തോമസിന് മന്ത്രിസ്ഥാനം: അയയാതെ മുഖ്യമന്ത്രി
തിരുവനന്തപുരം ∙ എ.കെ.ശശീന്ദ്രനു പകരം തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്ന എൻസിപിയുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും തള്ളി. ഈ ആവശ്യവുമായി കഴിഞ്ഞ ദിവസം തോമസ് കെ.തോമസ് മുഖ്യമന്ത്രിയെ കണ്ടു. എന്നാൽ പഴയ നിലപാടിൽ മാറ്റം വരുത്തുമെന്ന സൂചന മുഖ്യമന്ത്രി നൽകിയില്ല. ഇതോടെ തുടർനടപടി തീരുമാനിക്കാനായി ഈ മാസം നാലിന് കൊച്ചിയിൽ നേതൃയോഗം എൻസിപി വിളിച്ചുചേർത്തു.

എൽഡിഎഫ് എംഎൽഎമാരായ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും എൻസിപിയിലെ അജിത് പവാർ പക്ഷത്തേക്ക് കൂറു മാറാനായി 50 കോടി രൂപ വീതം തോമസ് കെ.തോമസ് വാഗ്ദാനം ചെയ്തെന്ന പരാതിയാണ് തോമസിന് കുരു ക്കായത്. ഇതു സംബന്ധിച്ച രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എൻസിപിയുടെ ആവശ്യം മുഖ്യമന്ത്രി തള്ളിയതെന്നു ‘മലയാള മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു.