കരുവന്നൂർ: സിപിഎമ്മിന് കൂനിന്മേൽ കുരുവായി സിബിഐ അന്വേഷണ സാധ്യതയും

തൃശൂർ ∙ കരുവന്നൂർ കള്ളപ്പണക്കേസിൽ സംസ്ഥാന കമ്മിറ്റിയംഗം എ.സി. മൊയ്തീനെ ഇ.ഡി പ്രതിചേർക്കുമെന്നുള്ള അഭ്യൂഹം നിലനിൽക്കേ, സിബിഐ അന്വേഷണ സാധ്യതയും തെളിഞ്ഞുവരുന്നതു സിപിഎമ്മിനു തലവേദനയാകുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തീർപ്പാകാതെ നീളുകയായിരുന്നെങ്കിലും ഇനി കാലതാമസമുണ്ടാകാനിടയില്ലെന്നാണു സൂചന. സിബിഐ അന്വേഷണം തടയാൻ സംസ്ഥാന സർക്കാരും ക്രൈംബ്രാഞ്ചും ഹൈക്കോടതിയിൽ കടുത്ത നിയമപോരാട്ടം തുടരുകയാണ്. മൊയ്തീനു പുറമേ സിപിഎം മുൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസിനെയും ഇ.ഡി. പ്രതിചേർക്കുമെന്നു സൂചനയുണ്ടെങ്കിലും സ്ഥിരീകരണമില്ല.

തൃശൂർ ∙ കരുവന്നൂർ കള്ളപ്പണക്കേസിൽ സംസ്ഥാന കമ്മിറ്റിയംഗം എ.സി. മൊയ്തീനെ ഇ.ഡി പ്രതിചേർക്കുമെന്നുള്ള അഭ്യൂഹം നിലനിൽക്കേ, സിബിഐ അന്വേഷണ സാധ്യതയും തെളിഞ്ഞുവരുന്നതു സിപിഎമ്മിനു തലവേദനയാകുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തീർപ്പാകാതെ നീളുകയായിരുന്നെങ്കിലും ഇനി കാലതാമസമുണ്ടാകാനിടയില്ലെന്നാണു സൂചന. സിബിഐ അന്വേഷണം തടയാൻ സംസ്ഥാന സർക്കാരും ക്രൈംബ്രാഞ്ചും ഹൈക്കോടതിയിൽ കടുത്ത നിയമപോരാട്ടം തുടരുകയാണ്. മൊയ്തീനു പുറമേ സിപിഎം മുൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസിനെയും ഇ.ഡി. പ്രതിചേർക്കുമെന്നു സൂചനയുണ്ടെങ്കിലും സ്ഥിരീകരണമില്ല. കരുവന്നൂർ ബാങ്കിലെ മുൻ ജീവനക്കാരൻ എം.വി. സുരേഷ് ആണ് ഇ.ഡിയുടെയും സിബിഐയുടെയും അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്. കള്ളപ്പണ ഇടപാടു വ്യക്തമായതോടെ ഇ.ഡി അന്വേഷണം ആരംഭിച്ചെങ്കിലും സിബിഐ അന്വേഷണ ആവശ്യത്തിൽ തീരുമാനം നീണ്ടുപോയി. പലവട്ടം കേസ് മാറ്റിവച്ചെങ്കിലും വൈകാതെ അന്തിമ തീരുമാനത്തിലെത്തുമെന്നാണു സൂചന.
കള്ളപ്പണ ഇടപാടുകളുടെ പേരിൽ 53 പേരെ പ്രതിചേർത്ത് ഇ.ഡി റജിസ്റ്റർ ചെയ്ത കേസിൽ ഒരാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിച്ചേക്കും. ബാങ്ക് ജീവനക്കാരും സിപിഎം പ്രാദേശിക നേതാക്കളുമടക്കം പ്രതിപ്പട്ടികയിലുണ്ടെങ്കിലും എ.സി. മൊയ്തീനെയോ എം.എം. വർഗീസിനെയോ പ്രതിചേർത്തിരുന്നില്ല. മൊയ്തീനെ പലവട്ടം ചോദ്യം ചെയ്തും വീടു റെയ്ഡ് ചെയ്തും അക്കൗണ്ടുകൾ മരവിപ്പിച്ചും ഇ.ഡി അന്വേഷണം പുരോഗമിച്ചെങ്കിലും കടുത്ത നടപടികളിലേക്കു നീങ്ങിയിരുന്നില്ല. തട്ടിപ്പു നടന്ന കാലത്തു ജില്ലാ സെക്രട്ടറിയെന്ന നിലയിൽ പാർട്ടി അക്കൗണ്ടുകളുടെ കസ്റ്റോഡിയനായി പ്രവർത്തിച്ചുവെന്നതാണു വർഗീസിനെ ആരോപണവിധേയനാക്കിയത്. എന്നാൽ, വർഗീസ് പ്രതിചേർക്കപ്പെടാൻ സാധ്യതയുണ്ടോ എന്നത് ഇപ്പോഴും വ്യക്തമല്ല. കെ. രാധാകൃഷ്ണൻ എംപിയെയും ചോദ്യം ചെയ്യാൻ ഇ.ഡി വിളിപ്പിച്ചിട്ടുണ്ട്.