ഉപേക്ഷിക്കപ്പെട്ട ക്വാറികളിൽ നിന്ന് കൃഷിക്കുള്ള വെള്ളം

പാലക്കാട് ∙ സംസ്ഥാനത്തെ ഉപേക്ഷിക്കപ്പെട്ട 286 ക്വാറികളിലെ ജലം ചെലവു കുറഞ്ഞ മാർഗങ്ങളിലൂടെ കൃഷിക്കു വിനിയോഗിക്കാൻ ഹരിതകേരള മിഷൻ ‘ഹരിതതീർഥം’ പദ്ധതി നടപ്പാക്കും. മാലിന്യം തള്ളുന്ന സ്ഥലങ്ങളായും അപകടത്തുരുത്തുകളായും മാറിയ ഇത്തരത്തിലുള്ള 30 ക്വാറികൾ ആദ്യഘട്ടത്തിൽ ഉപയോഗയോഗ്യമാക്കും.

പാലക്കാട് ∙ സംസ്ഥാനത്തെ ഉപേക്ഷിക്കപ്പെട്ട 286 ക്വാറികളിലെ ജലം ചെലവു കുറഞ്ഞ മാർഗങ്ങളിലൂടെ കൃഷിക്കു വിനിയോഗിക്കാൻ ഹരിതകേരള മിഷൻ ‘ഹരിതതീർഥം’ പദ്ധതി നടപ്പാക്കും. മാലിന്യം തള്ളുന്ന സ്ഥലങ്ങളായും അപകടത്തുരുത്തുകളായും മാറിയ ഇത്തരത്തിലുള്ള 30 ക്വാറികൾ ആദ്യഘട്ടത്തിൽ ഉപയോഗയോഗ്യമാക്കും.മാലിന്യനിർമാർജനരംഗത്ത് ഏറ്റവും തലവേദനയാകുന്നത് ഉപേക്ഷിക്കപ്പെട്ട ക്വാറികളാണ്. പലപ്പോഴും അറവു മാലിന്യങ്ങൾ ഉൾപ്പെടെ ഉപേക്ഷിക്കുന്നതു ക്വാറികളിലാണ്. ക്വാറികളിൽ മണ്ണിടിഞ്ഞു വീടുകൾ അപകടത്തിലാകുന്ന അവസ്ഥയുമുണ്ട്.
കൊല്ലം ജില്ലയിലെ കരീപ്ര ഗ്രാമപ്പഞ്ചായത്തിൽ വിജയകരമായ പദ്ധതിയാണ് സംസ്ഥാനത്തു വ്യാപിപ്പിക്കുന്നതെന്നു നവകേരള മിഷൻ കോഓർഡിനേറ്റർ ഡോ.ടി.എൻ.സീമ പറഞ്ഞു.ആഴമേറിയ ക്വാറികളിലെ മഴവെള്ളം സോളർ പാനലുകൾനിന്നുള്ള വൈദ്യുതി ഉപയോഗിച്ചു പമ്പ് ചെയ്തു ചെറുചാലുകളിലൂടെ സമീപത്തെ കൃഷിയിടങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുക. കുളം, കിണർ റീചാർജിങ്ങിനും വെള്ളം വിനിയോഗിക്കാം.ഒട്ടേറെ തരിശുനിലങ്ങളിൽ കൃഷിയിറക്കുന്നതിനൊപ്പം നെൽക്കൃഷിക്കും ഫലപ്രദമാകും. അനർട്ടിന്റെ സഹായത്തോടെയാണു സോളർ പാനലുകൾ സ്ഥാപിക്കുക. സംസ്ഥാന ഹൈഡ്രോഗ്രഫിക് സർവേ വിങ്ങിന്റെ നേതൃത്വത്തിൽ മാപ്പിങ് നടത്തിയാണ് ക്വാറികൾ തിരഞ്ഞെടുക്കുക.
10 ലക്ഷം അനുവദിച്ചു
∙എളവാരംകുഴി, വെണ്ടാർ (കൊല്ലം), ചില്ലംതോട് (എറണാകുളം ), നമ്പീശൻ ക്വാറി (തൃശൂർ), കാവിൻപള്ള ക്വാറി (കണ്ണൂർ) എന്നീ ക്വാറികളിൽ പദ്ധതി ആരംഭിക്കാൻ 10 ലക്ഷം രൂപ വീതം അനുവദിച്ചു.