ന്യൂഡൽഹി ∙ കൊല്ലം തീരത്തെ കടൽമണൽ ഖനനം ഏതെങ്കിലും മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയെ ബാധിച്ചാൽ അവർക്ക് ഓഫ്ഷോർ ഏരിയാസ് മിനറൽസ് ട്രസ്റ്റിൽനിന്ന് (ഒഎഎംടി) സഹായം നൽകുമെന്നു കേന്ദ്രം. കൊല്ലത്തെ ഖനനത്തിനുള്ള ടെൻഡറുമായി ബന്ധപ്പെട്ട പ്രീ–ബിഡ് ചോദ്യങ്ങൾക്കാണു ഖനി മന്ത്രാലയത്തിന്റെ മറുപടി. ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവരുടേതാണു ചോദ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കൊല്ലം തീരത്തെ കടൽമണൽ ഖനനം ഏതെങ്കിലും മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയെ ബാധിച്ചാൽ അവർക്ക് ഓഫ്ഷോർ ഏരിയാസ് മിനറൽസ് ട്രസ്റ്റിൽനിന്ന് (ഒഎഎംടി) സഹായം നൽകുമെന്നു കേന്ദ്രം. കൊല്ലത്തെ ഖനനത്തിനുള്ള ടെൻഡറുമായി ബന്ധപ്പെട്ട പ്രീ–ബിഡ് ചോദ്യങ്ങൾക്കാണു ഖനി മന്ത്രാലയത്തിന്റെ മറുപടി. ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവരുടേതാണു ചോദ്യം. മത്സ്യത്തൊഴിലാളികളുടെ എതിർപ്പു പരിഹരിക്കാനുള്ള ഉത്തരവാദിത്തം ആർക്കായിരിക്കുമെന്നാണു മന്ത്രാലയത്തിനു ലഭിച്ച ചോദ്യങ്ങളിലൊന്ന്.ലേലനടപടികൾ തുടങ്ങുന്നതിനു മുൻപുതന്നെ ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രാലയവുമായി കൂടിയാലോചനകൾ നടത്തിയതായി ഖനി മന്ത്രാലയം മറുപടി നൽകി.

ഉത്തരവാദിത്തത്തോടെയുള്ള ഖനന നടപടികൾ ഉറപ്പുവരുത്തുന്നതിന്, കേന്ദ്ര ഫിഷറീസ് വകുപ്പ് ഉന്നയിക്കുന്ന ഏതുതരം ആശങ്കയും ഖനന, പരിസ്ഥിതി മാനേജ്മെന്റ് നടപടികളിൽ കൃത്യമായി പരിഗണിക്കും.മത്സ്യത്തൊഴിലാളികളുടെ എതിർപ്പു പോലെയുള്ള വിഷയങ്ങൾ പരിഹരിക്കാൻ സമയാസമയങ്ങളിൽ ഉത്തരവിറക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും മറുപടിയിൽ പറയുന്നു. ഇത്രയൊക്കെയാണെങ്കിലും, ഖനനത്തിനു കരാറെടുക്കുന്ന കമ്പനികൾ സ്വന്തം നിലയിൽ പരിശോധനകൾ നടത്തണമെന്നും ചൂണ്ടിക്കാട്ടുന്നു.മറ്റുള്ളവരുണ്ടാക്കുന്ന (തേഡ് പാർട്ടി) തടസ്സം മൂലം പ്രവർത്തനത്തിൽ കാലതാമസമുണ്ടായാൽ കരാറുകാരനു നഷ്ടപരിഹാരത്തിനു സാധ്യതയുണ്ടോയെന്നും ചോദ്യമുണ്ടായിരുന്നു. എന്നാൽ, ഇതിനു വ്യവസ്ഥയില്ലെന്ന് സർക്കാർ വ്യക്തമാക്കി.

ADVERTISEMENT

എന്താണ് ഒഎഎംടി?

തീരക്കടൽ ഖനനത്തിനുള്ള ഗവേഷണം, ദുരന്തനിവാരണം, ഖനനം ബാധിക്കുന്നവർക്കു സഹായം തുടങ്ങിയ ലക്ഷ്യം മുൻനിർത്തിയാണ് കഴിഞ്ഞ ഓഗസ്റ്റിൽ ട്രസ്റ്റ് (ഒഎഎംടി) രൂപീകരിച്ചത്. 2023ൽ ഓഫ്ഷോർ ഏരിയാസ് മിനറൽ ഭേദഗതി നിയമത്തിലൂടെയാണു ട്രസ്റ്റ് എന്ന ആശയം കേന്ദ്രം മുന്നോട്ടുവച്ചത്.തീരക്കടലിൽ ഖനനത്തിന് അനുമതി ലഭിക്കുന്ന കമ്പനികൾ റോയൽറ്റി തുകയുടെ 10% തുക അധികമായി ട്രസ്റ്റിലേക്കു നൽകണമെന്നാണു വ്യവസ്ഥ. മണലിന് ടണ്ണിന് 40 രൂപയാണു റോയൽറ്റി.കേന്ദ്ര ഖനി മന്ത്രിയാണ് ട്രസ്റ്റിന്റെ അധ്യക്ഷൻ. ഫിഷറീസ്, പുനരുപയോഗ ഊർജം, പെട്രോളിയം, ഭൗമശാസ്ത്രം, തുറമുഖങ്ങൾ, ശാസ്ത്ര–സാങ്കേതികം എന്നിവയുടെ ചുമതലയുള്ള 6 കേന്ദ്രമന്ത്രിമാരും 4 സഹമന്ത്രിമാരും സമിതിയുടെ ഭാഗമാണ്. തീരദേശ സംസ്ഥാനങ്ങളുടെ പ്രതിനിധികളായി റൊട്ടേഷൻ വ്യവസ്ഥയിൽ 3 സംസ്ഥാന മന്ത്രിമാരും (മൈനിങ് ആൻഡ് ജിയോളജി വകുപ്പ്) അംഗങ്ങളാണ്.

English Summary:

Kollam Coastal Sand Mining: Central Government's Plan to Mitigate Kollam Coastal Sand Mining Impact