തിരുവനന്തപുരം ∙ കേരളത്തിൽനിന്നു കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പ്രോത്സാഹനവും ഇളവുകളും ലഭിക്കുന്നതിനും ഉൽപന്നം ബ്രാൻഡ് ചെയ്യുന്നതിനുമായി സർക്കാർ പ്രത്യേക കയറ്റുമതി വികസനനിധി രൂപീകരിക്കും. കയറ്റുമതിക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് ഒറ്റത്തവണ ഒരു കോടി രൂപ വരെ നൽകും. വർഷം ഒരു കോടി രൂപ വരെ 3 വർഷത്തേക്കു വിറ്റുവരവ് അടിസ്ഥാനപ്പെടുത്തി ഇളവും നൽകും. സംസ്ഥാനത്തെ കയറ്റുമതി ഗണ്യമായി ഉയർത്തുന്നതിനുള്ള പ്രോത്സാഹന നയം പുതുവർഷത്തിൽ സർക്കാർ പ്രഖ്യാപിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ഇത് പരിഗണനയ്ക്കുണ്ട്. സംസ്ഥാന, ജില്ലാതലത്തിൽ കയറ്റുമതി പ്രോത്സാഹന കമ്മിറ്റികൾ രൂപീകരിക്കാനും വ്യവസായവും കയറ്റുമതിയും സ്കൂൾ, സർവകലാശാലാ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും നിർദേശമുണ്ട്.  കയറ്റുമതിക്കുള്ള ചരക്ക് തുറമുഖം വഴി കൈകാര്യം ചെയ്യുന്നതിനു വേണ്ടിവരുന്ന ചെലവിന്റെ 50% (പരമാവധി 15 ലക്ഷം രൂപ) 5 വർഷത്തേക്കു സർക്കാർ വഹിക്കും. 

ADVERTISEMENT

ദേശീയ, രാജ്യാന്തര ട്രേഡ് മേളകളിൽ പങ്കെടുക്കാൻ വർഷം 2 ലക്ഷം രൂപ വരെ നൽകും. കയറ്റുമതിക്കുള്ള രേഖകൾ തയാറാക്കുന്നതിനു 2 വർഷത്തേക്കു വർഷം 2 ലക്ഷം രൂപവരെ നൽകും. രാജ്യാന്തര വിപണി പഠിക്കാൻ ഓരോ സംരംഭകനും ഒരു കോടി രൂപ വരെ ലഭ്യമാക്കും. ഈ വിവരങ്ങൾ കയറ്റുമതി മേഖലയിൽ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. നല്ല പ്രവർത്തന ചരിത്രമുള്ളവർക്ക് സർക്കാർ എക്സ്പോർട്ടേഴ്സ് കാർഡ് നൽകും. 

മറ്റു നിർദേശങ്ങൾ:

∙ പിപിപി മാതൃകയിൽ രാജ്യാന്തര ഗുണനിലവാരമുള്ള ലാബുകൾ

∙ തുടക്കക്കാരെ സഹായിക്കാൻ ഇൻക്യുബേഷൻ കേന്ദ്രങ്ങൾ. ഇവിടെ സബ്സിഡി നിരക്കിൽ ഓഫിസിനു സ്ഥലം

∙ കയറ്റുമതിക്കാരെ ആഗോള ബിസിനസുകാരുമായി ബന്ധിപ്പിക്കുന്നതിനു സർക്കാരിന്റെ ഡിജിറ്റൽ എക്സ്പോർട്ട് പ്ലാറ്റ്ഫോം.

∙ ഒരേ മേഖലയിലെ കയറ്റുമതി സംരംഭങ്ങൾക്കായി കയറ്റുമതി ക്ലസ്റ്ററുകൾ

∙ കയറ്റുമതിരംഗത്തെ പരാതി പരിഹാരത്തിന് സംസ്ഥാനതല ഡെസ്ക്

∙ ‘കേരളത്തിൽനിന്നു വാങ്ങുക’ എന്ന പ്രചാരണ പരിപാടി ആഗോളതലത്തിൽ

∙ ഡൽഹി കേരള ഭവനിൽ കയറ്റുമതി പ്രോത്സാഹന ഡെസ്ക്, മെട്രോ നഗരങ്ങളിൽ ട്രേഡ് സെന്ററുകൾ.

∙ മികച്ച കയറ്റുമതി സംരംഭകന് അവാർഡ് 

ADVERTISEMENT

ലക്ഷ്യം മൂല്യവർധിത കയറ്റുമതി

കേരളത്തിൽനിന്നുള്ള കയറ്റുമതിയിൽ 26.5% സുഗന്ധവ്യഞ്ജനം, ഭക്ഷ്യവസ്തു, പഴം– പച്ചക്കറി എന്നിവയാണ്. സമുദ്രോൽപന്നങ്ങൾ 23%. എന്നാൽ രാജ്യത്തെ മൊത്തം സമുദ്രോൽപന്ന കയറ്റുമതിയിൽ കേരളത്തിന്റെ വിഹിതം 10 വർഷത്തിനിടെ 6.5% താഴ്ന്നു. ഈ സാഹചര്യത്തിൽ പുതിയ മേഖലകളും കണ്ടെത്തും. മൂല്യവർധിത ഉൽപന്നങ്ങൾ കൂടുതലായി കയറ്റുമതി ചെയ്യും. എൻജിനീയറിങ്, ഇലക്ട്രോണിക്സ്, ആയുർവേദ, വസ്ത്രം, പ്രതിരോധ, പെട്രോ കെമിക്കൽ ഉൽപന്നങ്ങളിലാണു ശ്രദ്ധ ചെലുത്തുക. 

English Summary:

Export Development Fund: Kerala launches export development fund for boosting exports