തിരുവനന്തപുരം ∙ സർക്കാർ ഖജനാവിൽനിന്ന് 1.14 കോടി രൂപ ചെലവിട്ടു സുപ്രീം കോടതി വരെ പോയിട്ടും പാർട്ടി നേതാക്കളെ പെരിയ ഇരട്ടക്കൊലക്കേസിൽ നിന്നു രക്ഷിച്ചെടുക്കാൻ സിപിഎമ്മിനു കഴിഞ്ഞില്ല. കേസ് ഡയറിയും മൊഴിപ്പകർപ്പുകളും പിടിച്ചുവച്ചു സിബിഐ അന്വേഷണത്തിനു തടയിടാനുള്ള ശ്രമവും പാഴായി. പൊലീസ് വിട്ടുകളഞ്ഞ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമനെ പ്രതിയാക്കിയ സിബിഐയുടെ നടപടി വിചാരണക്കോടതി ശരിവച്ചതോടെ കനത്ത രാഷ്ട്രീയ പ്രഹരമാണു സിപിഎമ്മിനേറ്റത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൈവിടാതെ..... പെരിയ ഇരട്ട കൊലപാതക കേസിലെ ഒന്നാം പ്രതി എ. പീതാംബരൻ (വലത്ത്) എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ നിന്നു പുറത്തേക്കെത്തിയപ്പോൾ കാസർകോട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലറുമായ വി.വി. രമേശനുമായി (ഇടത്ത്) സംസാരിക്കുന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം കെ. സബീഷ്, 21– ാം പ്രതി രാഘവൻ വെളുത്തോളി എന്നിവർ സമീപം. ചിത്രം: മനോരമ

സംസ്ഥാന സമിതിയംഗങ്ങളായ പി.ജയരാജനും ടി.വി.രാജേഷും പ്രതികളായ ഷുക്കൂർ കൊലക്കേസ് മാർച്ചിൽ സിബിഐ കോടതിയിൽ വിചാരണ തുടങ്ങാനിരിക്കുകയാണ്. ഇടവേളയ്ക്കു ശേഷം മലബാറിലെ കൊലപാതക രാഷ്ട്രീയം സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കുന്നു.

ADVERTISEMENT

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപുണ്ടായ പെരിയ ഇരട്ടക്കൊലപാതകം തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു തിരിച്ചടി നൽകിയിരുന്നു. എന്നാൽ, ഏതു വിധേനയും കേസ് പ്രാദേശിക നേതാക്കളിൽ ഒതുക്കാനുള്ള വ്യഗ്രതയാണു ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും കാണിച്ചത്. സിബിഐ അന്വേഷണമെന്ന കുടുംബത്തിന്റെ ആവശ്യത്തിന് ഒന്നരവർഷത്തോളം സർക്കാർ തടയിട്ടു. ഹൈക്കോടതിയെ സമീപിച്ചു കുടുംബം അനുകൂല വിധി നേടിയപ്പോൾ പുറമേ നിന്ന് അഭിഭാഷകരെ ഇറക്കി ആദ്യം ഡിവിഷൻ ബെഞ്ചിലും പിന്നീടു സുപ്രീം കോടതിയിലും സർക്കാരെത്തിയെങ്കിലും ഫലമുണ്ടായില്ല. സിബിഐക്കു കേസ് കൈമാറുന്നതു വൈകിക്കാനാണ് പിന്നീടു ശ്രമിച്ചത്. കേസ് ഫയൽ കൈമാറാൻ 4 തവണ സിബിഐ കത്തു നൽകിയിട്ടും തയാറായില്ല. ഒടുവിൽ കോടതി ഇടപെട്ടു.

കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബത്തിനു വേണ്ടി ആദ്യം കേസ് നടത്താൻ തയാറായ കോൺഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ സി.കെ.ശ്രീധരനെ പാർട്ടിയിലെത്തിച്ച് വിചാരണ ഘട്ടത്തിൽ മറ്റൊരു രാഷ്ട്രീയ ശ്രമവും സിപിഎം നടത്തി. പ്രതികൾക്കുവേണ്ടി ശ്രീധരൻ ഹാജരാവുകയും ചെയ്തു. കേസ് രേഖകളെല്ലാം വാങ്ങിവച്ച് ശ്രീധരൻ ചതിച്ചെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇങ്ങനെ പഠിച്ച പണി പതിനെട്ടും പയറ്റിയ ശേഷമാണു പരാജയം സമ്മതിക്കുന്നത്.

ADVERTISEMENT

സർക്കാരിന്റെ കുറ്റാന്വേഷണ ഏജൻസികളുടെ വിശ്വാസ്യത സംരക്ഷിക്കാനാണു സിബിഐ അന്വേഷണത്തെ എതിർത്തതെന്നായിരുന്നു സിപിഎം വിശദീകരിച്ചിരുന്നത്. എന്നാൽ, പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണവും വാളയാർ കേസും സിബിഐക്കു വിടാൻ സമ്മതമറിയിച്ചപ്പോൾ ഈ ന്യായവാദം സർക്കാർ വിസ്മരിച്ചു. ഈ 2 കേസിനെക്കാൾ വലിയ ആഘാതമാണു പെരിയ കേസിൽ കാത്തിരിക്കുന്നതെന്ന തിരിച്ചറിവായിരുന്നു കാരണം.

ഷുക്കൂർ കേസിൽ പ്രതികളായ പി.ജയരാജനും ടി.വി.രാജേഷുമാണു സിബിഐ അന്വേഷണത്തിനെതിരെ മേൽക്കോടതികളെ സമീപിച്ചിരുന്നത്. ഈ കേസിൽ സിബിഐ അന്വേഷണത്തെ എതിർക്കുന്നില്ലെന്നു യുഡിഎഫ് സർക്കാരിന്റെ കാലത്തു ഹൈക്കോടതിയെ അറിയിച്ചിരുന്നതിനാൽ, പിന്നീടു വന്ന എൽഡിഎഫ് സർക്കാരിന് ഇടപെടാനായില്ല. എഫ്ഐആർ റദ്ദാക്കണമെന്ന ജയരാജന്റെയും രാജേഷിന്റെയും അപേക്ഷ തള്ളുകയും ചെയ്തു.

ADVERTISEMENT

അടുത്തിടെ സർക്കാരിന്റെ രാഷ്ട്രീയക്കേസുകളെല്ലാം തോൽക്കുകയാണ്. കെ.എം.ഷാജിക്കെതിരായ വിജിലൻസ് കേസ്, മുഖ്യമന്ത്രിയുടെ ഗൺമാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ്, മുൻ മന്ത്രി ആന്റണി രാജു തൊണ്ടിമുതലിൽ തിരിമറി നടത്തിയ കേസ്, നിയമസഭാ അക്രമക്കേസ് എന്നിവയിലെല്ലാം തിരിച്ചടി നേരിട്ടു. ഖജനാവിൽനിന്നു 96.34 ലക്ഷം രൂപ ചെലവിട്ട് അഭിഭാഷകരെ ഇറക്കി സുപ്രീംകോടതി വരെ പോയ മട്ടന്നൂർ ഷുഹൈബ് കേസിൽ മാത്രമാണ് അനുകൂല വിധി ലഭിച്ചത്.

1.14  കോടി ചെലവ്

∙പെരിയ കേസിൽ സിബിഐ അന്വേഷണം തടയാൻ ചെലവിട്ടത്: 1,14,83,132 രൂപ

∙ഹൈക്കോടതിയിൽ അഭിഭാഷക ഫീസ്: 90,33,132 രൂപ

∙സുപ്രീം കോടതിയിൽ അഭിഭാഷക ഫീസ്: 24,50,000 രൂപ

English Summary:

Periya Double Murder: Kerala Government's ₹1.14 crore legal fight against CBI ends in defeat