയുമില്ല. കരട് റിപ്പോർട്ടാണിത്. ജനുവരിയിൽ ഗുണഭോക്താക്കളുടെ അന്തിമ പട്ടിക പൂർത്തിയാക്കും.