സഹായം സ്വീകരിച്ചാൽ ബ്രാൻഡിങ് വേണം: വീടിനു മുന്നിൽ ലോഗോ വയ്ക്കണം, സ്കൂളിന്റെ പേരും മാറ്റണമെന്ന് കേന്ദ്രം

തിരുവനന്തപുരം ∙ ബ്രാൻഡിങ് വ്യവസ്ഥയുടെ പേരിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഏറ്റുമുട്ടൽ തുടരുന്നതോടെ സംസ്ഥാനത്തെ കേന്ദ്രാവിഷ്കൃത പദ്ധതികളിൽ അനിശ്ചിതത്വം. കേന്ദ്രം ഞെരുക്കുന്നുവെന്നു കേരളം ആരോപിക്കുമ്പോൾ കേരളം സഹകരിക്കുന്നില്ലെന്നാണു കേന്ദ്രത്തിന്റെ പരാതി. സഹായം കിട്ടണമെങ്കിൽ പദ്ധതികളിൽ കേന്ദ്രസർക്കാരിന്റെ പേരും ലോഗോയും പതിക്കണമെന്നാണു കേന്ദ്രത്തിന്റെ നിബന്ധന.

പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) ഭവന പദ്ധതി, സമഗ്രശിക്ഷാ പദ്ധതി, പിഎം ശ്രീ സ്കൂൾ പദ്ധതി തുടങ്ങിയവയാണ് അവതാളത്തിലായത്. പിഎംഎവൈ ഭവന പദ്ധതിക്കുള്ള അപേക്ഷകളിൽ മെല്ലെപ്പോക്കു തുടരുന്ന കേന്ദ്രം, സമഗ്രശിക്ഷാ പദ്ധതിയുടെ തുക നൽകുന്നുമില്ല. ഭവന പദ്ധതിയിലെ ബ്രാൻഡിങ് നിബന്ധന ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു കേരളം അയച്ച കത്തിനോട് ഒന്നരവർഷമായിട്ടും പ്രതികരണമില്ല. 304 സ്കൂളുകളെ പിഎം ശ്രീ പദ്ധതിയിലുൾപ്പെടുത്തുന്നതിനുള്ള നിബന്ധനയിൽ ഇളവു വേണമെന്ന കേരളത്തിന്റെ അഭ്യർഥനയിലും അനുകൂല മറുപടിയില്ല. ബ്രാൻഡിങ് നടപ്പാക്കാത്തതാണു കാരണം എന്നു പുറമേ പറയുന്നില്ലെങ്കിലും, നഗരസഭകൾക്കുള്ള 687 കോടി രൂപയുടെ വിവിധ ഗ്രാന്റുകൾ കേന്ദ്രം തടഞ്ഞിരിക്കുകയാണ്.
സ്കൂളിന്റെ പേരും പഠനരീതിയും മാറ്റണം
ഒരു ബ്ലോക്കിലെ 2 വീതം സർക്കാർ വിദ്യാലയങ്ങൾക്കു വർഷം ഒരു കോടി രൂപ വീതം 5 വർഷത്തേക്കു നൽകുന്ന പിഎം ശ്രീ പദ്ധതിയിൽ കേരളവും തമിഴ്നാടും അംഗമായിട്ടില്ല. ഒരു കോടിയിൽ 40 ലക്ഷം സംസ്ഥാനമാണു മുടക്കേണ്ടത്. ‘പിഎം ശ്രീ ഗവൺമെന്റ് സ്കൂൾ’ എന്നു പേരു മാറ്റുന്നതിനൊപ്പം ഈ സ്കൂളുകളിൽ ദേശീയവിദ്യാഭ്യാസനയം നടപ്പാക്കുകയും വേണം. കഴിഞ്ഞവർഷം സമഗ്രശിക്ഷാപദ്ധതി അടങ്കൽ 845 കോടിയായിരുന്നു. ഈ തുക അനുവദിക്കാത്തതു പിഎം ശ്രീയുടെ ഭാഗമാകാത്തതുകൊണ്ടാണ് എന്നാണു സംസ്ഥാന സർക്കാരിന്റെ വാദം.
വീടിനു മുന്നിലും ലോഗോ വേണമെന്ന് കേന്ദ്രം
എംഎവൈ ഭവന പദ്ധതി ലൈഫ് പദ്ധതിക്ക് അനുബന്ധമായാണു കേരളം നടപ്പാക്കുന്നത്. ലൈഫ് പദ്ധതിയിലാകെ 18,288.27 കോടി രൂപ സംസ്ഥാനം ചെലവിട്ടു. ലൈഫ് പിഎംഎവൈ പദ്ധതിയിൽ വീടൊന്നിന് ഗ്രാമത്തിൽ 72,000 രൂപയും നഗരത്തിൽ 1.5 ലക്ഷം രൂപയും കേന്ദ്രം വിഹിതമായി നൽകുന്നു. ലൈഫിൽ 5,44,109 വീടുകൾ കേരളം അനുവദിച്ചതിൽ 1,17,409 വീടുകൾക്കാണു കേന്ദ്ര സഹായം ലഭിച്ചത്. ഒരു ബ്രാൻഡിങ്ങുമില്ലാതെയാണ് സംസ്ഥാനം ഇത്രയധികം തുക നൽകുന്നത്. വീടുകൾക്കു മുൻപിൽ ലോഗോ വയ്ക്കുന്നതു വീട്ടുടമയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുമെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടുന്നു.