തിരുവനന്തപുരം ∙ വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന നിരാഹാരസമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക്. നിരാഹാരം നടത്തുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആശാ പ്രവർത്തകരും പൊതുപ്രവർത്തകരും ഇന്ന് സമരവേദിയിൽ കൂട്ട ഉപവാസം നടത്തും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിന്തുണയായി കേരളത്തിലെ മുഴുവൻ വീടുകളിലും ഉപവാസമനുഷ്ഠിക്കാൻ അഭ്യർഥിച്ചിട്ടുണ്ടെന്നു സമരപ്രവർത്തകർ പറഞ്ഞു. സമരവേദിയിൽ എത്താൻ കഴിയാത്ത ആശാ വർക്കർമാർ അതതു സെന്ററുകളിലോ പ്രത്യേക കേന്ദ്രങ്ങളിലോ ഉപവാസം     നടത്തും.

ADVERTISEMENT

രാവിലെ 10ന് ഡോ. പി.ഗീത ഉപവാസസമരം ഉദ്ഘാടനം ചെയ്യും. ആശാ പ്രവർത്തകരുടെ ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 10ന് സെക്രട്ടേറിയറ്റ് നടയിൽ ആരംഭിച്ച രാപകൽ സമരത്തിന്റെ 39–ാം ദിവസമാണ് നിരാഹാരസമരം തുടങ്ങിയത്.

കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു, ആശാ വർക്കർമാരായ കെ.പി.തങ്കമണി, എം.ശോഭ എന്നിവരാണ് നിരാഹാരം തുടരുന്നത്.

ADVERTISEMENT

സമരത്തിനു പിന്തുണയുമായി തമിഴ്നാട്ടിലെ എംപി ഡോ.തൊൽ തിരുമാളവൻ ഉൾപ്പെടെ വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനകൾ സെക്രട്ടേറിയറ്റിനു മുന്നിലെത്തി.

‘മണിമുറ്റത്താവണിപ്പന്തൽ’... പാടിയാൽപ്പോരാ കേന്ദ്രമന്ത്രിയോട് വർധന ആവശ്യപ്പെടാൻ നട്ടെല്ല് ഉണ്ടാവണം: ആശാ വർക്കർമാരോട് മന്ത്രി ബിന്ദു

സൂര്യനെ പഴമുറംകൊണ്ട് മറയ്ക്കാൻ ശ്രമം: മന്ത്രി വാസവൻ

ചീമേനി (കാസർകോട്) ∙ സൂര്യപ്രകാശത്തെ പഴമുറംകൊണ്ടു മറയ്ക്കാനുള്ള ശ്രമമാണ് ആശാ വർ‍ക്കർമാരുടെ സമരത്തിൽ നടക്കുന്നതെന്ന് മന്ത്രി വി.എൻ വാസവൻ. സംസ്ഥാനത്തെ 27,000 ആശാ വർക്കർമാർക്കായി സമരംചെയ്യുന്നത് 450 പേർ മാത്രമാണ്. ഇവരാണോ ശേഷിക്കുന്നവരുടെ കാര്യം തീരുമാനിക്കുന്നത്? ബംഗാൾ മാതൃകയിൽ ഇടതുഭരണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് എസ്‌യുസിഐ നടത്തുന്നത് – മന്ത്രി പറഞ്ഞു.

English Summary:

Hunger Strike Enters Fifth Day: Kerala Asha Workers intensify protest with joint fast