ബത്തേരി ∙ ഡിസിസി ട്രഷറർ എൻ.എം.വിജയൻ ജീവനൊടുക്കിയ സംഭവത്തിലെ സാമ്പത്തിക ഇടപാടുകൾ വിജിലൻസ് അന്വേഷിക്കും. ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുമായി ബന്ധപ്പെട്ടു സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നു പരിശോധിക്കാനും ഉത്തരവിൽ നിർദേശമുണ്ട്. മരണത്തെത്തുടർന്ന് സഹകരണ ബാങ്ക് നിയമനക്കോഴയുമായി ബന്ധുപ്പെട്ട് ആരോപണങ്ങൾ ഉയർന്നിരുന്നു. ഡിവൈഎസ്പി ഷാജി വർഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരിയിലെ സഹകരണ ബാങ്കുകളിൽ ജോലി വാഗ്ദാനം ചെയ്തു ചില കോൺഗ്രസ് നേതാക്കൾ കോടിക്കണക്കിനു രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. ഇതുവരെ 55 ലക്ഷം രൂപയുടെ ആരോപണങ്ങളാണ് ഉയർന്നത്. ബത്തേരി കോളിയാടി താമരച്ചാലിൽ ഐസക് 17 ലക്ഷം രൂപയും താളൂർ അപ്പോഴത്ത് പത്രോസ് 22 ലക്ഷം രൂപയും ആനപ്പാറ പുത്തൻപുര ഷാജി 3 ലക്ഷം രൂപയും കൈക്കൂലി നൽകിയെന്നാണു വെളിപ്പെടുത്തിയിട്ടുള്ളത്.

ADVERTISEMENT

ബത്തേരി കോടതിയിൽ വിജയൻ സ്ഥലം ഈടു നൽകിയ കേസിൽ 13 ലക്ഷത്തിന്റെ ബാധ്യതയും പറയുന്നു. ഇതിൽ പത്രോസും ഷാജിയും പരാതി നൽകിയിട്ടുണ്ട്. ഒന്നരക്കോടി രൂപ ബാധ്യതയുണ്ടെന്നു വിജയൻ ഡയറിയിൽ കുറിച്ചിട്ടുണ്ട്. ഒരു കോടി രൂപയുടെ ബാധ്യത പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുമ്പളേരി സ്കൂളിലെ റിട്ട.അധ്യാപകൻ പീറ്ററും വിജയനും തമ്മിലുള്ള കരാറിൽ പീറ്ററിന്റെ മകനു ബാങ്ക് ജോലിക്കായി 30 ലക്ഷം രൂപ കൈമാറുന്നു എന്നാണുള്ളത്. ജോലി കൊടുക്കാനായില്ലെങ്കിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎ പലിശയടക്കം തിരികെ തരുമെന്നുമുണ്ട്. എന്നാൽ, ഇതിൽ എംഎൽഎയുടെ പേരോ ഒപ്പോ ഇല്ല. താനറിയാതെ പേര് എഴുതിച്ചേർത്തത് ആരാണെന്നു കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.

മരണ സമയത്തും സാമ്പത്തികക്കുരുക്ക്

ADVERTISEMENT

ബാങ്ക് നിയമനത്തിനു വാങ്ങിയ തുക തിരിച്ചുനൽകാൻ കഴിയാതായതോടെ എൻ.എം.വിജയൻ തന്റെ ഭൂമി ഈടു നൽകിയതായി സൂചന. ഭൂമി തിരിച്ചുകിട്ടുന്നതിനായി തൃക്കൈപ്പറ്റ നത്തംകുനി സ്വദേശി ബത്തേരി കോടതിയിൽ നൽകിയ കേസ് 31നു വീണ്ടും പരിഗണിക്കും. ബാങ്ക് നിയമനത്തിന് 4 വർഷം മുൻപ് ഇദ്ദേഹത്തോടു വാങ്ങിയ 20 ലക്ഷം രൂപയുടെ ബാധ്യത തീർക്കാനാണു വിജയൻ സ്ഥലം ഈടു നൽകി പലിശയ്ക്ക് പണം വാങ്ങിയത്. ജോലി നൽകാൻ കഴിയാതായതോടെ ഉദ്യോഗാർഥിയുടെ വീട്ടുകാർ പണം തിരികെ ചോദിച്ചു. തുടർന്നാണ് കോൺഗ്രസ് നേതാവിന്റെ നിർദേശ പ്രകാരം ലക്ഷങ്ങൾ പലിശയ്ക്കു വാങ്ങിയത്.

വിജയന്റെ പേരിൽ ബത്തേരി ടൗണിനടുത്ത് ചീനപ്പുല്ലിലുള്ള സ്ഥലം വിൽക്കുന്നതിനുള്ള കരാർ എന്ന നിലയിൽ 2022 ഏപ്രിൽ 29ന് പണം കൈപ്പറ്റി. കരാർ എഴുതുമ്പോഴും അർബൻ ബാങ്കിൽ ഈ വസ്തു പണയത്തിലായിരുന്നു. 13 ലക്ഷത്തിന് സ്ഥലം വിൽക്കുന്നതായും 12 ലക്ഷം അഡ്വാൻസായി കൈപ്പറ്റുന്നുവെന്നുമായിരുന്നു കരാർ. കരാറിന് സാക്ഷിയായി ഒപ്പിട്ടത് ഡിസിസി വൈസ് പ്രസിഡന്റാണ്. എന്നാൽ, കാലാവധിക്കുള്ളിൽ പണം തിരിച്ചു നൽകാനോ ബാധ്യത തീർത്ത് ഭൂമി നൽകാനോ കഴിഞ്ഞില്ല. തുടർന്നാണ് തൃക്കൈപ്പറ്റ സ്വദേശി കോടതിയെ സമീപിച്ചത്. ഇതിനിടെ, 2023 നവംബർ 30നകം ബാധ്യത തീർക്കാമെന്നു വീണ്ടും ഒത്തുതീർപ്പുണ്ടാക്കി. അതും ലംഘിക്കപ്പെട്ടതോടെ നടത്തിപ്പു ഹർജി ഫയൽ ചെയ്തു.

English Summary:

N.M. Vijayan's Death: Vigilance investigation launched into the death of N.M. Vijayan, focusing on alleged financial irregularities and connections to MLA I.C. Balakrishnan.