കൊല്ലം∙ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് മുസ്‌ലിം ലീഗുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യതയടച്ച് സിപിഎം സംസ്ഥാന സമ്മേളനം. ലീഗിനെ എൽഡിഎഫിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടത്താനില്ലെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കിയത് ഇതിന്റെ സൂചനയാണ്. ഇന്നത്തെ രാഷ്ട്രീയത്തിൽ എൽഡിഎഫ് പ്രബല മുന്നണിയായി നിലനിൽക്കുന്നുണ്ട്. മറുഭാഗത്തു നിന്നുള്ളവരെ ചാക്കിട്ടു പിടിക്കുക സിപിഎം നിലപാടല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതേസമയം, ന്യൂനപക്ഷ വോട്ടുകൾ പാർട്ടിക്കു നഷ്ടമാകുന്നുവെന്ന തിരിച്ചറിവിലാണ് സിപിഎം. ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയുമായി കൂട്ടുചേർന്നാൽ മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന അണികൾ ലീഗിനെ കയ്യൊഴിയുമെന്നും സിപിഎം കരുതുന്നു. ആർഎസ്എസ് ഉയർത്തുന്ന ഹിന്ദുമതരാഷ്ട്ര വാദത്തിനു തുല്യമായ മുദ്രാവാക്യമാണ് ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും ഉയർത്തുന്നത്. നേരത്തേ മതനിരപേക്ഷ നിലപാടുമായി മുന്നോട്ടുപോയിരുന്ന ലീഗ് മതരാഷ്ട്രവാദികളുമായി സഖ്യമുണ്ടാക്കുന്നു.

ADVERTISEMENT

യുഡിഎഫ് മതരാഷ്ട്രവാദികളുമായി സഖ്യമുണ്ടാക്കുന്നതു ലീഗിന്റെ താൽപര്യ പ്രകാരമാണെന്നുമുള്ള വിലയിരുത്തലാണു സിപിഎമ്മിന്. ഈ രാഷ്ട്രീയം ഗുണം ചെയ്യുക സംഘപരിവാറിനാണെന്നു ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വോട്ടുകൾ നേടാനാകുമോയെന്ന രാഷ്ട്രീയ പരീക്ഷണത്തിന്റെ പാതയിലാണ് സിപിഎം. ഇതിനുള്ള വേദിയായിരിക്കും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ്.

ന്യൂനപക്ഷങ്ങൾക്കിടയിൽ പാർട്ടിക്ക് സ്വാധീനം കുറഞ്ഞു വരികയാണെന്നതിന്റെ തെളിവായിരുന്നു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു ഫലം. ന്യൂനപക്ഷ പിന്തുണ നേടാനായില്ലെങ്കിൽ മൂന്നാം തവണയും ഭരണത്തുടർച്ചയെന്ന ആഗ്രഹം വിഫലമാകുമെന്ന തിരിച്ചറിവിലാണ് ലീഗ് വേണ്ട, ലീഗുകാർക്ക് പാർട്ടിയിലേക്കു സ്വാഗതമെന്ന നിലപാടിലേക്ക് സിപിഎം എത്തുന്നത്.

ADVERTISEMENT

ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടുകളിലും സിപിഎം കണ്ണുവയ്ക്കുന്നു. ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ വർഗീയ ചിന്താഗതി വളർത്താനുള്ള ശ്രമമാണ് കാസയെന്ന സംഘടന നടത്തുന്നതെന്നു സിപിഎം വിലയിരുത്തി.  ആർഎസ്എസ് രൂപപ്പെടുത്തിയ പ്രസ്ഥാനമാണു കാസയെന്ന് ഗോവിന്ദൻ പറഞ്ഞു. ന്യൂനപക്ഷങ്ങളെ പരസ്പരം ഏറ്റുമുട്ടിക്കുകയെന്നത് ആർഎസ്എസ് തന്ത്രമാണെന്നു തിരിച്ചറിയണമെന്ന പ്രചാരണം സിപിഎം ശക്തിപ്പെടുത്തും.

English Summary:

Kerala CPM's Strategy: Winning minority votes without league alliance