തിരുവനന്തപുരം ∙ ആശാ വർക്കർമാർക്കു ജോലിഭാരം കൂടുതലാണെന്ന പരാതിയിൽ കഴമ്പില്ലെന്നും മറ്റു ജോലികൾക്കു പോകാൻ അവർക്ക് ഒരു തടസ്സവുമില്ലെന്നുമുള്ള സർക്കാർവാദത്തിന്റെ മുനയൊടിച്ചു രേഖകൾ സഹിതം ആശമാർ രംഗത്ത്.

തിരുവനന്തപുരം ∙ ആശാ വർക്കർമാർക്കു ജോലിഭാരം കൂടുതലാണെന്ന പരാതിയിൽ കഴമ്പില്ലെന്നും മറ്റു ജോലികൾക്കു പോകാൻ അവർക്ക് ഒരു തടസ്സവുമില്ലെന്നുമുള്ള സർക്കാർവാദത്തിന്റെ മുനയൊടിച്ചു രേഖകൾ സഹിതം ആശമാർ രംഗത്ത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമിത ജോലിയും തുച്ഛമായ വേതനവുമാണു തങ്ങൾക്കെന്നും സർക്കാർ ഏൽപിച്ച ജോലികൾ ചെയ്തുതീർക്കാൻ പോലും സമയം കിട്ടാറില്ലെന്നും ആശമാർ പറയുന്നു. എല്ലാ ജോലിയും ചെയ്തെന്ന് ഉറപ്പുവരുത്തിയിട്ടു മാത്രമേ ഓണറേറിയവും ഇൻസെന്റീവും നൽകുകയുള്ളൂ. 

ADVERTISEMENT

എല്ലാ വിവരവും ഫോണിലൂടെ നൽകണമെന്നും നിർബന്ധം. പക്ഷേ, ഫോൺ റീചാർജ് ചെയ്യാൻ മാസം അനുവദിക്കുന്നതാകട്ടെ 200 രൂപയും. ദിവസം 232 രൂപ ലഭിക്കുന്ന തങ്ങൾക്ക് ആ തുക കൊണ്ടു ചെരിപ്പു വാങ്ങാൻ പോലും കഴിയില്ലെന്ന് ആശമാർ പറയുന്നു.

ഉത്തരവാദിത്തങ്ങളിൽ ചിലത്

∙ സർക്കാർ ആശുപത്രിയിലെ ഒപി ക്യൂ മാനേജ്മെന്റ് ജോലി: മാസത്തിൽ 3 ദിവസം വരെ. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.

∙ ചൊവ്വയും വ്യാഴവും സ്വന്തം വാർഡിലെ ജീവിതശൈലി രോഗികളുടെ പരിശോധന.

∙ ചൊവ്വയും വ്യാഴവും ഉച്ചയ്ക്കുശേഷം ഹെൽത്ത് സബ്സെന്റർ ഡ്യൂട്ടി.

∙ മാസത്തിൽ ഒരു ദിവസം നഴ്സിനൊപ്പം പാലിയേറ്റീവ് കെയറിലുള്ള രോഗികളെ സന്ദർശിക്കൽ. കൂടാതെ ആശമാർ മാത്രമായി മാസത്തിൽ 4–5 ദിവസം ഇവരെ കാണണം.

∙ മാസാദ്യത്തിൽതന്നെ പ്രതിരോധ കുത്തിവയ്പിനുള്ള കുട്ടികളുടെ പട്ടിക തയാറാക്കണം. കുത്തിവയ്പിന്റെ തലേന്നു വീട്ടിൽ ചെന്ന് അറിയിക്കണം; കുത്തിവയ്പ് എടുക്കുന്നതിന്റെ പിറ്റേന്നു വീടുകളിൽ പോയി സ്ഥിതി അന്വേഷിക്കണം.

∙ ചൊവ്വാഴ്ചകളിൽ സബ്സെന്ററിൽ ഗർഭിണികളെ എത്തിക്കണം.

∙ ശനിയാഴ്ചകളിൽ ഗർഭിണികളെ വീട്ടിൽ പോയിക്കണ്ട് സ്ഥിതി റിപ്പോർട്ട് ചെയ്യണം.

∙ തിങ്കളാഴ്ചകളിൽ കൊതുകുകളുടെ ഉറവിട നശീകരണം.

∙ ബുധനാഴ്ചകളിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന പ്രതിരോധ കുത്തിവയ്പിൽ സഹായികളാകണം.

∙ സർക്കാർ ഷെഡ്യൂൾ പ്രകാരം പല ദിവസങ്ങളിലായി ബോധവൽക്കരണ പ്രവർത്തനങ്ങൾ.

∙ മലേറിയ, ഫൈലേറിയ എന്നിവ റിപ്പോർട്ട് ചെയ്താൽ രോഗിയുടെ താമസസ്ഥലത്തിനു ചുറ്റുമുള്ള 50 കുടുംബങ്ങളിലുള്ളവരെ രാത്രി പരിശോധനയ്ക്കു വിധേയമാക്കണം.

∙ വാർഡിൽ ഒരാൾ ഗർഭിണിയായി മൂന്നാം മാസത്തിനുള്ളിൽ അക്കാര്യം റിപ്പോർട്ട് ചെയ്യണം. അല്ലെങ്കിൽ 300 രൂപ കുറയ്ക്കും.

∙ വാർഡിൽ ഒരാൾ വിവാഹം കഴിച്ച് എത്തിയാലും താമസം മാറിയാലും റിപ്പോർട്ട് ചെയ്യണം.

∙ ക്ഷയരോഗത്തിനു സാധ്യതയുണ്ടെന്നു കണ്ടെത്തിയവരെ എല്ലാ ആഴ്ചയും സന്ദർശിക്കണം.

∙ ഏതു പകർച്ചവ്യാധി റിപ്പോർട്ടു ചെയ്താലും പിറ്റേന്നുതന്നെ രോഗിയുടെ താമസസ്ഥലത്തിനു ചുറ്റുമുള്ള 50 വീടുകളിൽ ഉറവിട നശീകരണം നടത്തണം.

∙ ശൈലി സർവേകൾ, കുഷ്ഠരോഗ സർവേ, ക്ഷയരോഗ സർവേകൾ മുടങ്ങാതെ നടത്തണം. 

English Summary:

Asha Workers: Kerala Asha Workers fight for fair wages amidst excessive workload