നിക്ഷേപത്തുക തിരിച്ചുകിട്ടാതെ ജീവനൊടുക്കിയ സംഭവം നിയമസഭയിൽ അവതരിപ്പിക്കും: സതീശൻ

കട്ടപ്പന ∙ നിക്ഷേപത്തുക തിരികെ കിട്ടാതെ വന്നതോടെ കട്ടപ്പന റൂറൽ ഡവലപ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കു മുൻപിൽ കട്ടപ്പന പള്ളിക്കവല മുളങ്ങാശേരിൽ സാബു തോമസ്(56) ജീവനൊടുക്കിയ സംഭവം നിയമസഭയിൽ അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

സാബുവിന്റെ ഭാര്യ മേരിക്കുട്ടിയെ വീട്ടിലെത്തി സന്ദർശിച്ചശേഷമായിരുന്നു പ്രതികരണം. സാബുവിനെ പീഡിപ്പിച്ചുകൊല്ലുകയാണ് ചെയ്തത്. ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശമടക്കം ഉണ്ടായിട്ടും സിപിഎം മുൻ ഏരിയ സെക്രട്ടറി വി.ആർ.സജിക്കെതിരെ കേസ് പോലും എടുക്കാത്ത വിഷയം ഗൗരവമായി നിയമസഭയിൽ അവതരിപ്പിക്കും. സാബുവിന്റെ കുടുംബത്തിനു നീതി കിട്ടാൻ എല്ലാ നടപടിയും സ്വീകരിക്കും.
വി.ആർ.സജി അടക്കമുള്ളവർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ, ഡിജിപി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് നൽകിയ പരാതിയുടെ പകർപ്പും മേരിക്കുട്ടി പ്രതിപക്ഷ നേതാവിനു കൈമാറി. പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും വി.ആർ.സജിക്കെതിരെ പൊലീസ് കേസെടുക്കാൻ തയാറായിട്ടില്ലെന്നും മേരിക്കുട്ടി അദ്ദേഹത്തെ അറിയിച്ചു.
തങ്ങൾക്കു നീതി ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന് അഭ്യർഥിച്ച് വി.ഡി.സതീശനു മുൻപിൽ മേരിക്കുട്ടി വിങ്ങിപ്പൊട്ടി. നീതി ലഭിക്കുന്നതുവരെ ഒപ്പമുണ്ടാകുമെന്ന് ആശ്വസിപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്.