ആശാ പ്രവർത്തകരുടെ സമരം പൊളിക്കാൻ ഇടപെടൽ; സിഐടിയു നേതാവിന്റെ ശബ്ദസന്ദേശം പുറത്ത്

ആലപ്പുഴ∙ തിരുവനന്തപുരത്ത് ആശാ പ്രവർത്തകർ നടത്തുന്ന സമരം പൊളിക്കാൻ ജില്ലയിലെ സിപിഎം, സിഐടിയു നേതൃത്വത്തിന്റെ ഇടപെടൽ. ആശാ പ്രവർത്തകരുടെ സിഐടിയു യൂണിയൻ ജില്ലാ സെക്രട്ടറിയുടെ ശബ്ദസന്ദേശം പരസ്യമായപ്പോഴാണ് ഈ ഇടപെടലും പുറത്തുവന്നത്. കഴിഞ്ഞ ദിവസം നടന്ന സെക്രട്ടേറിയറ്റ് ഉപരോധത്തിനു സംഘടനയിലെ ആരും ആലപ്പുഴയിൽ നിന്നു പോകില്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമമാണ് ഈ സന്ദേശത്തിൽ ഉടനീളം ഉള്ളത്. പോകുന്നവർക്ക് ഓണറേറിയം നൽകില്ലെന്ന താക്കീതുമുണ്ട്. ഇക്കാര്യം ജില്ലാ പ്രോഗ്രാം മാനേജർ (ഡിപിഎം) അറിയിച്ചിട്ടുണ്ടെന്നാണു സെക്രട്ടറി പറയുന്നത്. സമരത്തിനു പോകുന്നവരുടെ പ്രശ്നങ്ങളിൽ ഇനി ഇടപെടില്ലെന്ന മുന്നറിയിപ്പുമുണ്ട്.

പാർട്ടിയുടെയും സിഐടിയുവിന്റെയും ജില്ലാ കമ്മിറ്റികൾ താഴോട്ടു ശക്തമായി ഇടപെട്ടിട്ടുണ്ടെന്നു സന്ദേശത്തിൽ പറയുന്നു. ഇതിനൊപ്പം ആശാ പ്രവർത്തകരുടെ യൂണിയനും ഇടപെട്ടാൽ സമരത്തിന് ആരും പോകില്ല. താഴെത്തട്ടിലേക്കു നന്നായി ഇടപെടണം. എല്ലാ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിമാരെയും വിളിച്ച് സമരത്തിന് ആരും പോകരുതെന്ന് ഏരിയ സെക്രട്ടറിമാർ പറയണം. സമരത്തിനു പോകുന്നവരുടെ വിവരം പഞ്ചായത്ത്, ഏരിയ സെക്രട്ടറിമാർ ശേഖരിച്ച് അറിയിക്കണമെന്ന നിർദേശവും സന്ദേശത്തിലുണ്ട്.തിരുവനന്തപുരത്തെ സമരത്തിനു പിന്തുണയുമായി ആശാ പ്രവർത്തകരുടെ സ്വതന്ത്ര സംഘടന രണ്ടാഴ്ച മുൻപ് കലക്ടറേറ്റ് മാർച്ച് നടത്തിയപ്പോൾ, അതേ സമയത്തു തന്നെ തൊട്ടടുത്ത പാസ്പോർട്ട് ഓഫിസിലേക്ക് ഇവരുടെ സിഐടിയു യൂണിയൻ മാർച്ച് നടത്തിയതു സമരം പൊളിക്കാനാണെന്ന ആരോപണം ഉയർന്നിരുന്നു.