സമരം ഒത്തുതീർപ്പാക്കാൻ ആശാ പ്രവർത്തകർ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല: മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിനു മുന്നിലെ സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആശാ പ്രവർത്തകർ, തൊഴിൽ വകുപ്പ് മന്ത്രിയായ തന്നെ സമീപിക്കുകയോ ഒരു കത്ത് തരികയോ ചെയ്തിട്ടില്ലെന്ന് വി.ശിവൻകുട്ടി. ‘ആശമാരെ തൊഴിലാളികളായി അംഗീകരിച്ച് തൊഴിൽ നിയമങ്ങൾ ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രിക്ക് ഞാൻ കത്തെഴുതിയിട്ടുണ്ട്. മറുപടി ലഭിച്ചിട്ടില്ല. സമരം തുടങ്ങുമ്പോൾ അത് എവിടെ അവസാനിപ്പിക്കണമെന്നും ഒരു ധാരണ വേണം. അതില്ലാത്തതാണു പ്രശ്നം. ഞാൻ സെക്രട്ടേറിയറ്റിനു മുന്നിലൂടെ പോകുമ്പോൾ ആശമാരുടെ സമരപ്പന്തലിൽ എസ്‌യുസിഐ, എസ്ഡിപിഐ പ്രവർത്തകരെയാണ് കൂടുതലും കാണുന്നത്. സമരത്തിന്റെ പേരിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്ന സുരേഷ് ഗോപിക്ക് സ്കീം വർക്കേഴ്സ് എന്നാൽ എന്താണെന്ന് മനസ്സിലാക്കാത്തതിന്റെ പ്രശ്നമാണ്. സമരക്കാർക്കു മഴക്കോട്ട് വാങ്ങിക്കൊടുത്താൽ തീരുന്ന പ്രശ്നമല്ലിത്. കേന്ദ്രം അർഹമായ പണം അനുവദിക്കാത്തത് എന്താണെന്നാണ് അദ്ദേഹം പറയേണ്ടത്. അതില്ലാതെ സിനിമാസ്റ്റൈലിൽ വന്നിറങ്ങി ജാഡ കാണിച്ചിട്ടു പോവുകയാണ്’– ശിവൻകുട്ടി പറഞ്ഞു.