സ്മാർട് സിറ്റി: മുഖ്യമന്ത്രിയുടെ ന്യായീകരണം രേഖകൾക്കു വിരുദ്ധം; ടീകോമിന് നൽകുന്നത് നഷ്ടപരിഹാരം തന്നെ
തിരുവനന്തപുരം ∙ കൊച്ചി സ്മാർട് സിറ്റി പദ്ധതിയിൽനിന്നു ടീകോമിനെ ഒഴിവാക്കുമ്പോൾ സർക്കാർ നൽകേണ്ടി വരുന്നത് മുഖ്യമന്ത്രി ന്യായീകരിച്ചതു പോലെ ഓഹരിവിലയല്ല, നഷ്ടപരിഹാരമാണെന്നു രേഖകൾ. നഷ്ടപരിഹാരമല്ല നൽകുന്നതെന്ന് ഈ മാസം 9ന് വാർത്താസമ്മേളനം വിളിച്ചു മുഖ്യമന്ത്രി വിശദീകരിച്ചത് സ്മാർട് സിറ്റി കരാറിൽ സർക്കാരിനുണ്ടായ ഗുരുതര വീഴ്ചകൾ മറച്ചുവയ്ക്കാനായിരുന്നെന്നാണു സൂചന.

ടീകോം വിവിധ കത്തുകളിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടതും ഇതുസംബന്ധിച്ച ഫയലിൽ ഉദ്യോഗസ്ഥരെല്ലാം രേഖപ്പെടുത്തിയിരിക്കുന്നതും നഷ്ടപരിഹാരത്തുക കൈമാറുന്നതിനെക്കുറിച്ചാണ്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നിർദേശിച്ചതും ഒടുവിൽ മന്ത്രിസഭ തീരുമാനമെടുത്തതും നഷ്ടപരിഹാരം നൽകണമെന്നു തന്നെ.
ഏറ്റവുമൊടുവിൽ, മന്ത്രിസഭാ തീരുമാനപ്രകാരം കഴിഞ്ഞ 5ന് ഐടി സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലും ടീകോമിന് നഷ്ടപരിഹാരം നൽകാൻ സ്വതന്ത്ര ഇവാല്യുവേറ്ററെ നിയമിക്കുന്നുവെന്നാണു വ്യക്തമാക്കിയിരിക്കുന്നത്. സ്വന്തം വകുപ്പിൽനിന്ന് ഇത്തരത്തിൽ ഉത്തരവിറക്കിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ തിരുത്തൽ.
കരാർ ലംഘനത്തിനു പുറമേ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അവസരം കൂടി നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു നഷ്ടപരിഹാരം നൽകി പദ്ധതിയിൽനിന്നു പിൻമാറാനുള്ള സർക്കാർ തീരുമാനം. ഇതോടെ, ടീകോം വാങ്ങിയ 84% ഓഹരിയുടെ വില തിരിച്ചു കൊടുക്കുന്നതിനു പുറമേ കോടികളുടെ നഷ്ടപരിഹാരത്തുകയും സർക്കാർ നൽകേണ്ടി വരും.
കെട്ടിട നിർമാണങ്ങൾക്കും മറ്റുമായി 14.2 കോടി യുഎഇ ദിർഹം (329.15 കോടി രൂപ) ടീകോം ചെലവിട്ടതായാണ് ദുബായ് ഹോൾഡിങ് മാനേജിങ് ഡയറക്ടർ ഖാലിദ് അൽ മാലിക് 2022 ൽ സർക്കാരിനയച്ച കത്തിൽ വ്യക്തമാക്കിയത്. ഇൗ കത്തിന്റെ അടിസ്ഥാനത്തിലാണ് ടീകോമിനെ നഷ്ടപരിഹാരം നൽകി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്.
മുഖ്യമന്ത്രി പറഞ്ഞത് (ഈ മാസം 9ന് വാർത്താസമ്മേളനത്തിൽ)
നഷ്ടപരിഹാരം കൊടുത്തു ടീകോമിനെ പറഞ്ഞുവിടുകയല്ല സർക്കാർ ഉദ്ദേശ്യം. സ്മാർട് സിറ്റിയിൽ ടീകോം വാങ്ങിയ ഓഹരിയുടെ വില മടക്കി നൽകുകയാണ്. ദുബായ് ഹോൾഡിങ് 2017 ൽ ദുബായിക്കു പുറത്തുള്ള ഓപ്പറേഷൻസ് നിർത്തുന്നതായി തീരുമാനിച്ചതിന്റെ ഫലമായാണ് ഈയൊരു സാഹചര്യം സ്മാർട് സിറ്റിക്ക് ഉണ്ടായത്. ഓഹരിവില എന്നത് നഷ്ടപരിഹാരത്തുകയാണ് എന്ന ധാരണയിലാണ് പലരുമുള്ളത്. ടീകോമിന് നൽകുന്നത് നഷ്ടപരിഹാരമല്ല. സ്മാർട് സിറ്റിയിൽ ടീകോം വാങ്ങിയ 84% ഓഹരിയുടെ വിലയാണ് സംസ്ഥാനം തിരികെ നൽകുന്നത്.
ടീകോമിന് നഷ്ടപരിഹാരമല്ല നൽകുന്നതെന്ന് ഇവിടെ അടിവരയിട്ടു സൂചിപ്പിക്കുകയാണ്. സ്മാർട്സിറ്റിയിൽ ടീകോം നടത്തിയ നിക്ഷേപത്തിന് സ്വതന്ത്ര വിലയിരുത്തൽ പ്രകാരം മൂല്യനിർണയം നടത്തുകയും മടക്കിനൽകാൻ കഴിയുന്നത് സംബന്ധിച്ച് ചർച്ചകൾ വഴി തീരുമാനമെടുക്കുകയും ചെയ്യും.