കോതമംഗലം∙ കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ നെല്ലിമറ്റം സെന്റ് ജോസഫ്സ് യുപി സ്കൂളിനു സമീപം കാർ റോഡരികിലെ പെട്ടിക്കടയിലേക്കു പാഞ്ഞുകയറി കടയുടമയ്ക്കു ദാരുണാന്ത്യം. നെല്ലിമറ്റം കോളനിപ്പടിയിൽ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി ലബ്ബക്കട പനന്തോട്ടത്തിൽ പി.ആർ. ശ്രീലാലിന്റെ ഭാര്യ ശുഭ സുരേഷ് (32) ആണു മരിച്ചത്. ഇന്നലെ വൈകിട്ടു നാലോടെയാണ് അപകടം. നേര്യമംഗലം ഭാഗത്തുനിന്നു വന്ന ടാക്സി കാർ വലതുവശത്തേക്കു പാഞ്ഞുകയറി പെട്ടിക്കട ഇടിച്ചുതെറിപ്പിച്ചു മറിയുകയായിരുന്നു. ശുഭ കാറിനടിയിൽപെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ഥലത്തുണ്ടായിരുന്നവർ കാർ ഉയർത്തി ശുഭയെ കോതമംഗലത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കാറിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. ഇയാൾക്കു കാര്യമായ പരുക്കില്ല. കരിക്ക് വിൽക്കുന്ന കട 2 മാസം മുൻപാണ് ഇവിടെ തുടങ്ങിയത്. നിർമാണത്തൊഴിലാളിയായ ശ്രീലാലിന്റെ കുടുംബം ഒരു വർഷം മുൻപാണു നെല്ലിമറ്റത്തു താമസമാക്കിയത്. ശുഭയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മക്കൾ: കാർത്തിക്, കീർത്തന.

English Summary:

Tragedy Strikes Nellimmattam: Roadside stall accident claims young woman's life in Kothamangalam.