കടുത്തുരുത്തി ∙ ഓൺലൈൻ ട്രേഡിങ്ങിലൂടെ വൈദികനിൽനിന്ന് 1.41 കോടി രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയുൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫാ. ടിനേഷ് കുര്യന്റെ പണം കവർന്ന കേസിൽ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അൻസാരി (35), കോഴിക്കോട് താമരശ്ശേരി സ്വദേശി കെ.അജ്മൽ (25) എന്നിവരാണു പിടിയിലായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടുത്തുരുത്തി എസ്എച്ച്ഒ റെനീഷ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം മുഹമ്മദ് ജാവേദ് അൻസാരിയെ മഹാരാഷ്ട്രയിൽനിന്നാണു പിടികൂടിയത്. ഷെയർ ട്രേഡിങ്ങിൽ താൽപര്യമുണ്ടായിരുന്ന വൈദികനെ സമൂഹമാധ്യമം വഴി ബന്ധപ്പെട്ടതു മുഹമ്മദാണെന്നു പൊലീസ് പറഞ്ഞു. തുടർന്ന് ഒരു മൊബൈൽ ആപ് വൈദികന്റെ ഫോണിൽ ഡൗൺലോഡ് ചെയ്യിപ്പിച്ച് ഇതിലൂടെ ട്രേഡിങ് നടത്തുകയായിരുന്നു. തുടക്കത്തിൽ ലാഭവിഹിതം വൈദികനു ലഭിച്ചെങ്കിലും പിന്നീടു പലപ്പോഴായി നിക്ഷേപിച്ച 1,41,86,385 രൂപ തട്ടിയെടുത്തെന്നാണു കേസ്.

ADVERTISEMENT

വൈദികൻ നിക്ഷേപിച്ച പണം കേരളത്തിലെ എടിഎം വഴി പിൻവലിച്ച കോഴിക്കോട് സ്വദേശികളായ ഷംനാദ്, മുഹമ്മദ് മിൻഹാജ് എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. അജ്മൽ കൂടി തട്ടിപ്പിലുണ്ടെന്നു പിന്നീടു കണ്ടെത്തി. ഇയാൾ വ്യാഴാഴ്ച കടുത്തുരുത്തി സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.

എസ്ഐ സി.എസ്.നെൽസൺ, എഎസ്ഐ ഷാജി ജോസഫ്, സിപിഒമാരായ വിനീത് ആർ.നായർ, അരുൺകുമാർ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

English Summary:

₹1.41 Crore Priest Fraud: Two arrested in Kerala

Show comments