ആശ്വാസമില്ല, കടം മാത്രം; കടാശ്വാസ കമ്മിഷനിൽ ശീതസമരം
പാലക്കാട് ∙ സംസ്ഥാന കർഷക കടാശ്വാസ കമ്മിഷനിലെ ശീതസമരം കടം തീർപ്പാക്കലിനു തടസ്സമാകുന്നു. കമ്മിഷൻ സെക്രട്ടറിയായി ഡപ്യൂട്ടേഷനിലുള്ള അണ്ടർ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥയെ 31നകം മാറ്റിയില്ലെങ്കിൽ രാജിവയ്ക്കുമെന്നു ചെയർമാൻ ജസ്റ്റിസ് കെ.ഏബ്രഹാം മാത്യു സർക്കാരിനു മുന്നറിയിപ്പു നൽകി. എന്നാൽ, ചെയർമാനും അംഗങ്ങളും തീർപ്പാക്കുന്ന അപേക്ഷകൾ കൃത്യമായി പരിശോധിക്കാതെ കടാശ്വാസത്തിനു ശുപാർശ നൽകാനാകില്ലെന്നാണ് സെക്രട്ടറിയുടെ നിലപാട്. തങ്ങളുടെ വിഹിതം അടച്ചു കടം തീർത്ത് ആധാരം തിരികെ ലഭിക്കാനായി കാത്തിരിക്കുന്ന കർഷകരാണു വലയുന്നത്. നിലവിലെ അപേക്ഷകൾ തീർത്താൽ മാത്രമേ പുതിയവ സ്വീകരിക്കാൻ സാധിക്കൂ.

സഹകരണസംഘം പ്രതിനിധികളും കർഷകരും പങ്കെടുക്കുന്ന സിറ്റിങ്ങിൽ വായ്പയുടെ ഒരു വിഹിതം കർഷകനും ബാക്കി സർക്കാരും ഏറ്റെടുക്കുന്ന രീതിയിലാണു കമ്മിഷൻ തീർപ്പു കൽപിക്കുക. ഉത്തരവു പരിശോധിച്ചു സർക്കാരിലേക്കു ശുപാർശ ചെയ്യേണ്ടതു സെക്രട്ടറിയാണ്. ഇത് അനാവശ്യമായി വൈകിക്കുന്നു, നിർദേശങ്ങൾ പാലിക്കുന്നില്ല, അനാവശ്യമായ രേഖകൾ ആവശ്യപ്പെട്ടു കാലതാമസം വരുത്തുന്നു തുടങ്ങിയവയാണു സെക്രട്ടറിക്കെതിരായ ആരോപണം. കർഷകർ കടം തീർപ്പാക്കാൻ മാസങ്ങളോളം കാത്തുനിൽക്കേണ്ട അവസ്ഥയാണെന്നു കമ്മിഷൻ സർക്കാരിനെ അറിയിച്ചു. സെക്രട്ടറിക്കു ഡപ്യൂട്ടേഷൻ നീട്ടിനൽകിയതിൽ കമ്മിഷന് അമർഷമുണ്ട്.
അതേസമയം, അനർഹമായി വായ്പകൾ എഴുതിത്തള്ളാൻ നേരത്തേ നീക്കം നടന്നതായി സെക്രട്ടറി സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ രേഖകൾ പരിശോധിച്ചു ബോധ്യപ്പെടാതെ തുടർനടപടികൾ സ്വീകരിക്കാനാകില്ലെന്നാണു സെക്രട്ടറിയുടെ നിലപാട്. ഫയലുകൾ പരിശോധിക്കാൻ തിരുവനന്തപുരത്തെ ആസ്ഥാന ഓഫിസിൽ സ്ഥിരം ജീവനക്കാരുടെ എണ്ണം കുറവാണ്. താത്കാലിക ജീവനക്കാർ പലരും രാഷ്ട്രീയ ശുപാർശയിൽ വന്നതിനാൽ നിയന്ത്രിക്കാനാകുന്നില്ലെന്നും പരാതിയുണ്ട്.
കടം 400 കോടിയെന്നു സർക്കാർ, 700 കോടിയെന്നു സംഘങ്ങൾ
കർഷക കടാശ്വാസ കമ്മിഷൻ കാർഷികവായ്പ എഴുതിത്തള്ളിയ വകയിൽ സഹകരണ സംഘങ്ങൾക്കു നൽകാനുള്ളതു 400 കോടിയോളം രൂപയെന്നു സർക്കാർ. എന്നാൽ, 700 കോടിയോളം എന്നു സംഘങ്ങൾ. പലവിധ പ്രതിസന്ധി നേരിടുന്ന സഹകരണ ബാങ്കുകൾക്ക് ഇതു വലിയ വെല്ലുവിളിയാണ്. ഒത്തുതീർപ്പാക്കിയ തുക കമ്മിഷൻ ശുപാർശ പ്രകാരം കൈമാറണമെന്നു പല സംഘങ്ങളും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മിഷൻ പ്രവർത്തനത്തിന് ആവശ്യത്തിനു സഹായം ലഭിക്കാത്തതിനാൽ അംഗങ്ങളുടെ യാത്രാബത്തയും മറ്റ് ആനുകൂല്യങ്ങളും കാലങ്ങളായി മുടങ്ങിക്കിടക്കുകയാണ്.