പീറ്ററിനെയും ലിന്നിനെയും ബൽജിയൻ ദമ്പതികൾ ദത്തെടുത്തത് 1981ൽ; നക്ഷത്രക്കുഞ്ഞുങ്ങൾ വളർന്നു, അമ്മമാർ അറിഞ്ഞോ..?
കൊച്ചി ∙ ഈ ക്രിസ്മസിന് കേരളത്തിൽ പ്രത്യാശയുടെ അമ്മ നക്ഷത്രങ്ങളെ തേടുകയാണ് ബൽജിയത്തിൽ നിന്നുള്ള സുഹൃത്തുക്കളായ പീറ്ററും ലിന്നും. 22 വർഷങ്ങൾക്കു മുൻപ് ബൽജിയത്തിൽ വിദ്യാർഥികൾക്കുള്ള വേനൽക്കാല ക്യാംപിൽ വച്ചാണു പീറ്റർ ഡക്നോക്കും ലിന്ന് ബവനും കണ്ടുമുട്ടുന്നത്. പരസ്പരം പറഞ്ഞ കഥകളിൽ 1981ൽ കേരളത്തിൽ നിന്നു തന്നെ ദത്തെടുത്തതാണെന്നു പീറ്റർ പറഞ്ഞു; പീറ്ററിനെ ഞെട്ടിച്ചുകൊണ്ടു ലിന്ന് പറഞ്ഞു– ‘അത് എന്റെയും കഥയാണ്’.

ലിന്നിനെയും 1981ലാണ് കേരളത്തിൽ നിന്നു ബൽജിയൻ ദമ്പതികൾ ദത്തെടുത്തത്. ഇരുവരും അടുത്ത സുഹൃത്തുക്കളായി; ഒടുവിൽ തങ്ങളുടെ തായ്‌വേരുകൾ തിരഞ്ഞിറങ്ങാൻ ഇരുവരും തീരുമാനിച്ചു. പീറ്ററും ലിന്നും ഇത്തവണ ക്രിസ്മസ് ആഘോഷിക്കുന്നതു കേരളത്തിലാണ്. തങ്ങളുടെ ജീവന്റെ വഴികൾ തിരഞ്ഞുള്ള പ്രത്യാശയുടെ ക്രിസ്മസ്.
കയ്യിലുള്ളതു വളരെ കുറച്ചു വിവരങ്ങൾ മാത്രം. എങ്കിലും ജന്മം നൽകിയവരെ കണ്ടെത്താൻ കഴിയുമെന്ന വിശ്വാസത്തോടെ അവർ അന്വേഷണം തുടങ്ങുന്നു: ‘ഞങ്ങളുടെ ഈ നല്ല ജീവിതത്തിന് അവരോടു നന്ദി പറയണം. അവരില്ലാതെ പിന്നെ ഞങ്ങളില്ലല്ലോ!’– ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ താമസിക്കുന്ന ഇരുവരും ജനുവരി 11 വരെ കേരളത്തിലുണ്ടാകും.
എറണാകുളത്തെ സെന്റ് തെരേസാസ് അനാഥാലയത്തിലാണു 16 മാസം വരെ പീറ്റർ വളർന്നത്. പീറ്റർ ജനിക്കുന്നതിനു മുൻപേ ടൈഫോയ്ഡ് ബാധിച്ചു പിതാവ് വർഗീസ് മരിച്ചു. ഒറ്റയ്ക്കൊരു കുഞ്ഞിനെ വളർത്താൻ കഴിയാത്തതിനാൽ മാതാവ് ശോശാമ്മ അനാഥാലയത്തിൽ ഏൽപിക്കുകയായിരുന്നു. അധ്യാപകനായ പീറ്റർ ബൽജിയത്തിലെ ഗെന്റിൽ രണ്ടു മക്കൾക്കൊപ്പമാണു താമസം. കോയമ്പത്തൂരിൽ നിന്നു ദത്തെടുത്ത സഹോദരനും സഹോദരിയും കൂടി പീറ്ററിനുണ്ട്.
ഹൈന്ദവ കുടുംബത്തിൽ ജനിച്ച ലിന്ന് 18 മാസം വരെ ചെമ്പിലാവ് സേവാസദൻ കോൺവന്റിലാണു വളർന്നത്. ബൽജിയത്തിലെ പെൽറ്റിൽ കലാ അധ്യാപികയായ ലിന്ന് ഭർത്താവ് ക്രിസിനും രണ്ടു മക്കൾക്കുമൊപ്പമാണു താമസം. ഇരുവരും ഇതിനു മുൻപു കേരളത്തിൽ തങ്ങൾ വളർന്ന ഓർഫനേജിലെത്തി അന്വേഷിച്ചെങ്കിലും അമ്മമാരിലേക്ക് എത്താനായില്ല.
പീറ്റർ ഡക്നോക് (44)
സ്വദേശം: ബൽജിയത്തിലെ ഗെന്റ് ജനനം: 1980 ജൂൺ 16, കോട്ടയം പാലാ സ്വദേശികളെന്നു കരുതുന്ന വർഗീസിന്റെയും ശോശാമ്മയുടെയും മകൻ. വളർന്നത് എറണാകുളം സെന്റ് തെരേസാസ് കോൺവന്റിൽ 1981 ഒക്ടോബറിൽ ബൽജിയം സ്വദേശികളായ ബോഡെവിൻ ഡക്നോക്ക്– കാതറിൻ ദമ്പതികൾ ദത്തെടുത്തു.
ലിന്ന് ബവൻ (44)
സ്വദേശം: ബൽജിയത്തിലെ പെൽറ്റ് ജനനം: 1980 ജൂൺ 7, കോട്ടയം സ്വദേശി അമ്മുക്കുട്ടിയുടെ മകൾ. വളർന്നത് ചെമ്പിലാവ് സേവാസദൻ കോൺവന്റിൽ 1981 ജൂലൈയിൽ ബൽജിയം സ്വദേശികളായ യൂജിൻ ബവൻ– യോസ ബെലൻസ് ദമ്പതികൾ ദത്തെടുത്തു.