തിരുവനന്തപുരം ∙ സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കൂടുതൽ സൈബർ തട്ടിപ്പുകൾ നടന്ന വർഷം കടന്നുപോകുമ്പോൾ, പുതുവർഷത്തിൽ ഇത്തരം തട്ടിപ്പുകൾ തടയാൻ കേരള സൈബർ പൊലീസ് 3 പദ്ധതികൾ നടപ്പാക്കും. ഇതിൽ രണ്ടെണ്ണം ഇസ്രയേൽ നടപ്പാക്കിയതും അവിടെ സൈബർ തട്ടിപ്പുകൾ 10 ശതമാനത്തിലേക്കു കുറയ്ക്കാൻ സഹായിച്ചതുമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാട്സാപ് ചാറ്റ്ബോട്ട്

എംഎംഎസ്, ഇമെയിൽ, പരസ്യങ്ങൾ തുടങ്ങി വിവിധ മാർഗങ്ങളിലൂടെ എത്തുന്ന ലിങ്കുകൾ സംശയകരമെന്നു തോന്നിയാൽ തട്ടിപ്പുണ്ടോ എന്നു കണ്ടെത്താനുള്ള വാട്സാപ് ചാറ്റ്ബോട്ട് ഇൗ വർഷം തുടക്കത്തിൽതന്നെ സൈബർ പൊലീസ് പുറത്തിറക്കും. ലഭിച്ച ലിങ്ക് ഇൗ ചാറ്റ്ബോട്ടിൽ പേസ്റ്റ് ചെയ്ത് അയച്ചാൽ പച്ച, ചുവപ്പ്, ഓറഞ്ച് എന്നിവയിലുള്ള സിഗ്നൽ മറുപടിയായി ലഭിക്കും. പച്ചയാണെങ്കിൽ ലിങ്ക് സുരക്ഷിതമാണ്. ചുവപ്പാണെങ്കിൽ അപകടകരം. ഓറഞ്ച് ആണെങ്കിൽ കൂടുതൽ പരിശോധന ആവശ്യമാണ്. അതിനായി 1930 എന്ന നമ്പറിലേക്കു വിളിക്കണം.

ADVERTISEMENT

അക്കൗണ്ട് സ്കോറിങ്

നമ്മുടെ ബാങ്ക് അക്കൗണ്ടിൽനിന്നു തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കു പണം എത്തുമ്പോഴാണു തട്ടിപ്പു പൂർത്തിയാകുന്നത്. പണം സ്വീകരിക്കാനുള്ള ബാങ്ക് അക്കൗണ്ടുകൾ രണ്ടോ മൂന്നോ മാസം മാത്രമേ തട്ടിപ്പുകാർ ഉപയോഗിക്കാറുള്ളൂ. ഇതു കണക്കിലെടുത്തു സമീപകാലത്തു മാത്രം തുടങ്ങിയതും കെവൈസി ശക്തമല്ലാത്തതുമായ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി കുറഞ്ഞ സ്കോർ നൽകും.

ഇത്തരം അക്കൗണ്ടുകളിലേക്കു പണം കൈമാറുമ്പോൾ മുന്നറിയിപ്പു സന്ദേശം നൽകുന്ന സംവിധാനം നടപ്പാക്കും. കേരള സൈബർ പൊലീസിന്റെ നിർദേശം തത്വത്തിൽ റിസർവ് ബാങ്ക് അംഗീകരിച്ചിട്ടുണ്ട്. ഇൗ വർഷം നടപ്പാക്കും. ഇസ്രയേലിൽ സൈബർ തട്ടിപ്പുകൾ കുറയ്ക്കാൻ സഹായിച്ച പരിഷ്കാരമാണിത്.

ADVERTISEMENT

ഡിവൈസ് വൈറ്റ്ലിസ്റ്റിങ്

ബാങ്ക് അക്കൗണ്ടുകളിലേക്കു ലോഗിൻ ചെയ്യാൻ പതിവായി ഉപയോഗിക്കാത്ത ഉപകരണങ്ങൾ (വൈറ്റ്ലിസ്റ്റ്) ഉപയോഗിച്ചാൽ നോട്ടിഫിക്കേഷൻ എത്തുന്ന സംവിധാനവും നടപ്പാക്കാൻ റിസർവ് ബാങ്കുമായി സൈബർ പൊലീസ് ധാരണയിലെത്തിയിട്ടുണ്ട്. നമ്മുടെ യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് മറ്റാരെങ്കിലും പണം ഓൺലൈനായി കൈമാറുന്നതു തടയാൻ ഇതുവഴി കഴിയും. ഈ പദ്ധതിയും ഇസ്രയേൽ നടപ്പാക്കിയതാണ്.

English Summary:

Online Fraud: Kerala Police to implement 3 new plans to curb cybercrimes in the new year; two of these were successfully implemented in Israel.