ഭിന്നശേഷി നിയമനം: ജില്ലയിലെ ഒഴിവുകൾ ഒറ്റ യൂണിറ്റ്

തിരുവനന്തപുരം∙ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ തസ്തികകളിലേക്ക് അർഹരായവരുടെ റാങ്ക് ലിസ്റ്റ് സർക്കാർ നിയോഗിച്ച ജില്ലാതല ഉദ്യോഗസ്ഥ സമിതി തയാറാക്കുക അതത് വിഭാഗങ്ങളിൽ ഓരോ ജില്ലയിലും റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ ഒറ്റ യൂണിറ്റായി പരിഗണിച്ചുകൊണ്ട്. റാങ്ക് ലിസ്റ്റിൽ നിന്നുള്ള ഉദ്യോഗാർഥികളെ കഴിയുന്നത്ര സൗകര്യപ്രദമായി എറ്റവും അടുത്തുള്ള സ്കൂളുകളിൽ നിയമിക്കാൻ ശുപാർശ ചെയ്യണമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

ഉദ്യോഗസ്ഥ സമിതി ശുപാർശ ചെയ്യുന്ന ഉദ്യോഗാർഥിയെ നിയമിക്കേണ്ടത് മാനേജരുടെ നിയമപരമായ ബാധ്യതയാണ്. ഉദ്യോഗാർഥി ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ റാങ്ക് പട്ടികയിൽ നിന്ന് അതേ വിഭാഗത്തിലെ ഉദ്യോഗാർഥിയെ ശുപാർശ ചെയ്യണം. 1996 മുതൽ മുൻകാല പ്രാബല്യത്തോടെ ഭിന്നശേഷി സംവരണ ഒഴിവുകൾ നികത്തിക്കഴിഞ്ഞാൽ പിന്നീട് റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ മാസം തോറും വിലയിരുത്തി നിയമന പ്രക്രിയ ആരംഭിക്കണം. ഇതിനായി സമന്വയ പോർട്ടലിൽ പ്രത്യേക മൊഡ്യൂൾ തയാറാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സാങ്കേതിക ഏജൻസിയായ കൈറ്റിനെ ചുമതലപ്പെടുത്തി. സമിതിയുടെ പ്രവർത്തനത്തിനു വിശദമായ മാർഗരേഖ സർക്കാർ ഉടൻ പുറത്തിറക്കും.
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ തസ്തികകളിലെ നിയമനത്തിന് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കാനുള്ള അവകാശം മാനേജ്മെന്റുകളിൽ നിന്നു സർക്കാർ ഏറ്റെടുത്തുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. സുപ്രീം കോടതി നിർദേശ പ്രകാരമാണ് സമിതികളെ സർക്കാർ നിയോഗിച്ചത്. കോടതിയുടെ അനുമതിയോടെയാകും സർക്കാർ ശുപാർശകൾ അന്തിമമാകുകയെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാരിനെതിരെ മാനേജ്മെന്റുകൾ
∙ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി തസ്തികകളിലേക്ക് അർഹരായവരെ തിരഞ്ഞെടുക്കാനായി ഉദ്യോഗസ്ഥ സമിതികളെ നിയോഗിച്ച സർക്കാർ നടപടിക്കെതിരെ സ്കൂൾ മാനേജ്മെന്റ് സംഘടന. ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ടു സംസ്ഥാന തലത്തിൽ ഒരു കമ്മിറ്റിയെ നിയോഗിക്കാനുള്ള 2023 ഒക്ടോബറിലെ സുപ്രീംകോടതി വിധിക്ക് വിരുദ്ധമായാണ് ജില്ലാതലത്തിലും മൂന്നു കമ്മിറ്റികളെ സർക്കാർ നിയോഗിച്ചതെന്ന് കൺസോർഷ്യം ഓഫ് കോർപറേറ്റ് ആൻഡ് ഇൻഡിവിജ്വൽ എയ്ഡഡ് എജ്യുക്കേഷനൽ ഏജൻസീസ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ജനുവരിയിലെ ഇടക്കാല വിധി അനുസരിച്ച് സർക്കാർ നടപടികൾ സുപ്രീംകോടതി അനുമതിയില്ലാതെ അന്തിമമാക്കാൻ പാടില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി യോഗ്യരായ ഉദ്യോഗാർഥികളെ ആവശ്യത്തിന് ലഭ്യമാകുന്നില്ല എന്നത് വസ്തുതയാണ്. ഈ വിഷയത്തിൽ എൻഎസ്എസിന്റെ ഹർജിയിലെ സുപ്രീം കോടതി വിധി മറ്റു മാനേജ്മെന്റുകളുടെ സ്കൂളുകൾക്കും ബാധകമാക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും കൺസോർഷ്യം സെക്രട്ടറി ജനറൽ ജി.നന്ദകുമാർ പറഞ്ഞു.