നിയമലംഘനം പിടികൂടി ഗതാഗതമന്ത്രിയും
തിരുവനന്തപുരം ∙ മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ കാറിൽ സ്ഥാപിച്ച ക്യാമറ വഴി ഒരാഴ്ചകൊണ്ടു പിടികൂടിയത് 15 നിയമലംഘനങ്ങൾ. ഹെൽമറ്റില്ലാത്ത യാത്രയും സിഗ്നൽ ലംഘനവുമാണു കൂടുതലും പിടിയിലായത്. ഇതുവരെ കാറിൽ മാത്രം യാത്ര ചെയ്തിരുന്ന മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഇനി മുതൽ ബൈക്കിലും കറങ്ങും.

തിരുവനന്തപുരം ∙ മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ കാറിൽ സ്ഥാപിച്ച ക്യാമറ വഴി ഒരാഴ്ചകൊണ്ടു പിടികൂടിയത് 15 നിയമലംഘനങ്ങൾ. ഹെൽമറ്റില്ലാത്ത യാത്രയും സിഗ്നൽ ലംഘനവുമാണു കൂടുതലും പിടിയിലായത്.
ഇതുവരെ കാറിൽ മാത്രം യാത്ര ചെയ്തിരുന്ന മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഇനി മുതൽ ബൈക്കിലും കറങ്ങും. നിയമലംഘനം പിടികൂടാനായി ക്യാമറകൾ ഘടിപ്പിച്ച ബൈക്കുകൾ എല്ലാ ഓഫിസിലും 2 എണ്ണം വീതം നൽകാനാണ് തീരുമാനം. ഹെൽമറ്റിലും ക്യാമറ വയ്ക്കും. 90 ഓഫിസുകളിലും ബൈക്ക് വാങ്ങാൻ പണം അനുവദിച്ചു. മോട്ടർ വാഹനവകുപ്പിന് വാഹനം വാങ്ങാൻ റോഡ് സുരക്ഷാ അതോറിറ്റി 5 കോടി 2 വർഷം മുൻപ് അനുവദിച്ചിരുന്നെങ്കിലും ധനവകുപ്പ് എതിർത്തതിനാൽ നടന്നില്ല