എന്റെ പൊന്നു സഖാവേ’ എന്ന് സാബു വിളിച്ചത് 12 തവണ; അടി മേടിക്കേണ്ട സമയം കഴിഞ്ഞെന്ന് സജിയുടെ മറുപടി
തൊടുപുഴ ∙ കട്ടപ്പന റൂറൽ ഡവലപ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ സാബു തോമസ് (56) സിപിഎം ഇടുക്കി ജില്ലാ ജില്ലാ കമ്മിറ്റിയംഗം വി.ആർ.സജിയുമായി നടത്തിയ 4.33 മിനിറ്റ് ദൈർഘ്യമുള്ള ഫോൺ സംഭാഷണത്തിൽ യാചനാരീതിയിൽ ‘എന്റെ പൊന്നു സഖാവേ’ എന്നു വിളിച്ചത് 12 തവണ.

തൊടുപുഴ ∙ കട്ടപ്പന റൂറൽ ഡവലപ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ സാബു തോമസ് (56) സിപിഎം ഇടുക്കി ജില്ലാ ജില്ലാ കമ്മിറ്റിയംഗം വി.ആർ.സജിയുമായി നടത്തിയ 4.33 മിനിറ്റ് ദൈർഘ്യമുള്ള ഫോൺ സംഭാഷണത്തിൽ യാചനാരീതിയിൽ ‘എന്റെ പൊന്നു സഖാവേ’ എന്നു വിളിച്ചത് 12 തവണ. എന്നാൽ മറുപടിയിൽ ഭീഷണിയുടെ സ്വരത്തിൽ ‘സാബുവിന് കളി അറിയത്തില്ല’ എന്നു സജി പറഞ്ഞത് രണ്ടു തവണ. ‘നിങ്ങൾ അടി മേടിക്കേണ്ട സമയം കഴിഞ്ഞു’ എന്നും സജി ഭീഷണി മുഴക്കുന്നുണ്ട്.
സാബുവും സജിയും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ...
∙ സാബു: എന്റെ പൊന്നു സഖാവേ, ഇവരെല്ലാം കൂടി നല്ല പണിയാ തരുന്നത്. ഭാര്യ ആശുപത്രിയിലാണ്. 2.20 ലക്ഷം രൂപ വേണം. പൈസയ്ക്ക് ചെന്നപ്പോൾ ബിനോയി പിടിച്ചു തള്ളി. എന്നിട്ട് ഞാൻ തല്ലിയെന്നു പറഞ്ഞ് വലിയ പ്രശ്നം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാ.
സജി: ഈ മാസത്തെ പറഞ്ഞതിൽ പകുതി പൈസ തന്നു കഴിഞ്ഞിട്ട് നിങ്ങൾ അവരെ പിടിച്ചുതള്ളി. അയാളെ ഉപദ്രവിക്കേണ്ട കാര്യം എന്താ. നിങ്ങൾ വിഷയം മാറ്റേണ്ട. ഞങ്ങൾ ഇത് അറിഞ്ഞിട്ട് മിണ്ടാതെ ഇരിക്കുന്നതാ. നിങ്ങൾ അടി മേടിക്കേണ്ട സമയം കഴിഞ്ഞു.
∙ സാബു: എന്റെ പൊന്നു സഖാവേ, എന്നെ വേണമെങ്കിൽ കൊന്നോ.
സജി: നിങ്ങൾക്ക് പണി അറിയത്തില്ലാഞ്ഞിട്ടാ.
∙ സാബു: എനിക്ക് സത്യമായും ഇങ്ങനത്തെ പണി അറിയത്തില്ല.
സജി: അത് പണി മനസ്സിലാക്കിത്തരാം. ഭൂമിയോളം ക്ഷമിച്ചാണു നിൽക്കുന്നത്. നിങ്ങൾക്കു പൈസ തരാൻ വേണ്ടി ആ പിള്ളേരെല്ലാം കിടന്ന് കയ്യും കാലും അടിച്ച് ഓടി എല്ലാ കാര്യങ്ങളും ചെയ്തോണ്ട് ഇരിക്കുമ്പോൾ, നിങ്ങൾ പ്രസ്ഥാനത്തിൽ വന്ന് അയാളെ ഉപദ്രവിക്കേണ്ട കാര്യമില്ല.
∙ സാബു: എന്റെ പൊന്നു സഖാവേ, അയാൾ എന്നെയാണ് ഉപദ്രവിച്ചത്.
സജി: അതൊക്കെ ഞങ്ങൾക്ക് അറിയാം.
∙ സാബു: എന്റെ പൊന്നു സഖാവേ, സംഭവം നടന്നത് അങ്ങനെയൊന്നുമല്ല.
സജി: നിങ്ങൾക്ക് അതിന്റെ വിഷമം വരുമ്പോഴേ മനസ്സിലാകൂ. സാബുവിനു തരേണ്ട പൈസ തരണം. നിങ്ങൾക്ക് ആശുപത്രിക്കേസ് ഉണ്ടെന്നും അറിയാം. ഞാനൂടെ കൂടി വഴക്കു പറഞ്ഞ് ഓരോ കാര്യങ്ങൾ ചെയ്യിച്ചോണ്ട് ഇരിക്കുകയാണ്.
∙ സാബു: എന്റെ പൊന്നു സഖാവേ, സത്യം അതൊന്നുമല്ല. അവരെന്താ പറഞ്ഞേക്കുന്നതെന്നു പോലും എനിക്ക് അറിയത്തില്ല.
സജി: അവർ അങ്ങനെ കള്ളമൊന്നും പറയത്തില്ല.
∙ സാബു: എന്റെ പൊന്നു സഖാവേ നാളെ ഡിസ്ചാർജ്.
സജി: നിങ്ങൾ അതിന്റെ അനുഭവിക്കുമ്പോൾ മനസ്സിലാക്കിക്കോളും.
∙സാബു: എന്റെ പൊന്നു സഖാവേ അങ്ങനെയൊരു പരിപാടിക്ക് ഞാൻ പോകത്തില്ല. എന്നെപ്പറ്റി ആരെങ്കിലും അങ്ങനെയൊരു അഭിപ്രായം പറഞ്ഞിട്ടുണ്ടോ. നുള്ളി നോവിച്ച സംഭവമെങ്കിലും ഉണ്ടോ ?
സജി: ബാങ്ക് പൈസ തരാനുണ്ട്. അത് തരാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ വിത്ഡ്രോവൽ നടക്കുന്ന സമയമാണ്. നിങ്ങളുടെ ഭാര്യയുടെ അസുഖം വന്നു. ഈ മാസം തരേണ്ട പൈസയിൽ ഒന്നര ലക്ഷം രൂപയിൽ അടുത്ത് തന്നു. എന്നിട്ടും നിങ്ങൾ അവിടെ ചെന്ന് അവനെ ഉപദ്രവിക്കുക എന്നത് ശരിയല്ല സാബു...
∙ സാബു: എന്താ ഇങ്ങനെയൊക്കെ... വീണ്ടും വീണ്ടും ഇങ്ങനെ പറയുന്നത്.
സജി: ഞങ്ങളെല്ലാവരും കൂടി അല്ല. സാബുവിനെപ്പറ്റി ഒരു മോശം ഇന്നുവരെ ഞങ്ങളാരും പറഞ്ഞിട്ടില്ല.
∙ സാബു: എന്റെ പൊന്നു സഖാവേ, അവർ കേക്കുമായി പോകുകയായിരുന്നു വണ്ടിയിൽ. പൈസയുടെ കാര്യം പറഞ്ഞപ്പോൾ തന്റെയൊരു പൈസ എന്നു പറഞ്ഞ് എന്നെ പിടിച്ചുതള്ളി.
സജി: ഇതൊന്നും ഞങ്ങൾ വിശ്വസിക്കുന്നില്ല. അന്വേഷിച്ചിട്ട് പറയാം. നിങ്ങൾക്ക് പണി അറിയത്തില്ല.
∙ സാബു: മുന്നിലെ ക്യാമറയിലുണ്ട്. അതിൽ കൃത്യമായി അറിയാം.
സജി: ശരി ഞാൻ അങ്ങോട്ട് വിളിക്കാം.