സ്വകാര്യ സർവകലാശാല: സർക്കാർ പ്രാതിനിധ്യം ഉദ്യോഗസ്ഥ, അക്കാദമിക് തലങ്ങളിൽ മാത്രം

തിരുവനന്തപുരം ∙ സ്വകാര്യ സർവകലാശാലകളിലെ വിസിറ്റർ പദവിയിൽനിന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഒഴിവാക്കിയതോടെ, സർവകലാശാലകളിലെ സർക്കാർ പ്രാതിനിധ്യം ഉദ്യോഗസ്ഥ, അക്കാദമിക് തലങ്ങളിൽ ഒതുങ്ങും. വിവിധ സമിതികളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും സർക്കാർ നാമനിർദേശം ചെയ്യുന്ന അക്കാദമിക് വിദഗ്ധരും അംഗങ്ങളാകും.

സ്വകാര്യ സർവകലാശാല ആരംഭിക്കാൻ ലഭിക്കുന്ന അപേക്ഷകൾ വിലയിരുത്താനുള്ള വിദഗ്ധ സമിതിക്കു സർക്കാരാണു രൂപം നൽകുക. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇതിൽ സർക്കാരിനെ പ്രതിനിധീകരിക്കും. സർക്കാർ നാമനിർദേശം ചെയ്യുന്ന ഉന്നത വിദ്യാഭ്യാസരംഗത്തെ അക്കാദമിക് വിദഗ്ധനാണു സമിതി അധ്യക്ഷൻ. അപേക്ഷകളിൽ 2 മാസത്തിനകം സമിതി തീരുമാനമെടുക്കണം. സ്വകാര്യ സർവകലാശാലയുടെ ഭരണസമിതിയിൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും സർക്കാർ നാമനിർദേശം ചെയ്യുന്ന മറ്റൊരു വകുപ്പ് സെക്രട്ടറിയും അംഗങ്ങളാകും. സർവകലാശാലയുടെ എക്സിക്യൂട്ടീവ്, അക്കാദമിക് കൗൺസിലുകളിൽ അക്കാദമിക് വിദഗ്ധരെ സർക്കാർ നാമനിർദേശം ചെയ്യും