പുല്ലുപാറ കെഎസ്ആർടിസി അപകടം: അപകടസമയത്ത് ബ്രേക്ക് കുറവായിരുന്നെന്ന് കണ്ടെത്തൽ
കുട്ടിക്കാനം ∙ പുല്ലുപാറയിൽ നാലുപേരുടെ മരണത്തിനിടയാക്കിയ കെഎസ്ആർടിസി ബസിന് അപകടസമയത്തു ബ്രേക്ക് കുറവായിരുന്നെന്ന് ചക്രങ്ങൾ അഴിച്ചു നടത്തിയ പരിശോധനയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം മോട്ടർ വാഹന വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടിട്ടില്ല എന്നാണു കണ്ടെത്തിയിരുന്നത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്നാണു ഡ്രൈവർ നൽകിയിരിക്കുന്ന മൊഴി.

ബസ് ഫോർത്ത് ഗിയറിൽ ഇറക്കം ഇറങ്ങിവരുന്നതിനിടെ തുടർച്ചയായി ബ്രേക്ക് ചവിട്ടിയതിനെ തുടർന്നു ബ്രേക്ക് കുറയുകയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തതാകാമെന്നാണു മോട്ടർ വാഹന വകുപ്പ് ഇന്നലെ നടത്തിയ പരിശോധനയ്ക്കു ശേഷമുള്ള നിഗമനം. ബ്രേക്ക് തുടർച്ചയായി ഉപയോഗിച്ചതിന്റെ അടയാളങ്ങൾ ടയറിന്റെ ഡ്രമ്മിൽ കണ്ടെത്തി. റിപ്പോർട്ട് അടുത്ത ദിവസം മോട്ടർ വാഹന വകുപ്പിനു കൈമാറും.
അരുൺ ഹരിക്കും രമ മോഹനും വിടചൊല്ലി നാട്
മാവേലിക്കര ∙പുല്ലുപാറയിൽ ബസ് കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മാവേലിക്കര സ്വദേശികളായ അരുൺ ഹരിക്കും (36) രമ മോഹനും (62) കണ്ണീരോടെ നാട് വിടചൊല്ലി. അരുണിന്റെ സംസ്കാരം ഇന്നലെ ഉച്ചയ്ക്കു രണ്ടിനു നടന്നു. പല്ലാരിമംഗലം കോട്ടയ്ക്കകത്ത് തെക്കേതിൽ രമയുടെ സംസ്കാരം ഉച്ചയ്ക്കു മൂന്നിനും.