ജനങ്ങളുടെ ‘പൾസ്’ അറിഞ്ഞ് ഒരുങ്ങാൻ കോൺഗ്രസ്; സർവേയുമായി ‘ടീം കനുഗോലു’ കേരളത്തിൽ
തിരുവനന്തപുരം ∙ അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അണിയറ നീക്കങ്ങൾക്കു ചുക്കാൻ പിടിക്കാൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ ടീം കേരളത്തിലെത്തി. 2026ലെ കേരളം, അസം തിരഞ്ഞെടുപ്പുകളുടെ തന്ത്രങ്ങളുടെ ചുമതലയാണു കനുഗോലുവിനെ പാർട്ടി ഹൈക്കമാൻഡ് ഏൽപിച്ചിരിക്കുന്നത്.

തിരുവനന്തപുരം ∙ അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അണിയറ നീക്കങ്ങൾക്കു ചുക്കാൻ പിടിക്കാൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ ടീം കേരളത്തിലെത്തി. 2026ലെ കേരളം, അസം തിരഞ്ഞെടുപ്പുകളുടെ തന്ത്രങ്ങളുടെ ചുമതലയാണു കനുഗോലുവിനെ പാർട്ടി ഹൈക്കമാൻഡ് ഏൽപിച്ചിരിക്കുന്നത്. കനുഗോലുവിന്റെ ടീം ഏതാനും ദിവസങ്ങൾ മുൻപ് കേരളത്തിലെത്തിയെന്നും വോട്ടർമാർക്കിടയിൽ സർവേ ആരംഭിച്ചെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
പ്രചാരണ വിഷയങ്ങൾ കണ്ടെത്തുകയാണു സർവേയുടെ ലക്ഷ്യം. ജനങ്ങളുടെ ‘പൾസ്’ അറിഞ്ഞ് തിരഞ്ഞെടുപ്പിനുള്ള പ്രാഥമിക ഒരുക്കങ്ങളാണു ടീം നടത്തുന്നത്. സർവേയുടെ വിശദാംശങ്ങൾ ഹൈക്കമാൻഡിനു കൈമാറും. ഓഫിസ് ഉൾപ്പെടെ തുറന്ന്, കേരളം കേന്ദ്രീകരിച്ചുള്ള ഊർജിത തിരഞ്ഞെടുപ്പു പ്രവർത്തനം ഏതാനും മാസങ്ങൾക്കു ശേഷമേ ഉണ്ടാകൂ.
തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള നൂതന മാർഗങ്ങൾക്കു കനുഗോലുവും സംഘവും രൂപം നൽകും. യുവ വോട്ടർമാരെ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണ തന്ത്രങ്ങളുമൊരുക്കും. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടും പിന്നീട് സർവേ നടത്തും.
തിരഞ്ഞെടുപ്പിനു മുൻപുള്ള ഏതാനും മാസങ്ങളിൽ ഭരണകക്ഷിക്കെതിരായ അഴിമതി ആക്ഷേപങ്ങൾ പരമാവധി പ്രചരിപ്പിച്ച് വോട്ടർമാർക്കിടയിൽ അവ ചർച്ചയാക്കുന്നതാണു കനുഗോലുവിന്റെ രീതി. കർണാടക, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അതു ഫലം കണ്ടിരുന്നു. എന്നാൽ, ഹരിയാനയിലും മഹാരാഷ്ട്രയിലും തന്ത്രം പാളി.
കനുഗോലുവിന്റെ ടീമിനു പുറമേ ഏതാനും ഏജൻസികളെ കൂടി സർവേക്കായി ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ വർഷാവസാനമുള്ള തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സർവേയാണ് മറ്റ് ഏജൻസികൾ പ്രധാനമായും നടത്തുന്നത്.