സിപിഒ നിയമനം പകുതി പോലുമില്ല; റാങ്ക് ലിസ്റ്റ് വെട്ടിച്ചുരുക്കിയിട്ടും നിയമനം 27% മാത്രം

ആലപ്പുഴ∙ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികളുടെ എണ്ണം പിഎസ്‌സി പകുതിയോളം വെട്ടിക്കുറച്ചിട്ടും പകുതിപ്പേർക്കു പോലും നിയമനമായില്ല. സംസ്ഥാനത്തെ 7 ബറ്റാലിയനുകളിലേക്കുളള സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടികയുടെ കാലാവധി തീരാൻ രണ്ടര മാസം മാത്രം ബാക്കിയുള്ളപ്പോൾ 27% നിയമനങ്ങൾ മാത്രമാണ് നടന്നത്. 2024 ഏപ്രിൽ 15നാണ് 6647 പേരുടെ റാങ്ക് പട്ടിക നിലവിൽ വന്ന്. ഇതുവരെ പിഎസ്‌സി നിയമനശുപാർശ നൽകിയത് 1836 പേർക്കു മാത്രം.

തൊട്ടുമുൻപുള്ള റാങ്ക് പട്ടികയിൽ 13,975 പേരെ ഉൾപ്പെടുത്തിയിട്ട് 32% പേർക്കു മാത്രം ജോലി നൽകിയതു വിവാദമായിരുന്നു. ജോലി നിഷേധത്തിനെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ റാങ്ക് ജേതാക്കൾ നടത്തിയ സമരം ജനശ്രദ്ധ നേടി. പക്ഷേ സർക്കാർ റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയില്ല.
ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനമില്ലെന്ന പരാതി ഒഴിവാക്കാൻ പുതിയ റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും ചെയ്തു. 13,975 പേരുണ്ടായിരുന്ന സ്ഥാനത്ത് 6647 പേർ മാത്രം. മെയിൻ ലിസ്റ്റിൽ 4725 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 1922 പേരും. വലിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം അതിലെ ഭൂരിപക്ഷം പേർക്കും ജോലി കിട്ടാതെ വരുന്നത് ഒഴിവാക്കാനായിരുന്നു ഈ നീക്കം.
എന്നാൽ പകുതിയായി വെട്ടിക്കുറച്ച പട്ടികയിലും 30% പേർക്കു പോലും ഇതുവരെ നിയമനം നൽകിയിട്ടില്ല. 2024 ഏപ്രിൽ 15നു റാങ്ക് പട്ടിക നിലവിൽ വന്നെങ്കിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്തത് ഒക്ടോബർ 23ന് മാത്രമാണ്. ജനുവരിയിലാണ് ആദ്യബാച്ച് ജോലിയിൽ പ്രവേശിച്ചത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പൊലീസിലെ ഒഴിവുകൾ പിഎസ്‍സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.