മാസപ്പടി കേസിൽ പൊലീസ് ആസ്ഥാനത്തെ വിവരം നൽകില്ല; കുഴൽനാടന്റെ അപ്പീൽ തള്ളി
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സംസ്ഥാന പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗത്തിൽനിന്നു കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനു വിവരങ്ങൾ നൽകേണ്ടതില്ലെന്നു സംസ്ഥാന വിവരാവകാശ കമ്മിഷൻ വ്യക്തമാക്കി. ഇതു സംബന്ധിച്ച് കുഴൽനാടൻ സമർപ്പിച്ച അപ്പീൽ മുഖ്യ വിവരാവകാശ കമ്മിഷണർ വി.ഹരി നായർ തള്ളി. വിവരാവകാശ നിയമം സെക്‌ഷൻ 24(4) പ്രകാരം വിവരങ്ങൾ നൽകാൻ നിരോധനമുള്ളതാണു പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമെന്നു വിലയിരുത്തിയാണ് ഉത്തരവ്.

എന്നാൽ, അഴിമതിയാരോപണവും മനുഷ്യാവകാശ ലംഘനവും ഉൾപ്പെടുന്ന കേസുകളാണെങ്കിൽ വിവരങ്ങൾ നൽകാമെന്നു കേന്ദ്ര ഇൻഫർമേഷൻ കമ്മിഷൻ 2019 ഡിസംബർ 31ന് ഉത്തരവിട്ടതു മാത്യു കുഴൽനാടന്റെ അഭിഭാഷകൻ വാദിച്ചു. ഇക്കാര്യത്തിൽ പരാതിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവരാവകാശ കമ്മിഷനു തീരുമാനിക്കാമെന്നാണു വ്യവസ്ഥയെന്നു കമ്മിഷൻ ചൂണ്ടിക്കാട്ടി.
ആദ്യ അപേക്ഷയിൽ എക്സാലോജിക്കും സിഎംആർഎലും തമ്മിലുള്ള സാമ്പത്തിക ഇടപാടു സംബന്ധിച്ച രേഖകളോ ആവശ്യങ്ങളോ ഇല്ലായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയുള്ള കമ്മിഷന്റെ ഉത്തരവ്. 2024 മേയ് 30ന് ആണ് മാത്യു കുഴൽനാടൻ സംസ്ഥാന പൊലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫിസർക്ക് ആദ്യ അപേക്ഷ നൽകുന്നത്. ഇതു നിരസിച്ചപ്പോൾ ജൂലൈ 25ന് അപ്പീൽ നൽകിയെങ്കിലും നിരസിച്ചു. തുടർന്നാണു കമ്മിഷനിൽ പരാതി നൽകിയത്.