ക്ഷേമപെൻഷൻ വർധിപ്പിക്കും, കൃത്യമായി നൽകും; മുഖ്യമന്ത്രിയുടെ രേഖയിൽ പ്രഖ്യാപനം

കൊല്ലം ∙ ക്ഷേമപെൻഷനുകൾ വർധിപ്പിക്കുമെന്നും കൃത്യമായി വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമെന്നും സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച രേഖയിൽ പ്രഖ്യാപനമുണ്ടായി. വീട്ടമ്മമാർക്കു പെൻഷൻ നടപ്പാക്കും. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധം മറികടക്കാൻ പൊതുവായ താൽപര്യങ്ങളെ ഹനിക്കാത്ത ഏതു മൂലധനവും സ്വീകരിക്കുമെന്നും പ്രഖ്യാപനമുണ്ട്.

മറ്റു നിർദേശങ്ങൾ:
∙ ഉന്നതവിദ്യാഭ്യാസ മേഖലയിലെ മാറ്റത്തിനായി മലയാളി അക്കാദമിക് പ്രവാസികളെ സമീപിക്കും. ലോകമെമ്പാടുമുള്ള സർവകലാശാലകളിലും ലബോറട്ടറികളിലും പ്രവർത്തിക്കുന്ന പണ്ഡിതരെയും വിദഗ്ധരെയും മെന്റർമാരായും ഓണററി അധ്യാപകരായും നിയമിക്കും.
∙ ഉന്നതവിദ്യാഭ്യാസ കോഴ്സുകൾക്കു ചേരുന്നവരുടെ തോത് 43.2 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്തും. അതിനു സ്വകാര്യ പങ്കാളിത്തവും വിവിധ ഫണ്ടുകളും ഉപയോഗിക്കും.
∙ സർക്കാർ, സഹകരണ, സ്വകാര്യ മേഖലകളിൽ പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ ഉന്നതവിദ്യാഭ്യാസ ഗവേഷണശാലകൾ സ്ഥാപിക്കും.
∙ സഹകരണമേഖലയിലെ നിക്ഷേപങ്ങൾ കാർഷിക–വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തും.
∙ കരിമണൽ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിനുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തും.
∙ രോഗങ്ങൾ നേരത്തേ കണ്ടെത്താനും പരിശോധനയ്ക്കും പൊതു–സ്വകാര്യ മേഖലകളെ ഉൾപ്പെടുത്തി സംവിധാനം.
∙ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും.
∙ എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ് ആരംഭിക്കും.
∙ ആരോഗ്യ സർവകലാശാലയിലും മറ്റ് ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗവേഷണം പ്രോത്സാഹിപ്പിക്കും. ആരോഗ്യ ഡേറ്റ ഗവേണൻസ് നയം വികസിപ്പിക്കും.
∙ കണ്ണൂരിൽ രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രം, കോഴിക്കോട്ട് ബയോ സേഫ്റ്റി ലവൽ 3 ലാബ് എന്നിവ വികസിപ്പിക്കും.
∙ കിഫ്ബി വായ്പകൾ സംസ്ഥാന സർക്കാരിന്റെ വായ്പാപരിധിയിൽ ഉൾപ്പെടുത്തുന്ന കേന്ദ്ര നിലപാടിനെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യും.
∙ ആദിവാസിമേഖലകൾ, തീരദേശ മേഖലകൾ എന്നിവിടങ്ങളിലെ കുട്ടികൾക്കായി പ്രത്യേക വിദ്യാഭ്യാസ പദ്ധതി.
∙ മത്സ്യത്തിന്റെ മൂല്യവർധന പ്രോത്സാഹിപ്പിക്കും.
∙ ലോകകേരളസഭയിലെ ശുപാർശകൾക്കു മുൻഗണന നൽകി സംരംഭക വികസനത്തിനായി പ്രവാസി പ്രഫഷനലുകളുടെ ശൃംഖല രൂപീകരിക്കും.
‘മുഖ്യമന്ത്രിക്കെതിരെ കള്ളപ്രചാരണം’
കേരളത്തിന്റെ വികസനത്തിനു നേതൃപരമായ പങ്കു വഹിക്കുന്ന മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ മാധ്യമങ്ങൾ കള്ളപ്രചാരവേലകൾ സംഘടിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച രേഖയിലുണ്ട്. ജനപക്ഷത്തുനിന്നുള്ള നയങ്ങൾ സംസ്ഥാന സർക്കാർ ആവിഷ്കരിക്കുമ്പോൾ ജനതയുടെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിനു കഴിയുന്നില്ലെന്നു പ്രചരിപ്പിക്കുകയാണു മാധ്യമങ്ങൾ. അതേസമയം നാട്ടിൽ ദുരിതം വിതയ്ക്കുന്ന കേന്ദ്ര സർക്കാർ നയത്തെക്കുറിച്ചു മിണ്ടാതിരിക്കുകയും ചെയ്യുന്നു.