ആർജെഡിയെയും കേരള കോൺഗ്രസിനെയും നോട്ടമിട്ട് യുഡിഎഫ്; തിരുവമ്പാടി സീറ്റ് ജോസ് കെ.മാണിക്കെന്ന് അഭ്യൂഹം
തിരുവനന്തപുരം ∙ മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി ആർജെഡിയെ തിരിച്ചെത്തിക്കാൻ യുഡിഎഫിൽ നീക്കം. ആർജെഡി മടങ്ങിയെത്തിയാൽ അതു കേരള കോൺഗ്രസിനും (എം) പ്രേരണയാകുമെന്നു കോൺഗ്രസ് കണക്കുകൂട്ടുന്നു. തദ്ദേശതിരഞ്ഞെടുപ്പിനു മുൻപ് യുഡിഎഫ് വിപുലീകരണത്തിന്റെ ആദ്യഘട്ടം നടപ്പിലാക്കാനാണു ശ്രമം.

എൽഡിഎഫിലെ അവഗണനയിൽ ആർജെഡിക്കു കടുത്ത അമർഷമുണ്ട്. യുഡിഎഫിലായിരിക്കെ മത്സരിക്കാൻ 7 നിയമസഭാ സീറ്റ് ലഭിച്ചിരുന്നു. ഒപ്പം ഒരു ലോക്സഭാ സീറ്റും രാജ്യസഭാ സീറ്റും കിട്ടി. കൂടുതൽ പ്രതീക്ഷകളോടെ എൽഡിഎഫിലെത്തിയ പാർട്ടിയെ തീർത്തും അവഗണിക്കുന്ന സമീപനമാണു സിപിഎമ്മിൽനിന്നുണ്ടായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 3 സീറ്റാണു മത്സരിക്കാൻ ലഭിച്ചത്.
എം.പി.വീരേന്ദ്രകുമാറിനു യുഡിഎഫ് അനുവദിച്ച രാജ്യസഭാ സീറ്റ് തുടർന്ന് എം.വി.ശ്രേയാംസ്കുമാറിന് എൽഡിഎഫിൽ കിട്ടിയെങ്കിലും ആ കാലാവധി പൂർത്തിയാക്കിയശേഷം ലഭിച്ചില്ല. ലോക്സഭാ സീറ്റ് അനുവദിക്കാത്തതിനെക്കാളും പാർട്ടിയെ ചൊടിപ്പിച്ചത് മന്ത്രിസഭയിൽനിന്നുള്ള മാറ്റിനിർത്തലാണ്. 4 ഏകാംഗ കക്ഷികൾക്കു രണ്ടരവർഷം വീതം മന്ത്രിസ്ഥാനം പകുത്തുനൽകിയിട്ടും ആർജെഡിയെ പരിഗണിച്ചില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ 2 സീറ്റ് വീതം സിപിഎമ്മിനും സിപിഐക്കും നൽകിയ ആർജെഡിയോട് കേരളത്തിൽ അതേ നീതി തിരിച്ചുകാട്ടിയില്ലെന്ന അമർഷമാണു പാർട്ടിയിൽ പുകയുന്നത്.
ആർജെഡിയുടെ മനസ്സറിയാനുള്ള അനൗപചാരിക ചർച്ചകൾ കോൺഗ്രസ് നടത്തുന്നുണ്ട്. അടിക്കടി മുന്നണി മാറുന്ന കക്ഷിയായി ചിത്രീകരിക്കപ്പെടരുതെന്ന അഭിപ്രായം പങ്കുവയ്ക്കുന്ന ആർജെഡി നേതാക്കളുണ്ട്. തുടർച്ചയായി അനീതി കാട്ടുന്ന സിപിഎമ്മിനോടു പ്രതികരിക്കണ്ടേയെന്ന് തിരിച്ചുചോദിക്കുന്നവരുമുണ്ട്.
യുഡിഎഫ് അനുകൂല അന്തരീക്ഷം രൂപപ്പെട്ടാൽ കേരള കോൺഗ്രസും(എം) മടങ്ങിയെത്തുമെന്ന കണക്കുകൂട്ടലാണു കോൺഗ്രസിന്. എൽഡിഎഫ് വിട്ടുവരണമെന്ന വാദം പാർട്ടിക്കുള്ളിൽ ശക്തി പ്രാപിക്കുന്നുണ്ട്. കേരള കോൺഗ്രസിനെ(എം) യുഡിഎഫിലെത്തിക്കാൻ തിരുവമ്പാടി സീറ്റ് ജോസ് കെ.മാണിക്കു നൽകാൻ മുസ്‌ലിം ലീഗ് തയാറായേക്കുമെന്ന് അഭ്യൂഹമുണ്ടെങ്കിലും അത്തരമൊരു ആലോചന നിലവിലില്ലെന്ന് ലീഗ് വൃത്തങ്ങൾ പറഞ്ഞു. എൻഡിഎയിൽ ഘടകകക്ഷിയായ ബിഡിജെഎസിനെ കൊണ്ടുവരണമെന്ന വാദവും യുഡിഎഫിൽ ഉയർന്നിട്ടുണ്ട്.
വാതിൽ അടച്ചിട്ടില്ല: കുഞ്ഞാലിക്കുട്ടി
മലപ്പുറം ∙ മുന്നണി വിപുലീകരണം ആസൂത്രിതമായി ചെയ്യുന്നതല്ലെങ്കിലും യുഡിഎഫ് വാതിൽ അടച്ചിട്ടില്ലെന്നു മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുന്നണി വിപുലീകരണം യാദൃച്ഛികമായി സംഭവിക്കുന്നതാണ്. ഏതു പാർട്ടിക്കാണ്, ഏതു വ്യക്തികൾക്കാണ് മുന്നണി മാറാൻ തോന്നുന്നതെന്ന് ഇപ്പോൾ പറയാനില്ല. ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അതിന്റെ മെറിറ്റ് നോക്കി ഗൗരവമായെടുക്കും.
പി.വി.അൻവർ എംഎൽഎയുടെ വിഷയം യുഡിഎഫ് ചർച്ച ചെയ്തു തീരുമാനിക്കേണ്ടതാണെന്നും അദ്ദേഹം മുന്നണിയിലെത്തുമോയെന്നത് മുൻകൂട്ടി പറയാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.