തട്ടിപ്പും അറസ്റ്റും മുൻപും; ആരാണ് അനന്തു കൃഷ്ണൻ ?
കൊച്ചി /തൊടുപുഴ ∙ കേന്ദ്ര സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജവുമായി ബന്ധപ്പെട്ടാണ് തുടക്കത്തിൽ അനന്തു കൃഷ്ണൻ പ്രവർത്തിച്ചിരുന്നത്. പിന്നീട് ഡോ. കലാം യൂത്ത് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന തുടങ്ങി. സാമൂഹിക സേവന, കാർഷിക മേഖലകളിൽ കാര്യമായി ഫണ്ട് ലഭ്യമാകുന്ന പദ്ധതികളെക്കുറിച്ച് അനന്തുവിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നുവെന്നു പഴയ സഹപ്രവർത്തകർ പറയുന്നു.

ഇംഗ്ലിഷ് അനായാസമായി കൈകാര്യം ചെയ്തിരുന്ന അനന്തു പുറത്തുള്ള രാഷ്ട്രീയ നേതാക്കളുമായും അടുത്ത ബന്ധമുണ്ടാക്കി. ഇതിനിടെ, ചെറുതും വലുതുമായ ഒട്ടേറെ സാമ്പത്തിക തിരിമറികൾ നടത്തിയിരുന്നു. ഫുട്ബോൾ താരത്തിനു വണ്ടിച്ചെക്ക് നൽകിയ സംഭവം ചർച്ചയായിരുന്നു. ഈ പണം പിന്നീട് കൊടുത്തു തീർത്തു. തൊടുപുഴ സ്വദേശിയായ ഒരു വക്കീലിൽ നിന്നും 5 ലക്ഷം രൂപ വാങ്ങിയശേഷം മടക്കി നൽകാത്തതിന് അറസ്റ്റിലായി റിമാൻഡിലായിട്ടുണ്ട്. പിന്നീട് കേസ് ഒത്തുതീർപ്പാക്കി.
കൂൺകൃഷിയിൽ തുടക്കം
പത്താംക്ലാസിൽ പഠിക്കുന്നതിനിടെ കൂൺകൃഷിയെക്കുറിച്ച് ക്ലാസ് എടുത്താണ് അനന്തുകൃഷ്ണൻ പൊതുരംഗത്തേക്ക് വരുന്നത്. കോട്ടയത്തുനിന്നുള്ള മുൻ വനിതാ കമ്മിഷൻ അംഗത്തെ കൂൺകൃഷി പഠിപ്പിച്ചും സഹായിച്ചും ബന്ധം സ്ഥാപിച്ചു. അവർ വനിതാ കമ്മിഷൻ അംഗമായപ്പോൾ സ്റ്റാഫായി. ഇതിനിടെ പ്രഭാഷകനായും പയറ്റി.
പിന്നീടു ബിജെപി പ്രവർത്തകരുമായി അടുത്തു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ഗീതാ കുമാരിയിൽ നിന്ന് 25 ലക്ഷം രൂപ വാങ്ങിയ കേസിൽ പ്രതിയാണ്. കോട്ടമലയിലെ തേയില തോട്ടം വിൽപനയുമായി ബന്ധപ്പെട്ട കേസിൽ ഗീതാകുമാരി ഇയാൾക്കെതിരെ ചെക്ക് കേസ് നൽകിയപ്പോൾ അനന്തുവിനായി കോടതിയിൽ ഹാജരായത് കോൺഗ്രസ് നേതാവ് ലാലി വിൻസന്റായിരുന്നു.
2022 മുതൽ തട്ടിപ്പ്
സിഎസ്ആർ ഫണ്ടിന്റെ മറവിൽ 2022 മുതലാണു തട്ടിപ്പു തുടങ്ങിയത്. 1.25 ലക്ഷം രൂപ വിലവരുന്ന സ്കൂട്ടർ സ്ത്രീകൾക്ക് 60,000 രൂപയ്ക്കു നൽകുമെന്നായിരുന്നു വാഗ്ദാനം. 60,000 രൂപ വിലവരുന്ന ലാപ്ടോപ് 30,000 രൂപയ്ക്കും നൽകിയിരുന്നു. സ്‌കൂട്ടറിന് ഒരാൾ പേര് റജിസ്റ്റർ ചെയ്തു പണം അടച്ചാൽ 5,000 രൂപയാണ് ഇടനിലക്കാർക്ക് നൽകിയിരുന്നത്. ഇത്തരത്തിൽ പണം നേടിയ ഒട്ടേറെ ഇടനിലക്കാരുണ്ട്.
ഇതേ രീതിയിൽ തയ്യൽ മെഷീൻ, ഗൃഹോപകരണങ്ങൾ, രാസവളം എന്നിവയും പിന്നീടു നൽകി. സ്വന്തമായി ഒന്നിൽ കൂടുതൽ കൺസൽറ്റൻസി ഉണ്ടാക്കിയാണ് ഇടപാടുകൾ നടത്തിയത്. തട്ടിപ്പിനായി സോഷ്യൽ ബീ വെൻച്വേഴ്സ് തൊടുപുഴ, സോഷ്യൽ ബീ വെൻച്വേഴ്സ് ഇയാട്ടുമുക്ക് എറണാകുളം, പ്രഫഷനൽ സർവീസ് ഇന്നവേഷൻ കളമശേരി, ഗ്രാസ് റൂട്ട് ഇന്നവേഷൻ കളമശേരി എന്നീ കമ്പനികളുടെ പേരിൽ അക്കൗണ്ടുണ്ടാക്കി. എല്ലാം കൈകാര്യം ചെയ്തത് അനന്തു തന്നെ.
കോടികളുടെ സ്വത്ത്
സ്വന്തം നാടായ തൊടുപുഴ കുടയത്തൂർ കോളപ്രയിൽ ഉൾപ്പെടെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കളാണു ചുരുങ്ങിയ കാലത്തിനുള്ളിൽ വാങ്ങിക്കൂട്ടിയത്. അനന്തുവിന്റെ വീടിനു സമീപത്തും മുട്ടത്തും ഏഴാംമൈലിലും ശങ്കരപ്പിള്ളിയിലും പാലായിലും ഭൂമി വാങ്ങാൻ കരാർ എഴുതിയിരുന്നു. ഒട്ടേറെ വാഹനങ്ങളും വാങ്ങി. ഫുട്ബോൾ ടർഫ് നിർമിക്കുന്നതിനും പദ്ധതിയുണ്ടായിരുന്നു.
ദുരൂഹ ഫണ്ടിങ്
ഒരു കമ്പനിയിൽനിന്നും അനന്തുവിന് സിഎസ്ആർ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആദ്യമാദ്യം പണം അടയ്ക്കുന്നവർക്ക് പിന്നീടുള്ളവരുടെ പണം ഉപയോഗിച്ച് വാഹനങ്ങൾ വാങ്ങി നൽകുകയായിരുന്നു. വാഹനങ്ങൾ നൽകുന്നതിന് ഏജൻസികളുമായി കരാർ ഉണ്ടാക്കിയിരുന്നു. ഈ ഏജൻസികൾക്കും പണം നൽകാനുണ്ട്. നേരത്തെയും തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് അനന്തു അറസ്റ്റിലായിട്ടുണ്ട്. അടിമാലി പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിലായിരുന്നു. മുൻപ് 4 ബാങ്ക് അക്കൗണ്ടുകൾ പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്.