കൊല്ലം∙ പാർട്ടി പ്രവർത്തനത്തിലെ തെറ്റായ പ്രവണതകൾ തിരുത്താൻ കൊൽക്കത്ത പ്ലീനവും പാലക്കാട് സംസ്ഥാന സംഘടനാ പ്ലീനവും നടത്തിയ ആഹ്വാനം ഫലം കണ്ടില്ലെന്നു സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട്. നേതൃത്വവും അനുഭാവികളും തമ്മിൽ അകലം വർധിക്കുന്നതും പ്രധാന പ്രശ്നമായി ചൂണ്ടിക്കാട്ടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന കമ്മിറ്റി ശക്തമായി ഇടപെട്ടിട്ടും സഹകരണ രംഗത്തെ തിരുത്തൽ‍ പൂർണമായില്ലെന്നു റിപ്പോർട്ടിലെ പരാമർശങ്ങളിൽ വ്യക്തമാണ്. സഹകരണ സ്ഥാപനത്തിന്റെ സെക്രട്ടറിയായിരുന്നവർ അതേ സ്ഥാപനത്തിന്റെ പ്രസിഡന്റാകാൻ വ്യഗ്രതപ്പെടുകയും പാർട്ടിയിലെ സ്ഥാനം ഉപയോഗിച്ച് അതു നേടുകയും ചെയ്യുന്നു. ഇതു തിരുത്തണമെന്ന് ഓർമിപ്പിച്ചെങ്കിലും തുറന്ന മനസ്സോടെ നടപ്പാക്കാൻ പലരും തയാറായില്ല.

ADVERTISEMENT

ഓരോ പാർട്ടി അംഗവും ബ്രാഞ്ച് പ്രദേശത്തെ 10 വീടുകളുടെ ചുമതല ഏറ്റെടുത്തു പ്രവർത്തിക്കണമെന്ന നിർദേശം ഫലപ്രദമായി നടത്തിയില്ല. പാർട്ടിയുടെ സ്വതന്ത്രമായ ബഹുജന സ്വാധീനം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം 2013 നവംബറിൽ ചേർന്ന സംസ്ഥാന പ്ലീനം എടുത്തുപറഞ്ഞിരുന്നെങ്കിലും അടിത്തറ ഇപ്പോഴും വിപുലമായിട്ടില്ല. അടിസ്ഥാന ജനവിഭാഗത്തെ പാർട്ടിയോടൊപ്പം ഉറപ്പിച്ചു നിർത്തണം. പുതിയ മേഖലകളിലേക്കു കടക്കണം. മറ്റു പാർട്ടികളിൽനിന്നു വരുന്നവരെ ഉൾക്കൊള്ളുന്നതും പ്രധാനമാണ്.

സാമൂഹിക മണ്ഡലത്തിലെ മാറ്റങ്ങൾ മനസ്സിലാക്കി ഇടപെടണമെന്നാണു മറ്റൊരു നിർദേശം. ഇതിനായി പട്ടിക വിഭാഗങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ, തൊഴിലാളികൾ, കൃഷിക്കാർ, കർഷകത്തൊഴിലാളികൾ എന്നിവരെ പാർട്ടിയിലേക്ക് ആകർഷിക്കണം. സമൂഹത്തിലെ 30% ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാണ്. അതറിഞ്ഞു പ്രവർത്തിക്കണം. പുതിയ തലമുറയെ സ്വാധീനിക്കണം.

ADVERTISEMENT

യുക്തിചിന്തയും ശാസ്ത്രബോധവും ചരിത്രബോധവും വളർത്തിയാലേ വർഗീയതയെ പ്രതിരോധിക്കാൻ കഴിയൂ. ഇതിനായി സാംസ്കാരിക പ്രസ്ഥാനം, ഗ്രന്ഥശാലാ പ്രസ്ഥാനം, വിദ്യാഭ്യാസ പ്രവർത്തകർ, ശാസ്ത്ര – ചരിത്ര രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ എന്നിവരെ യോജിപ്പിച്ചു ജനകീയ ഇടപെടൽ നടത്തണം. ലൈബ്രറികളും വായനശാലകളും ഉപയോഗിക്കണം. പുതിയ തലമുറയെ ബോധപൂർവം ഈ മേഖലയിൽ വിന്യസിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. 

English Summary:

Kerala CPM Conference: Leadership disconnect, Ineffective outreach highlighted