മലയാളി വൈദികർക്ക് നേരെ ആക്രമണം: പ്രതിപക്ഷം ലോക്സഭ ബഹിഷ്കരിച്ചു

ന്യൂഡൽഹി ∙ മധ്യപ്രദേശിലെ ജബൽപുരിൽ മലയാളി വൈദികർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഇന്നലെ ചോദ്യോത്തരവേള ആരംഭിച്ചയുടൻ ഈ വിഷയത്തിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ ഓം ബിർല അനുവദിച്ചില്ല. ചോദ്യോത്തരവേളയിൽ മറ്റു വിഷയങ്ങൾ ഉന്നയിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷകക്ഷികൾ നടുത്തളത്തിനു സമീപത്തെത്തി. സ്പീക്കർ വഴങ്ങാത്തതിനെത്തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. തുടർന്ന് പാർലമെന്റ് കവാടത്തിൽ പ്രതിഷേധിച്ചു.

ശൂന്യവേളയിൽ കൊടിക്കുന്നിൽ സുരേഷ് ഈ വിഷയം ഉന്നയിച്ചു. ഭരണഘടന ഉറപ്പുനൽകിയ മതസ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നാക്രമണമാണിതെന്ന് അദ്ദേഹം പറഞ്ഞു. എവിടെയൊക്കെ അവസരം കിട്ടുന്നോ, അവിടെയെല്ലാം ക്രൈസ്തവരെ ആക്രമിക്കുന്ന രീതിയാണ് ബിജെപിയും സംഘപരിവാർ സംഘടനകളും പിന്തുടരുന്നതെന്ന് കെ.സി.വേണുഗോപാൽ മാധ്യമങ്ങളോടു പറഞ്ഞു.
ജബൽപുരിൽ അതിരൂപതയിലെ വികാരി ജനറൽ ഫാ.ഡേവിസ് ജോർജ്, രൂപതാ പ്രൊക്യുറേറ്റർ ഫാ.ജോർജ് തോമസ്, പാരിഷ് കൗൺസിൽ സെക്രട്ടറി ഫെലിക്സ് ബാര എന്നിവരെ ബജ്റങ്ദൾ പ്രവർത്തകരാണ് കയ്യേറ്റം ചെയ്തത്. ജബൽപുരിലെ വിവിധ പള്ളികളിലേക്കു തീർഥാടനത്തിനു പുറപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന 52 അംഗം സംഘത്തെ തടഞ്ഞുവച്ചതറിഞ്ഞ് സഹായത്തിനെത്തിയ വൈദിക സംഘമാണ് ആക്രമിക്കപ്പെട്ടത്.