എംടിയെക്കുറിച്ച് എംടി
‘എഴുതിവരുമ്പോൾ ഏതോ ഒരു ഘട്ടത്തിൽ ഏതാനും നിമിഷങ്ങൾ എല്ലാം മറക്കും; ഞാനെവിടെയാണെന്നു പോലും. അപ്പോൾ ഞാൻ എന്നോടു സ്വകാര്യം പറയും, ശരിയാവുന്നുണ്ട്. മനസ്സിന്റെ എല്ലാ അറകളും ഈ സൃഷ്ടിക്കുവേണ്ടി ഉണർന്നു പ്രവർത്തിക്കുന്നുണ്ട്.’ എഴുത്തിന്റെ കണ്ണാടിയിൽ പ്രതിഫലിക്കുന്ന സ്വന്തം രൂപം എംടി എങ്ങനെയാവും നോക്കിക്കണ്ടിരിക്കുക. സാഹിത്യമാണെന്റെ നിലവിളക്ക് എന്നൊരു എംടി വചനമുണ്ട്. ഒരു നിലവിളക്ക് തന്നിലെ വെളിച്ചത്തെക്കുറിച്ച് പറഞ്ഞാൽ എങ്ങനെയിരിക്കും. അതുപോലെയാണ് എംടിയെക്കുറിച്ച് എംടി പലപ്പോഴായി എഴുതിയതും പറഞ്ഞതും.
‘എഴുതിവരുമ്പോൾ ഏതോ ഒരു ഘട്ടത്തിൽ ഏതാനും നിമിഷങ്ങൾ എല്ലാം മറക്കും; ഞാനെവിടെയാണെന്നു പോലും. അപ്പോൾ ഞാൻ എന്നോടു സ്വകാര്യം പറയും, ശരിയാവുന്നുണ്ട്. മനസ്സിന്റെ എല്ലാ അറകളും ഈ സൃഷ്ടിക്കുവേണ്ടി ഉണർന്നു പ്രവർത്തിക്കുന്നുണ്ട്.’ എഴുത്തിന്റെ കണ്ണാടിയിൽ പ്രതിഫലിക്കുന്ന സ്വന്തം രൂപം എംടി എങ്ങനെയാവും നോക്കിക്കണ്ടിരിക്കുക. സാഹിത്യമാണെന്റെ നിലവിളക്ക് എന്നൊരു എംടി വചനമുണ്ട്. ഒരു നിലവിളക്ക് തന്നിലെ വെളിച്ചത്തെക്കുറിച്ച് പറഞ്ഞാൽ എങ്ങനെയിരിക്കും. അതുപോലെയാണ് എംടിയെക്കുറിച്ച് എംടി പലപ്പോഴായി എഴുതിയതും പറഞ്ഞതും.
‘എഴുതിവരുമ്പോൾ ഏതോ ഒരു ഘട്ടത്തിൽ ഏതാനും നിമിഷങ്ങൾ എല്ലാം മറക്കും; ഞാനെവിടെയാണെന്നു പോലും. അപ്പോൾ ഞാൻ എന്നോടു സ്വകാര്യം പറയും, ശരിയാവുന്നുണ്ട്. മനസ്സിന്റെ എല്ലാ അറകളും ഈ സൃഷ്ടിക്കുവേണ്ടി ഉണർന്നു പ്രവർത്തിക്കുന്നുണ്ട്.’ എഴുത്തിന്റെ കണ്ണാടിയിൽ പ്രതിഫലിക്കുന്ന സ്വന്തം രൂപം എംടി എങ്ങനെയാവും നോക്കിക്കണ്ടിരിക്കുക. സാഹിത്യമാണെന്റെ നിലവിളക്ക് എന്നൊരു എംടി വചനമുണ്ട്. ഒരു നിലവിളക്ക് തന്നിലെ വെളിച്ചത്തെക്കുറിച്ച് പറഞ്ഞാൽ എങ്ങനെയിരിക്കും. അതുപോലെയാണ് എംടിയെക്കുറിച്ച് എംടി പലപ്പോഴായി എഴുതിയതും പറഞ്ഞതും.
‘എഴുതിവരുമ്പോൾ ഏതോ ഒരു ഘട്ടത്തിൽ ഏതാനും നിമിഷങ്ങൾ എല്ലാം മറക്കും; ഞാനെവിടെയാണെന്നു പോലും. അപ്പോൾ ഞാൻ എന്നോടു സ്വകാര്യം പറയും, ശരിയാവുന്നുണ്ട്. മനസ്സിന്റെ എല്ലാ അറകളും ഈ സൃഷ്ടിക്കുവേണ്ടി ഉണർന്നു പ്രവർത്തിക്കുന്നുണ്ട്.’
എഴുത്തിന്റെ കണ്ണാടിയിൽ പ്രതിഫലിക്കുന്ന സ്വന്തം രൂപം എംടി എങ്ങനെയാവും നോക്കിക്കണ്ടിരിക്കുക. സാഹിത്യമാണെന്റെ നിലവിളക്ക് എന്നൊരു എംടി വചനമുണ്ട്. ഒരു നിലവിളക്ക് തന്നിലെ വെളിച്ചത്തെക്കുറിച്ച് പറഞ്ഞാൽ എങ്ങനെയിരിക്കും. അതുപോലെയാണ് എംടിയെക്കുറിച്ച് എംടി പലപ്പോഴായി എഴുതിയതും പറഞ്ഞതും.
‘നിങ്ങൾ എന്തിന് എഴുത്തുകാരനായി എന്നു ചോദിച്ചാൽ എനിക്ക് പറയാനറിയാം, ആദ്യം മുതൽക്കേ ഞാൻ മറ്റൊന്നുമായിരുന്നില്ല’ എന്ന വാക്കുകളിൽ എഴുത്തുകാരനാവാൻ വേണ്ടി ജനിച്ചയാളാണ് താനെന്ന എംടിയുടെ തീർച്ചപ്പെടുത്തൽ കുറുകിനിൽപ്പുണ്ട്. ഒരെഴുത്തുകാരന് ആദ്യം വേണ്ട ഗുണം ആത്മജ്ഞാനമാണെന്ന് പറയാറുണ്ട്. എന്നുവച്ചാൽ അവനവനെക്കുറിച്ചുള്ള അറിവ്. മലയാളത്തിൽ ഏറ്റവുമധികം ആത്മജ്ഞാനമുള്ള എഴുത്തുകാരനായിരുന്നു എംടി. അതുകൊണ്ടാണ് സാഹിത്യത്തിൽ താനൊരു കൃഷിക്കാരനാണ്, ചെറിയ കണ്ടത്തിലെ കൃഷിക്കാരനെന്ന് അദ്ദേഹം പറഞ്ഞത്. ‘എന്റെ മണ്ണിനും എന്റെ കാലാവസ്ഥയ്ക്കും ഇണങ്ങിയ വിത്തുകൾ മാത്രം തിരഞ്ഞെടുക്കാൻ എന്നിലെ കൃഷിക്കാരന്റെ കാലാകാലമായുള്ള നാട്ടറിവ് എന്നെ പ്രേരിപ്പിക്കുന്നു’ എന്ന് എംടി. പക്ഷേ ആ കൃഷിയിൽ എംടി വൻഹിറ്റായിരുന്നു. സ്വന്തം എഴുത്തിലുള്ള വിശ്വാസം അദ്ദേഹത്തിന്റെ ഉറച്ചബോധ്യമായി. ഇത്രയേറെ ആത്മജ്ഞാനമുള്ളപ്പോഴും വാക്കിനു മുന്നിൽ ബ്രഹ്മാവിനെപ്പോലെ വിനയാന്വിതനാവുന്ന എംടിയെയും നമ്മൾ കണ്ടു. അതാണ്, ‘എഴുതിത്തുടങ്ങിയിട്ട് അനേകം വർഷങ്ങളായി.പക്ഷേ പരീക്ഷാഹാളിൽ ഉത്തരക്കടലാസിനു മുന്നിലിരിക്കുന്ന ഒരു വിദ്യാർഥിയുടെ ഉൽക്കണ്ഠയും ഭീതിയുമുണ്ട് ഇപ്പോഴും എഴുതാനിരിക്കുമ്പോൾ എന്ന് അമ്മയ്ക്ക് എന്ന പുസ്തകത്തിൽ എംടി എഴുതിയത് .
അപരാധിയായ ദേവൻ– അതാണെനിക്ക് ചങ്ങമ്പുഴ എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയിട്ടുണ്ട്. എന്നാൽ താൻ ദേവനല്ല, ചെകുത്താനുമല്ലെന്ന് എംടി സ്വയം വിശേഷിപ്പിച്ചു. ‘ഉൾനാട്ടിൽ ജനിച്ചുവളർന്ന ഒരു ഗ്രാമീണൻ ഇന്നും എന്റെ മനസ്സിലുണ്ട്. കുറേയൊക്കെ വായിച്ചു. കുറച്ചെഴുതി. തെറ്റുകളും ശരികളുമൊക്കെയുള്ള ഒരു ശരാശരി മനുഷ്യൻ. ദേവനല്ല; ചെകുത്താനുമല്ല’ എന്നാണ് എംടി സ്വയം വിലയിരുത്തിയത്. താങ്കൾ എഴുതുന്നത് വായിക്കാനാരുമില്ലെങ്കിൽ എന്തുചെയ്തേനെ എന്നു ചോദിച്ചയാളോട് എംടി പറഞ്ഞത്, വഴിയിൽക്കൂടി പോകുന്നവരെ തടഞ്ഞുനിർത്തിയെങ്കിലും കഥ വായിച്ചുകേൾപ്പിച്ചേനെ എന്നാണ്.
എഴുതിയില്ലെങ്കിൽ താൻ കാനേഷുമാരിക്കണക്കിലെ ഒരക്കം മാത്രമാണ് എന്നദ്ദേഹം എഴുതി. തന്റെ അടുത്തിരിക്കുന്നവരോടും നിശ്ശബ്ദതയിലൂടെ സംസാരിക്കാനായിരുന്നു എംടിക്ക് ഇഷ്ടം. ഒരു വാക്കിനും മറ്റൊരു വാക്കിനുമിടയിൽ മൗനത്തിന്റെ വൻകരകൾ എംടി സാധ്യമാക്കി. എംടിയുടെ മുന്നിൽ വന്നിരിക്കുന്നവരും അറിയാതെ ആ ശീലത്തിലേക്കു മാറി. തന്റെ ഈ സ്വഭാവം മനസ്സിലാക്കിയാണ് എംടി ഒരിക്കൽ പറഞ്ഞത്, ചിലർ ഒരുപാട് കൂട്ടുകൂടി സോഷ്യലൈസ് ചെയ്യും. എനിക്കതിനു കഴിയില്ല. അകത്തുനിന്നു നോക്കിക്കാണാനുള്ള പ്രവണതയാണ് എന്നിൽ കൂടുതൽ എന്ന്. അതുകൊണ്ടാണ് എംടിയുടെ കഥാപാത്രങ്ങളും എംടിയെപ്പോലെ പറഞ്ഞതിനെക്കാൾ കൂടുതൽ ഉളളിൽ പറയുന്നവരായത്, കരഞ്ഞതിനെക്കാൾ കൂടുതൽ ഉള്ളിൽ തേങ്ങുന്നവരായത്. തന്നിലെ എഴുത്തുകാരന് അവസാനയാത്രയിൽ പോലും ഏകാന്തത വേണം എന്നതിനാലാവാം എംടി തനിക്ക് മരിക്കുമ്പോൾ പൊതുദർശനം അരുതെന്ന് പറഞ്ഞുവച്ചത്. മുന്നിലിരിക്കുന്നവർ ഔചിത്യമില്ലാതെ അധികം സംസാരിച്ചാലും എംടി അന്തർമുഖനായി. ‘ഞാനധികം സംസാരിക്കുന്നില്ല മുന്നിലെത്തുന്നവരോട്. അവർ കൂടുതൽ സംസാരിക്കുമ്പോഴും ഞാനവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്’ എന്നാണ് എംടി പറഞ്ഞത്.
ആ നിരീക്ഷണമേറ്റുവാങ്ങുമ്പോഴാണ് എംടിക്ക് അഭിമുഖം ഇരിക്കുന്നവർക്ക് പലപ്പോഴും സ്വയം ചൂളിപ്പോവുന്നതായി തോന്നിയിരുന്നത്. ‘ഞാനേതോ അതിഭയങ്കരമായ സംഗതി നേടി എന്നിപ്പോഴും തോന്നുന്നില്ല.നാളെയും മറ്റന്നാളുമൊക്കെ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റിയാണെന്റെ ചിന്ത മുഴുക്കെ. നിസ്സംഗതയും അതുകൊണ്ടാണ്’ എന്ന് എംടി തന്നെ സ്വയം വിലയിരുത്തി.നാലുകെട്ടിലെ അപ്പുണ്ണിയിലും കാലത്തിലെ സേതുവിലും എത്രത്തോളം എംടിയുണ്ട് എന്നു തിരക്കുന്നവർ ഷെർലക്കിലെ ബാലുവിലും മഞ്ഞിലെ വിമലയിലും അയൽക്കാർ എന്ന കഥയിലും അത് അന്വേഷിച്ചു. എന്തിനേറെപ്പറയണം , ഹെമിങ്‌വേയെക്കുറിച്ചുള്ള ജീവചരിത്രത്തിൽ വരെ ഹെമിങ്‌വേയ്ക്ക് എംടിയുമായുള്ള സാധർമ്യം പലവഴിക്ക് വായനക്കാരന്റെ മനസ്സിലെത്തും.
‘ചോര ഛർദിച്ച് ആസ്പത്രിയിൽ കിടക്കുമ്പോൾ ചേച്ചി പല തവണ വിളിച്ചിരുന്നു എന്നു പിന്നീടറിഞ്ഞു. ആരുടെയൊക്കെയോ പ്രാർഥനകൾ കൊണ്ട് മരണം വഴിമാറി നടന്നു.’’(ഷെർലക്ക്) എംടിയുടെ ജീവിതവുമായി ചേർത്തുവച്ചാലോചിക്കുമ്പോൾ ഇങ്ങനെ എംടി സ്വജീവിതം വരച്ചിടുന്ന എത്രയെത്ര സന്ദർഭങ്ങൾ ആ എഴുത്തിൽ നിറഞ്ഞു.
ഹെമിങ്‌വേയുടെ അവസാനകാലത്ത് അദ്ദേഹത്തെ ഹസ്തദാനം ചെയ്യുമ്പോൾ ചെറുപ്പക്കാർ മനസ്സിൽ പറഞ്ഞു, അദ്ദേഹത്തിന്റെ കൈകൾക്ക് പഴയതുപോലെ ബലമില്ല. പാപ്പാ ക്ഷീണിച്ചിരിക്കുന്നുവെന്ന്. ക്ഷീണാവസ്ഥയിൽ തന്നെ ജീവിതസായാഹ്നത്തിൽ കണ്ടുമടങ്ങുന്നവരും ഉള്ളിൽ ഇതുപറഞ്ഞാവുമോ തിരിച്ചുപോയിരുന്നത് എന്ന് എംടി ചിന്തിച്ചിരിക്കാം. മാർക്കേസ് മരിച്ച ദിവസം കണ്ടപ്പോൾ എംടി പറഞ്ഞു, ധാരാളം ജോലി ചെയ്ത മനുഷ്യനായിരുന്നു. പ്രശംസ ഇഷ്ടമല്ലെങ്കിലും ജീവിതകാലമത്രയും എഴുത്തിൽ സമൃദ്ധി നിറച്ച എംടിക്കും ഇത് ബാധകം.
ചെറുപ്പത്തിലേ എംടിയുടെ ഏറ്റവും വലിയ മോഹം അനേകം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്വന്തമാക്കുക എന്നതായിരുന്നു. ആ പ്രായക്കാർക്ക് തോന്നാറുള്ള വസ്ത്രാലങ്കാരങ്ങളൊന്നുമായിരുന്നില്ല മനസ്സിൽ. ജീവിക്കാൻ വേണ്ടത് ഉണ്ടാവണമെന്നേ അദ്ദേഹം ആഗ്രഹിച്ചിട്ടുളളൂ. ധാരാളം പണം കിട്ടുന്ന ഉദ്യോഗം ഒരിക്കലും തന്റെ ആഗ്രഹങ്ങളിൽപെട്ടതായിരുന്നില്ല എന്ന് എംടി എഴുതി.
‘എന്റേത് ഒരു വൺട്രാക്ക് മനസ്സാണ്. ഒരു പണി ചെയ്തിരിക്കുമ്പോൾ അതുതന്നെയേ ചെയ്യാൻ പറ്റൂ. കുറച്ചു നേരം ഒരു നോവലിന്റെ ഭാഗങ്ങൾ എഴുതി പിന്നെ വൈകിട്ടൊരു ലേഖനം. അതു പറ്റില്ല.എന്റെ തിരക്കഥകൾ ശ്രേഷ്ഠങ്ങളായ രചനകളാണെന്നോ സ്ക്രിപ്റ്റിംഗിന്റെ ഉത്തമമാതൃകകളാണെന്നോ ഞാൻ പറയില്ല. പക്ഷേ നല്ല സിനിമയിലേക്ക് എത്തിപ്പെടാനുള്ള ആത്മാർഥമായ പരിശ്രമങ്ങളായിരുന്നു അവ എന്ന് അദ്ദേഹം പറഞ്ഞു. ഒരു വാക്കിനും അടുത്ത വാക്കിനുമിടയിൽ മൗനത്തിന്റെ മനോഹരമായ പാലം എംടി പണിതു. വായനക്കാർ അതിനു മുകളിൽക്കയറി അനന്തവിഹായസ്സിലേക്ക് നോക്കി ജഗന്നിയന്താവിന് നന്ദി പറഞ്ഞു. തന്നെ അവിടെ കൊണ്ടെത്തിച്ച നിമിഷത്തിന് അവർ ദൈവത്തോടു കടപ്പെട്ടവരായി.