കൊലക്കേസുകൾ തുടരെ; പ്രതിക്കൂട്ടിൽ സിപിഎം
തിരുവനന്തപുരം ∙ സിപിഎം ജില്ലാ സമ്മേളനങ്ങൾ നടക്കുന്ന സമയത്താണ് പെരിയ ഇരട്ടക്കൊലക്കേസിൽ പാർട്ടി നേതാക്കളുടെ പങ്ക് വെളിവാക്കുന്ന സിബിഐ കോടതി വിധി. 2018 ൽ തൃശൂർ സംസ്ഥാന സമ്മേളനത്തെ ഷുഹൈബ് വധം പിടിച്ചു കുലുക്കിയതാണ്. രാഷ്ട്രീയ സംഘർഷങ്ങളിലും കൊലപാതകങ്ങളിലുംനിന്ന് പാർട്ടി പിൻവാങ്ങിയേ തീരൂവെന്നു സമ്മേളനവും അന്നു സംസ്ഥാന കമ്മിറ്റിയും നിഷ്കർഷിച്ചതാണ്. പിറ്റേവർഷം പെരിയയിൽ അതു ലംഘിക്കപ്പെട്ടു.

തിരുവനന്തപുരം ∙ സിപിഎം ജില്ലാ സമ്മേളനങ്ങൾ നടക്കുന്ന സമയത്താണ് പെരിയ ഇരട്ടക്കൊലക്കേസിൽ പാർട്ടി നേതാക്കളുടെ പങ്ക് വെളിവാക്കുന്ന സിബിഐ കോടതി വിധി. 2018 ൽ തൃശൂർ സംസ്ഥാന സമ്മേളനത്തെ ഷുഹൈബ് വധം പിടിച്ചു കുലുക്കിയതാണ്. രാഷ്ട്രീയ സംഘർഷങ്ങളിലും കൊലപാതകങ്ങളിലുംനിന്ന് പാർട്ടി പിൻവാങ്ങിയേ തീരൂവെന്നു സമ്മേളനവും അന്നു സംസ്ഥാന കമ്മിറ്റിയും നിഷ്കർഷിച്ചതാണ്. പിറ്റേവർഷം പെരിയയിൽ അതു ലംഘിക്കപ്പെട്ടു. ഇപ്പോൾ മറ്റൊരു സംസ്ഥാന സമ്മേളനം അടുത്തെത്തുമ്പോൾ ജില്ലാസെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ നേതാവ് കൊലക്കേസിൽ ജയിലിൽ അടയ്ക്കപ്പെടുന്നു. ശിക്ഷിക്കപ്പെട്ടവരുടെ പട്ടികയിൽ സിപിഎം പ്രാദേശിക നേതാക്കളുടെ നിരയും.
കൊച്ചിയിലെ സിബിഐ കോടതി ഇന്നലെ ഈ കേസിൽ വിധി പറഞ്ഞതിനു തൊട്ടുമുൻപ് പരിഗണിച്ചത് ഫസൽ വധക്കേസായിരുന്നു. ഇപ്പോൾ പരോളിലുള്ള കൊടി സുനി അടക്കം അവിടെ ഹാജരായി. പാർട്ടി പ്രതിക്കൂട്ടിലുള്ള ആ കേസ് വിചാരണ ഘട്ടത്തിലാണ്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ജയരാജനും ടി.വി.രാജേഷും പ്രതിപ്പട്ടികയിലുള്ള ഷുക്കൂർ വധക്കേസ് വിചാരണ വൈകാതെ തുടങ്ങും. ചോരയുടെ കണക്ക് കേസുകളായി പാർട്ടിയെ വേട്ടയാടുകയാണ്.
2019 ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് പെരിയ ഇരട്ടക്കൊലപാതകം നടന്നത്. കേസിൽ സിബിഐയെ ഒഴിവാക്കാനുള്ള എല്ലാ വഴിയും പാർട്ടിയും സർക്കാരും തേടിയത് എന്തുകൊണ്ടാണെന്ന് കെ.വി.കുഞ്ഞിരാമനെ സിബിഐ പ്രതി ചേർത്തതോടെ വ്യക്തമായി. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കിയ പ്രതികളെ മുൻ എംഎൽഎ സഹായിച്ചെന്നു കോടതി വിധി പറഞ്ഞു. പാർട്ടിയെ പിടിച്ചുലച്ച ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഉന്നതർക്കു പങ്കുണ്ടെന്ന ആരോപണം ശക്തമായിരുന്നെങ്കിലും കേസന്വേഷണം ആ തലത്തിലേക്ക് എത്തിയില്ല. ഇന്നലെ ശിക്ഷിക്കപ്പെട്ട 14 പേരിൽ 6 പേർ ലോക്കൽ തൊട്ട് ജില്ലാ കമ്മിറ്റി വരെയുള്ള ഘടകങ്ങളിൽ അംഗമോ അംഗങ്ങൾ ആയിരുന്നവരോ ആണ്.
പാർട്ടി അറിഞ്ഞിട്ടില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളാണു കൊലയ്ക്കു കാരണമെന്നുമുള്ള സിപിഎമ്മിന്റെ ന്യായീകരണം നിരാകരിക്കുന്നതാണ് കോടതി വിധി.
കുഞ്ഞിരാമനെ സിബിഐ പ്രതി ചേർത്ത ഘട്ടത്തിൽ പ്രതികരിക്കാതെ സൂക്ഷ്മത കാട്ടിയ സിപിഎം ഇന്നലെ വിധിക്കും സിബിഐക്കും എതിരെ രംഗത്തെത്തി. രാഷ്ട്രീയ കൊലപാതകങ്ങളിൽനിന്ന് അകന്നുനിൽക്കണമെന്ന ആഹ്വാനം നൽകുകയും പാർട്ടിക്കാർ ശിക്ഷിക്കപ്പെടുമ്പോൾ അവരുടെ വക്കാലത്ത് ഏറ്റെടുക്കുകയും ചെയ്യുന്നതിലെ വൈരുധ്യം പ്രകടമാവുകയാണു വീണ്ടും.
കൊലപാതകക്കേസുകളിൽ ഇനിയും നേതാക്കൾ
കണ്ണൂർ ∙ പെരിയ ഇരട്ടക്കൊലക്കേസിൽ ഉദുമ മുൻ എംഎൽഎയും നിലവിൽ സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമൻ, സിപിഎം ഉദുമ ഏരിയ മുൻ സെക്രട്ടറിയും നിലവിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠൻ തുടങ്ങിയവർ ശിക്ഷിക്കപ്പെട്ടതോടെ സിപിഎം പ്രതിരോധത്തിൽ.
നേരത്തേ, ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തൻ ശിക്ഷിക്കപ്പെട്ടിരുന്നു. അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളും മുൻ എംഎൽഎമാരുമായ പി.ജയരാജൻ, ടി.വി. രാജേഷ് എന്നിവരും തലശ്ശേരി മുഹമ്മദ് ഫസൽ വധക്കേസിൽ സിപിഎം നേതാക്കളായ കാരായി ചന്ദ്രശേഖരൻ, കാരായി രാജൻ എന്നിവരും പ്രതികളാണ്. ഈ കേസുകൾ വിവിധ കോടതികളുടെ പരിഗണനകളിലാണ്.