തിരുവനന്തപുരം∙ ജീവിതം വഴി മുട്ടിയതിനെ തുടർന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാർ സമരത്തിന്റെ അൻപതാം ദിവസമായ ഇന്ന് മുടി മുറിച്ചും തല മുണ്ഡനം ചെയ്തും പ്രതിഷേധിക്കും. നൂറോളം ആശമാരാണു മുടി മുറിക്കൽ സമരത്തിൽ പങ്കാളികളാകുന്നത്. രാവിലെ 11ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള ആശാ പ്രവർത്തകർ സമര വേദിയിൽ ഒത്തു കൂടും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ടിണി കിടന്നു പ്രതിഷേധിച്ചിട്ടും തിരിഞ്ഞു നോക്കാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണ് കടുത്ത പ്രതിഷേധ നടപടികളിലേക്ക് നീങ്ങുന്നതെന്നു കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനി വ്യക്തമാക്കി.ആശമാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ സമീപനം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് ആശമാരുടെ സമരം വെളിപ്പെടുത്തുമെന്നും അവർ പറഞ്ഞു. ആശാ പ്രവർത്തകരുടെ നിരാഹാര സമരത്തിലും ഇന്ന് കൂടുതൽ പ്രവർത്തകർ പങ്കാളികളാകും. 

English Summary:

50 Days of Protest: Kerala Asha Workers' 50-Day Protest Escalates with Hair-Cutting.