70 കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ; കേന്ദ്രം 50% തുക നൽകണം: സംസ്ഥാനം
തിരുവനന്തപുരം ∙ കേന്ദ്ര പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ 70 വയസ്സു കഴിഞ്ഞവർക്കു സൗജന്യ ചികിത്സ നൽകണമെങ്കിൽ ചെലവാകുന്ന തുകയുടെ 50% കേന്ദ്രം നൽകണമെന്നു സംസ്ഥാനം ആവശ്യപ്പെട്ടു. ഒക്ടോബർ 29നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പദ്ധതി ഇതുവരെ യാഥാർഥ്യമായിട്ടില്ല. കേന്ദ്രവും സംസ്ഥാനവും എത്ര വീതം തുക ചെലവഴിക്കണമെന്ന തർക്കമാണു പദ്ധതിയെ അനിശ്ചിതത്വത്തിലാക്കിയത്.

തിരുവനന്തപുരം ∙ കേന്ദ്ര പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ 70 വയസ്സു കഴിഞ്ഞവർക്കു സൗജന്യ ചികിത്സ നൽകണമെങ്കിൽ ചെലവാകുന്ന തുകയുടെ 50% കേന്ദ്രം നൽകണമെന്നു സംസ്ഥാനം ആവശ്യപ്പെട്ടു. ഒക്ടോബർ 29നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പദ്ധതി ഇതുവരെ യാഥാർഥ്യമായിട്ടില്ല. കേന്ദ്രവും സംസ്ഥാനവും എത്ര വീതം തുക ചെലവഴിക്കണമെന്ന തർക്കമാണു പദ്ധതിയെ അനിശ്ചിതത്വത്തിലാക്കിയത്. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു ഉദ്ഘാടനം. സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പാക്കേണ്ട വിധം ഉടൻ അറിയിക്കുമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നതല്ലാതെ ഒന്നും നടന്നിട്ടില്ല.
സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്നവർക്കു വർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതി കേരളത്തിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) വഴിയാണു നടപ്പാക്കുന്നത്. 70 കഴിഞ്ഞവരുടെ സൗജന്യ ചികിത്സയും കാസ്പിലൂടെ നടപ്പാക്കാനാണു തീരുമാനം.