എഡിഎമ്മിന്റെ മരണം: ഭാര്യയുടെ ഹർജിയിൽ വിധി 28ന്
കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡിജിറ്റൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ 28ന് കണ്ണൂർ ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി വിധി പറയും. ഇന്നലെ കേസ് പരിഗണിച്ച കോടതി വിധി പറയാൻ 28ലേക്ക് മാറ്റുകയായിരുന്നു

കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡിജിറ്റൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ 28ന് കണ്ണൂർ ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി വിധി പറയും. ഇന്നലെ കേസ് പരിഗണിച്ച കോടതി വിധി പറയാൻ 28ലേക്ക് മാറ്റുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ, കലക്ടർ അരുൺ കെ.വിജയൻ, പെട്രോൾ പമ്പിന് അപേക്ഷ നൽകിയ ടി.വി.പ്രശാന്ത് എന്നിവരുടെ മൊബൈൽ ഫോൺ വിളികളുടെ വിശദാംശങ്ങളും ടവർ ലൊക്കേഷനുകളും സിസിടിവി ദൃശ്യങ്ങളും സംരക്ഷിക്കാൻ നിർദേശം നൽകണമെന്നാണ് ആവശ്യം. വിവരങ്ങൾ ശേഖരിക്കുന്നതിൽ എതിർപ്പില്ലെന്ന് കലക്ടർ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. പ്രശാന്തിന്റെ ഭാഗം കേൾക്കാൻ നോട്ടിസ് അയച്ചെങ്കിലും ഹാജരായിട്ടില്ല.