പാതിവില തട്ടിപ്പ്: ഓഫിസ് ഉദ്ഘാടനം മന്ത്രി; വിഡിയോ പുറത്തുവിട്ട് നജീബ് കാന്തപുരം

പെരിന്തൽമണ്ണ ∙ പാതിവില തട്ടിപ്പു നടത്തിയ നാഷനൽ എൻജിഒ കോൺഫെഡറേഷന്റെ സംസ്ഥാന ഓഫിസ് 2023 ഓഗസ്‌റ്റ് 20ന് ഉദ്ഘാടനം ചെയ്‌തത് മന്ത്രി വി.ശിവൻകുട്ടിയെന്ന് നജീബ് കാന്തപുരം എംഎൽഎ. മന്ത്രിയുടെ പ്രസംഗത്തിന്റെ വിഡിയോയും പുറത്തുവിട്ടു. മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാനെന്ന നിലയിൽ എംഎൽഎക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു. ‘നമ്മുടെ അനന്തു എനിക്ക് നല്ലവണ്ണം ബന്ധമുള്ള കക്ഷിയാണെ’ന്ന് മന്ത്രി പ്രസംഗത്തിൽ പറയുന്നു. റിട്ട.ജസ്‌റ്റിസ് സി.എൻ.രാമചന്ദ്രൻ നായരും ആനന്ദ കുമാർ സാറും ഇതിന്റെ തലപ്പത്തുണ്ട് എന്നതാണ് തന്റെ ഉറപ്പെന്നും പറയുന്നു.

പെരിന്തൽമണ്ണ ∙ പാതിവില തട്ടിപ്പു നടത്തിയ നാഷനൽ എൻജിഒ കോൺഫെഡറേഷന്റെ സംസ്ഥാന ഓഫിസ് 2023 ഓഗസ്‌റ്റ് 20ന് ഉദ്ഘാടനം ചെയ്‌തത് മന്ത്രി വി.ശിവൻകുട്ടിയെന്ന് നജീബ് കാന്തപുരം എംഎൽഎ. മന്ത്രിയുടെ പ്രസംഗത്തിന്റെ വിഡിയോയും പുറത്തുവിട്ടു. മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാനെന്ന നിലയിൽ എംഎൽഎക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു. ‘നമ്മുടെ അനന്തു എനിക്ക് നല്ലവണ്ണം ബന്ധമുള്ള കക്ഷിയാണെ’ന്ന് മന്ത്രി പ്രസംഗത്തിൽ പറയുന്നു. റിട്ട.ജസ്‌റ്റിസ് സി.എൻ.രാമചന്ദ്രൻ നായരും ആനന്ദ കുമാർ സാറും ഇതിന്റെ തലപ്പത്തുണ്ട് എന്നതാണ് തന്റെ ഉറപ്പെന്നും പറയുന്നു. എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്‌തുകൊണ്ടാണ് പ്രസംഗം അവസാനിപ്പിക്കുന്നത്. മന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷൻ മുഖേന ലാപ്ടോപിനായി അപേക്ഷ നൽകിയതെന്ന് നജീബ് കാന്തപുരം പറഞ്ഞു. മുദ്രയുടെ പ്രവർത്തനം സിപിഎമ്മിന് അലോസരം ഉണ്ടാക്കുന്നുണ്ടെന്നും ജനപ്രതിനിധികൾക്കെതിരെ വ്യാജ കേസ് എടുക്കാതെ പ്രതികളിൽനിന്നു പണം കണ്ടെത്തി തിരിച്ചുനൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.