ഐടി പദ്ധതി പൂർത്തിയാക്കിയില്ല; ടിസിഎസിന്റെ 45 കോടി പിഴ പുനഃസ്ഥാപിക്കാൻ സാധ്യത
തിരുവനന്തപുരം ∙ കരാർലംഘനത്തിനു ചുമത്തിയ പിഴ മരവിപ്പിച്ചു നൽകിയിട്ടും നീട്ടിനൽകിയ കാലാവധിക്കുള്ളിൽ ടാറ്റാ കൺസൽറ്റൻസി സർവീസിനു (ടിസിഎസ്) ടെക്നോസിറ്റിയിലെ പദ്ധതി പൂർത്തീകരിക്കാനായില്ല. ഇതോടെ, പിഴയുടെ കാര്യത്തിൽ ഇനി സർക്കാരിനു തീരുമാനമെടുക്കാമെന്നു ടെക്നോപാർക്ക് സിഇഒ ഐടി വകുപ്പിൽ റിപ്പോർട്ട് ചെയ്തു. ആദ്യം ചുമത്തിയ 45.38 കോടി രൂപ പിഴ പുനഃസ്ഥാപിക്കാനാണു സാധ്യത.

എൻജിനീയറിങ്, ഉൽപന്ന വികസനം, ഐടി സേവനം എന്നിവയുടെ പദ്ധതിക്കായി 2021ലാണ് ടെക്നോസിറ്റിയിൽ 94 ഏക്കർ ടിസിഎസിനു പാട്ടത്തിനു നൽകിയത്. കരാർപ്രകാരം 2023 ജൂണിൽ ഒന്നാംഘട്ട കെട്ടിട നിർമാണം പൂർത്തിയാക്കണമായിരുന്നു. വൈകിയപ്പോൾ പിഴ ചുമത്തിയെങ്കിലും ടെക്നോപാർക്ക് സിഇഒയുടെ അഭ്യർഥനപ്രകാരം ഡിസംബർ 31 വരെ സമയം നീട്ടിനൽകുകയായിരുന്നു.
15,000 ഐടി പ്രഫഷനലുകൾക്കു പരിശീലനം നൽകുന്ന കേന്ദ്രം തുടങ്ങാനായി 2010ൽ 97 ഏക്കർ ടിസിഎസിനു പാട്ടത്തിനു നൽകിയിരുന്നെങ്കിലും പദ്ധതി തുടങ്ങിയില്ല. മൂന്നേക്കർ തിരിച്ചെടുത്തശേഷം 94 ഏക്കർ പുതിയ പദ്ധതിക്കായി വീണ്ടും സർക്കാർ അനുവദിക്കുകയായിരുന്നു.
വിഴിഞ്ഞം തുറമുഖ നിർമാണം വൈകിയതിന് അദാനി കമ്പനിയോട് ആവശ്യപ്പെട്ട പിഴ സർക്കാർ വെട്ടിക്കുറച്ചതു നേരത്തേ വിവാദമായിരുന്നു.