കേരള ബിജെപിയെ നയിക്കാൻ രാജീവ് ചന്ദ്രശേഖർ; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം ∙ പാർട്ടി ദേശീയ നേതൃത്വത്തിന്റെ അപ്രതീക്ഷിത നോമിനിയായി മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന പ്രസിഡന്റ് പദത്തിലേക്ക്. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കു പിന്നാലെ അവസാന നിമിഷവും സസ്പെൻസ് നിലനിർത്തിയായിരുന്നു തീരുമാനം. ഇന്നു 11ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തും.

കേരളത്തിന്റെ പ്രഭാരിയായ പ്രകാശ് ജാവഡേക്കർ ഇന്നലെ ചേർന്ന കോർകമ്മിറ്റി യോഗത്തിലാണ് കേന്ദ്രനേതൃത്വത്തിന്റെ നോമിനി രാജീവ് ചന്ദ്രശേഖർ ആണെന്ന് അറിയിച്ചത്. തുടർന്ന് അധ്യക്ഷസ്ഥാനത്തേക്ക് രാജീവ് നാമനിർദേശ പത്രിക നൽകി. പ്രധാന നേതാക്കളെല്ലാം പിന്തുണച്ച് ഒപ്പിട്ട പത്രികയാണു സമർപ്പിച്ചത്.രാവിലെ 11ന് കോർകമ്മിറ്റി യോഗം ആരംഭിച്ചപ്പോഴും എംടി.രമേശിനും ശോഭ സുരേന്ദ്രനും സാധ്യതകൾ കൽപിച്ചും കെ.സുരേന്ദ്രൻ തുടരുമെന്നും ഉള്ള ചർച്ചകളാണു നിറഞ്ഞത്. യോഗത്തിനു തൊട്ടുമുൻപ് പ്രകാശ് ജാവഡേക്കറും സഹപ്രഭാരി അപരാജിതാ സാരംഗിയും നേതാക്കളെ പ്രത്യേകം കാണുന്നതിനു താൽപര്യമറിയിച്ചു.
ഓരോരുത്തരോടും രാജീവ് ചന്ദ്രശേഖറിനെക്കുറിച്ചുള്ള അഭിപ്രായവും അദ്ദേഹം നേതൃത്വത്തിലേക്ക് വന്നാലുണ്ടാകുന്ന മാറ്റത്തെക്കുറിച്ചും സംസാരിച്ചു. അതിനു ശേഷമായിരുന്നു കോർകമ്മിറ്റി യോഗത്തിലെ പ്രഖ്യാപനം.കേരള നേതൃത്വത്തിനു രാജീവിന്റെ വരവ് അപ്രതീക്ഷിതമാണ്. സംസ്ഥാന നേതാക്കളിൽനിന്ന് ഒരാളെ തീരുമാനിച്ചാൽ ഇവിടെയുള്ള ഗ്രൂപ്പ് തർക്കം തുടരുമെന്നും പുതിയ നേതാവു വേണമെന്നും കേരളത്തിന്റെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന ദേശീയ ജനറൽ സെക്രട്ടറി റിപ്പോർട്ട് നൽകിയിരുന്നു. ഇൗ റിപ്പോർട്ടിൽ രാജീവ് ചന്ദ്രശേഖറിനായിരുന്നു മുൻതൂക്കം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ശശി തരൂരിന് ശക്തമായ വെല്ലുവിളി സമ്മാനിച്ച രാജീവ് 16,077 വോട്ടിനാണ് പരാജയപ്പെട്ടത്. അറുപതുകാരനായ രാജീവ് തൃശൂർ ദേശമംഗലം സ്വദേശിയാണ്. വ്യവസായിയായിരുന്ന അദ്ദേഹം രണ്ടാം മോദി സർക്കാരിൽ ഐടി–ഇലക്ട്രോണിക്സ് സഹമന്ത്രിയായി പ്രവർത്തിച്ചു. കർണാടകയിൽനിന്ന് 18 വർഷം രാജ്യസഭാംഗമായിരുന്നു.