Activate your premium subscription today
റായ്പുർ∙ ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ സുരക്ഷാസംഘത്തിനുനേരെ മാവോയിസ്റ്റ് ആക്രമണം. 9 ജവാന്മാർ വീരമൃത്യു വരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ബസ്തർ മേഖഴയിലെ കുത്രയിലേക്ക് പോകുകയായിരുന്ന ജവാന്മാർക്കുനേരെയാണ് ആക്രമണമുണ്ടായത്. 8 ജവാന്മാരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. 20 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
തിരുവനന്തപുരം∙ വരുന്ന തിരഞ്ഞെടുപ്പുകളിലെ അജൻഡകൾ ഉറപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി അഭിപ്രായസമാഹാരണം നടത്തി കോണ്‍ഗ്രസ്. സാധാരണക്കാരായ വോട്ടര്‍മാരെയും മറ്റു പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളെയും സമീപിച്ചു സൂക്ഷ്മതലത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയചലനങ്ങള്‍ ഉള്‍ക്കൊള്ളുകയാണ്
തൊടുപുഴ ∙ കോട്ടയം–കുമളി റോഡിൽ ഉൾപ്പെടുന്ന പുല്ലുപാറ സ്ഥിരം അപകടമേഖലയാണ്. കുട്ടിക്കാനം മുതൽ മുണ്ടക്കയത്തെ മെഡിക്കൽ ട്രസ്റ്റ് ജംക്ഷൻ വരെ കുത്തനെയുള്ള ഇറക്കവും കൊടുംവളവുകളുമുള്ള റോഡാണിത്. ഈ റോഡിലാണ് പുല്ലുപാറയും ഉൾപ്പെടുന്നത്. അപകടം ഇവിടെ പതിവാണ്. റോഡിന്റെ ഒരു വശം മുഴുവൻ അഗാധമായ കൊക്കയാണ്. 1500 അടി താഴ്ചയുള്ള കൊക്കകൾ വരെ ഇവിടെയുണ്ട്.
തിരുവനന്തപുരം∙ സംസ്ഥാനത്ത് പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2,78,10,942 വോട്ടര്‍മാരാണ് പട്ടികയില്‍. വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി 89,907 വോട്ടര്‍മാരെ പട്ടികയില്‍നിന്ന് ഒഴിവാക്കി. സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. 63,564 പുതിയ വോട്ടര്‍മാരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ടെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി. മൂന്നു ലക്ഷത്തോളം യുവ വോട്ടര്‍മാണ് ഉള്ളത്.
കൊച്ചി∙ സമൂഹമാധ്യമങ്ങളിൽ ലൈംഗിക അധിക്ഷേപവും അപകീർത്തിപ്പെടുത്തലും നേരിട്ടതിൽ നിയമനടപടി സ്വീകരിച്ച നടി ഹണി റോസിന് പിന്തുണയുമായി താരസംഘടന ‘അമ്മ’. ‘‘ഞങ്ങളുടെ അംഗവും മലയാള സിനിമയിലെ അഭിനേത്രി കൂടിയായ ഹണി റോസിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താനും അതുവഴി സ്ത്രീത്വത്തെയും അവരുടെ തൊഴിലിനേയും അപഹസിക്കാനും ചിലർ ബോധപൂർവം നടത്തുന്ന ശ്രമങ്ങളെ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ അപലപിക്കുന്നു.’’– വാർത്താ കുറിപ്പിൽ അമ്മ വ്യക്തമാക്കി.
ന്യൂഡൽഹി∙ 40 മണിക്കൂർ ഡിജിറ്റൽ അറസ്റ്റിലായി പണം മാത്രമല്ല മാനസിക നിലയും തകരാറിലായെന്നു വ്യക്തമാക്കി പ്രമുഖ സമൂഹമാധ്യമ ഇൻഫ്ലുവൻസർ അങ്കുഷ് ബഹുഗുണ. ‘‘സമൂഹമാധ്യമത്തിൽനിന്നും എല്ലായിടത്തുനിന്നും കഴിഞ്ഞ മൂന്നു ദിവസമായി ഞാൻ അപ്രത്യക്ഷനായി. ചില തട്ടിപ്പുകാർ എന്നെ ബന്ദിയാക്കിയിരിക്കുകയായിരുന്നു. പണം മാത്രമല്ല, മനോനിലയെയും ഇതു ബാധിച്ചു. ഞാനിപ്പോഴും ആ ഞെട്ടലിൽനിന്നു മുക്തനായിട്ടില്ല. ഇതെനിക്കു സംഭവിച്ചുവെന്നു വിശ്വസിക്കാനാകുന്നില്ല.’’ – സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ അങ്കുഷ് പറഞ്ഞു.
തിരുവനന്തപുരം∙ ഫോറസ്റ്റ് ഓഫിസ് ആക്രമണക്കേസില്‍ അറസ്റ്റിലായ പി.വി.അന്‍വര്‍ എംഎല്‍എയുടെ യുഡിഎഫ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി ആര്‍എസ്പി. നിലപാടെടുക്കാന്‍ സമയമായിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു. അന്‍വറിന് ഓരോ ദിവസവും ഓരോ നിലപാടാണ്. പിണറായി വിരുദ്ധത മാത്രമല്ല മുന്നണി പ്രവേശനത്തിന്റെ മാനദണ്ഡം. അന്‍വര്‍ ഇതുവരെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
ന്യൂഡൽഹി∙ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് റഷദ് അൽ അലിമി അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി. ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ നേതാവ് മെഹ്ദി അൽ മഷാദ് ആണ് വധശിക്ഷ അംഗീകരിച്ചത്. ഇദ്ദേഹത്തെ വിമത പ്രസിഡന്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. നിമിഷപ്രിയ പ്രതിയായ കുറ്റകൃത്യം നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള വടക്കൻ യെമനിലാണ്. നിമിഷ കഴിയുന്ന ജയിൽ സ്ഥിതി ചെയ്യുന്നതും ഹൂതി നിയന്ത്രണമേഖലയിലാണ്. ഹൂതി വിഭാഗത്തെ പിന്തുണയ്ക്കുന്ന ഇറാൻ ചർച്ചകളിൽ ഇടപെടാമെന്ന് അറിയിച്ചിരുന്നു.
കൊച്ചി ∙ പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ പ്രത്യേക കോടതി വിധിച്ച ശിക്ഷയ്ക്കെതിരെ 4 പ്രതികൾ അപ്പീലുമായി ഹൈക്കോടതിയിൽ. 14–ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ. മണികണ്ഠൻ, 20–ാം പ്രതി ഉദുമ മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി എന്ന രാഘവൻ നായർ, 22–ാം പ്രതി കെ.വി.ഭാസ്കരൻ എന്നിവരാണ് ഹൈക്കോടതിയില്‍ അപ്പീൽ നൽകിയത്.
ബെംഗളൂരു∙ ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം മാറ്റിവച്ചു. നാളെ രാവിലെ 9നും 10നുമിടയിൽ നടക്കാനിരുന്ന പരീക്ഷണമാണ് വ്യാഴാഴ്ചത്തേക്കു മാറ്റിയത്. സാങ്കേതിക പ്രശ്നം കാരണമാണു പരീക്ഷണം മാറ്റിയതെന്നാണു സൂചന.
നിലമ്പൂര്‍ വനംവകുപ്പ് ഓഫിസ് ആക്രമണം പി.വി. അന്‍വര്‍ എംഎല്‍എയുടെ പ്രേരണ മൂലമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘം പൊലീസിനെ ആക്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ തള്ളി താഴെയിട്ട് ചവിട്ടി പരുക്കേല്‍പ്പിച്ചു. ഫോറസ്റ്റ് ഓഫിസ് സാമഗ്രികള്‍ തകര്‍ത്തു. 35,000 രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കാസർകോട് ∙ മാലോത്ത് പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരുക്കേൽപ്പിച്ച മധ്യവയസ്കനെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. മാലോം കാര്യോട്ട് ചാൽ സ്വദേശി മണിയറ രാഘവൻ (50) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം.
മാവേലിക്കര ∙ തഞ്ചാവൂർ യാത്രയ്ക്കായി കൊട്ടാരക്കര ഡിപ്പോയിൽ നിന്നും മാവേലിക്കരയിൽ എത്തിച്ച ബസാണ് പുല്ലുപാറയിൽ ഇന്നു രാവിലെ അപകടത്തിൽപ്പെട്ടത്. ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 4 പേരാണ് മരിച്ചത്. ബസിന് ഇതര സംസ്ഥാന യാത്ര നടത്തുന്നതിനു പെർമിറ്റ് ഉണ്ടായിരുന്നു. ബ്രേക്ക് നഷ്ടമായതാണ്
റായ്പുർ ∙ ഛത്തീസ്ഗഡിൽ മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രാകറിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്. ശരീരത്തിന്റെ പല ഭാഗത്തും ഗുരുതര ഒടിവുകളും ആന്തരികാവയവങ്ങളിൽ വരെ മുറിവുകൾ ഉള്ളതായാണ് റിപ്പോർട്ടിൽ പറയുന്നത്. മുകേഷിന്റെ കഴുത്ത് ഒടിഞ്ഞതായും തലയോട്ടിയിൽ മാത്രം 15 മുറിവുകൾ ഉള്ളതായും കണ്ടെത്തി. മുകേഷിന്റെ ഹൃദയം കീറി മുറിച്ചതായും കരൾ 4 കഷ്ണം ആക്കിയതായും
മുംബൈ∙ ബാങ്കോക്കിൽനിന്ന് 4.41 കോടി രൂപയുടെ ലഹരിമരുന്നുമായി മുംബൈ വിമാനത്താവളത്തിൽ എത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് പറമ്പ് (26), ഇയാളെ സ്വീകരിക്കാനെത്തിയ കാസർകോട് സ്വദേശി കെ.പി. അഹമ്മദ് എന്നിവർ വൻ ലഹരി മരുന്ന് റാക്കറ്റിലെ അംഗങ്ങളാണെന്നും അന്വേഷണം ഊർജിതമാക്കിയതായും കസ്റ്റംസ് അറിയിച്ചു. ശനിയാഴ്ചയാണ്
കലവൂർ ∙ വീട്ടിൽ ഒറ്റയ്ക്കായിരുന്നപ്പോൾ അജ്ഞാതൻ ജനലിൽ കെട്ടിയിട്ട് ആക്രമിച്ചെന്നു പരാതിപ്പെട്ട വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19-ാം വാർഡ് കാട്ടൂർ പുത്തൻപുരയ്ക്കൽ ജോൺകുട്ടിയുടെ ഭാര്യ തങ്കമ്മ (58) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
പത്തനംതിട്ട ∙ നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിയതിനു പിന്നാലെ പിന്മാറാന് ഉദ്ദേശിക്കുന്നില്ലെന്നും അപ്പീലുമായി മുന്നോട്ടു പോകുമെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ല. കേസുമായി ഏതറ്റംവരെയും മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും മഞ്ജുഷ പറഞ്ഞു.
ചെന്നൈ∙ തമിഴ്നാട് നിയമസഭയിൽ വീണ്ടും നാടകീയ രംഗങ്ങൾ. സഭ ആരംഭിക്കും മുൻപ് ദേശീയഗാനം ആലപിച്ചില്ലെന്ന് ആരോപിച്ച് ഗവർണർ ആർ.എൻ.രവി ഇറങ്ങിപ്പോയി.
തിരുവനന്തപുരം ∙ പി.വി.അന്‍വര്‍ എംഎല്‍എയെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇതിനു പിന്നില്‍ ഉന്നതങ്ങളിലെ ഗൂഢാലോചനയുണ്ട്. പിണറായി വിജയനേയും ഉപജാപക സംഘത്തേയും എതിര്‍ക്കുന്ന ആര്‍ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ്
പത്തനംതിട്ട∙ കെഎസ്ആർടിസി ബസുകളുടെ അപകടങ്ങൾ തുടർക്കഥയാകുന്നു. പുല്ലുപാറയിൽ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് പൊട്ടിയുള്ള അപകടവും നാലു മരണവുമാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ഇന്നലെ ബജറ്റ് ടൂറിസം പദ്ധതിയിൽ ലാഭം കൊയ്യാൻ ഗവി ബസ് മുടക്കി കെഎസ്ആർടിസി യാത്രക്കാരെ പെരുവഴിയിലാക്കിയതിനു പിന്നാലെയാണ് ഇന്നത്തെ അപകട വാർത്തയുമായി നേരം വെളുക്കുന്നത്. എന്നാൽ കെഎസ്ആർടിസിക്ക് ഇനിയും നേരം വെളുത്തിട്ടില്ല.
ഒട്ടാവ∙ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉടൻ തന്നെ രാജി വച്ചേക്കുമെന്ന് റിപ്പോർട്ട്. അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നു ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചു രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 9 വർഷമായി ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുകയാണു. തിരഞ്ഞെടുപ്പുകളിൽ ട്രൂഡോയുടെ പാർട്ടിയുടേത് മോശം പ്രകടനമായിരിക്കെയാണ് പദവിയൊഴിയുന്നത്.
വാഷിങ്ടൻ ∙ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മാർ എലാഗോയിലെ വസതിയിൽ അനൗദ്യോഗിക സന്ദർശനം നടത്തി. രണ്ടാമതും പ്രസിഡന്റായി അധികാരമേറ്റെടുക്കാൻ തയാറെടുക്കുന്ന യുഎസ് പ്രസിഡന്റിന്റെ ആതിഥേയത്വം വഹിച്ച ആദ്യത്തെ വിദേശ നേതാവായി ജോർജിയ മെലോണി.
കൊച്ചി ∙ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ ആശങ്കകൾ കേൾക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
ചെന്നൈ∙ മുന്നണിക്കു നേതൃത്വം നൽകുന്ന സഖ്യകക്ഷിയായ ഡിഎംകെക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചതിനു പിന്നാലെ തമിഴ്നാട് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു കെ.ബാലകൃഷ്ണൻ ഒഴിവായി. പി.ഷൺമുഖമാണു പുതിയ സംസ്ഥാന സെക്രട്ടറി. ഡിഎംകെയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയതു മുന്നണിക്കുള്ളിൽ അസ്വസ്ഥത സൃഷ്ടിച്ചെന്നും മുന്നണി മര്യാദകളുടെ ലംഘനമാണിതെന്നും 81 അംഗ
ബെംഗളൂരു∙ ചൈനയിൽ വ്യാപകമായി പടരുന്ന എച്ച്എംപിവി വൈറസ് (ഹ്യൂമൻ മെറ്റന്യൂമോ വൈറസ്) ഇന്ത്യയിൽ സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ എട്ടു മാസം പ്രായമുള്ള കുട്ടിക്കാണ് വൈറസ് സ്ഥിരീകരിച്ചതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബെംഗളൂരു ∙ കർണാടക ആർടിസി ടിക്കറ്റ് നിരക്ക് 15 ശതമാനം ഉയർത്തിയതോടെ ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്നുള്ള കേരള ആർടിസിയുടെ സംസ്ഥാനാന്തര സർവിസുകളിലെ ടിക്കറ്റ് നിരക്കും 100–120 രൂപ വരെ വർധിച്ചു. കർണാടകയിലൂടെ ഓടുന്ന ദൂരത്തിനുസരിച്ചാണു ടിക്കറ്റ് നിരക്ക് ഉയർത്തിയത്. മൈസൂരു, സേലം വഴിയുള്ള സർവിസുകളിലെ
ശബരിമല ∙ സന്നിധാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട വലിയ തിരക്ക് കുറഞ്ഞു. പതിനെട്ടാംപടി കയറാനുള്ള നിര യു ടേണിനും ശരംകുത്തിക്കും മധ്യേവരെ മാത്രമേ ഉള്ളു. അതിനാൽ പതിനെട്ടാംപടി കയറാനുള്ള കാത്തുനിൽപ്പ് മൂന്നര മണിക്കൂറായി കുറഞ്ഞു. പമ്പയിലും നിലയ്ക്കലിലും തിരക്ക് കുറഞ്ഞിട്ടുണ്ട്.
ന്യൂഡൽഹി∙ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ എഎപിയെയും ബിജെപിയെയും മറികടക്കാൻ വമ്പൻ തന്ത്രങ്ങളുമായി ഡൽഹി കോൺഗ്രസ്. ഇന്ന് മുതൽ മുഖ്യമന്ത്രിമാരെയും പ്രധാന നേതാക്കളെയും അണിനിരത്തി വാഗ്ദാനങ്ങൾ പ്രഖ്യാപിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഇന്ന് ഡൽഹിയിൽ പ്രധാന
ന്യൂഡൽഹി∙ പ്രിയങ്ക ഗാന്ധി എംപിക്കെതിരായ പരാമർശത്തിനു പിന്നാലെ വീണ്ടും വിവാദ പരാമർശവുമായി ബിജെപി നേതാവ് രമേഷ് ബിധുരി. ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെയാണു പുതിയ പരാമർശം. അതിഷി അച്ഛനെ മാറ്റി എന്നായിരുന്നു ബിധുരിയുടെ പരിഹാസം. ആദ്യം അതിഷി മർലേന ആയിരുന്നു. ഇപ്പോൾ സിങ് ആയി മാറി. ആം ആദ്മി പാർട്ടിയുടെ സ്വഭാവം ഇതാണെന്നും ബിധുരി പരിഹസിച്ചു.
പട്ന∙ ബിഹാർ പബ്ലിക് സർവിസ് കമ്മിഷൻ (ബിപിഎസ്സി) പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു നിരാഹാര സമരം നടത്തുകയായിരുന്ന ജാൻ സൂരജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിനെ പട്ന പൊലീസ് ഇന്ന് പുലർച്ചെ കസ്റ്റഡിയിലെടുത്തു. പട്നയിലെ ഗാന്ധി മൈതാനത്തുനിന്ന് നിർബന്ധിതമായി പ്രശാന്ത് കിഷോറിനെ പൊലീസ് നീക്കുകയായിരുന്നു. ആംബുലൻസിൽ എയിംസിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോയത്.
കുട്ടിക്കാനം ∙ പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്കു മറിഞ്ഞ് നാലു യാത്രക്കാർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി(40), സംഗീത്(45), ബിന്ദു എന്നിവരാണ് മരിച്ചത്. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് തിരികെ വരുമ്പോഴാണ് അപകടം.
തിരുവനന്തപുരം ∙ വനനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനു പിന്നാലെ പി.വി.അൻവറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോണ്‍ഗ്രസ്. അറസ്റ്റിനു പിന്നിൽ ഗൂഢാലോചനയെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരനും വീടു വളഞ്ഞ് അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയെന്ന് രമേശ് ചെന്നിത്തലയും ആരോപിച്ചു. അൻവർ യുഡിഎഫിലേക്ക്
കൊച്ചി∙ നടി ഹണി റോസിനെതിരായി നടക്കുന്ന സൈബർ ആക്രമണത്തിൽ കടുത്ത നടപടിയുമായി പൊലീസ്. ഹണി റോസിനെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്റുകളിട്ട 27 പേർക്കെതിരെ കേസെടുത്തിനു പിന്നാലെ ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തു. എറണാകുളം കുമ്പളം സ്വദേശിയെയാണ് എറണാകുളം സെൻട്രൽ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്ടുകള്‍ ചുമത്തിയാണ് അറസ്റ്റ്.
മുഖ്യമന്ത്രിയുടെ മുസ്ലിം വിരുദ്ധതയുടെ ഏറ്റവും അവസാനത്തെ തെളിവാണ് തന്റെ അറസ്റ്റെന്നും ആർഎസ്എസ് ആഗ്രഹിക്കുന്നതെന്താണോ അത് നടത്തിക്കൊടുക്കുകയാണ് മുഖ്യമന്ത്രിയെന്നും പി.വി.അൻവർ. ഫോറസ്റ്റ് സ്റ്റേഷൻ അടിച്ചുതകർത്ത കേസിൽ അറസ്റ്റിലായതിനു പിന്നാലെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാനെത്തിച്ചപ്പോഴാണ് മാധ്യമങ്ങളോട് പി.വി.അൻവറിന്റെ പ്രതികരണം
നിലമ്പൂർ∙ നിലമ്പൂർ ഫോറസ്റ്റ് ഓഫിസ് തകർത്തതിൽ അറസ്റ്റിലായ പി.വി. അൻവർ എംഎൽഎ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അദ്ദേഹത്തെ തവനൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. കേസിൽ പി.വി.അൻവർ ഒന്നാം പ്രതിയാണ്.
തിരുവല്ല ∙ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച കൊല്ലത്തു നടന്ന എസ്എൻഡിപി തെക്കൻ മേഖല സമ്മേളനത്തിൽ പങ്കെടുത്തശേഷം കണിച്ചുകുളങ്ങരയിലേക്കു മടങ്ങുന്നതിനിടെ രാത്രി പതിനൊന്നോടെയാണു ശ്വാസ തടസ്സമുണ്ടായത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ദേശീയപാതയിൽ ചേപ്പാട് ഉണ്ടായ ഗതാഗതക്കുരുക്കിൽ വാഹനം കുടുങ്ങി. തുടർന്നു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നിലമ്പൂര്‍ ∙ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും മുന്നും പിന്നും നോക്കാതെ ആക്രമിക്കാൻ അടുത്തിടെ വരെ സിപിഎമ്മിന്റെ ആയുധമായിരുന്നു പി.വി. അൻവർ. ഒടുവിൽ പാർട്ടിയുമായി തെറ്റി ഭരണപക്ഷത്തെയാകെ വെറുപ്പിച്ചാണ് അൻവർ അറസ്റ്റിലാകുന്നത്. അൻവറിനെ പുകഴ്ത്തിയവർ തന്നെ ഇകഴ്ത്തുന്ന കാഴ്ചയാണ് രണ്ടാം പിണറായി സർക്കാരിന്റെ ഭരണകാലയളവിൽ കണ്ടത്. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയനും ഉൾപ്പെടും. ഇതിനിടെയാണ് വന്യജീവി ആക്രമത്തിനെതിരെയുള്ള മാര്‍ച്ച് നടത്താന്‍ അന്‍വറും സംഘവും രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസം കരുളായിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം കൂടിയുണ്ടായതോടെ ഫോറസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഇത് അക്രമങ്ങളിലേക്ക് പോവുകയും പൊതുമുതല്‍ നശിപ്പിച്ചതിനു പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ സംഭവമാണ് അൻവറിന്റെ അറസ്റ്റിലേക്ക് നയിച്ചത്.
പാമ്പാടി ∙ ഏഴാം മൈലിലെ സിപിഎം ജില്ലാ സമ്മേളനം കഴിഞ്ഞു മടങ്ങവെ ഇരുച്ചക്ര യാത്രികന് ദാരുണാന്ത്യം. കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മഞ്ഞാടി സ്വദേശിയായ ജയിംസ് മാത്യു (48) മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്.
തിരുവനന്തപുരം ∙ കാട്ടാക്കടയില്‍ ഭിക്ഷ തേടിയെത്തിയ വയോധികയെ വീട്ടിനുളളില്‍ പൂട്ടിയിട്ട് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസുകാരന് ഉള്‍പ്പെടെ 2 പേര് പിടിയില്‍. വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ ലാലു, സുഹൃത്ത് സജിന്‍ എന്നിവരാണ് പിടിയിലായത്. കാട്ടാക്കട പൂവച്ചലില്‍ ഇന്ന് രാവിലെ 11 മണിയോടെ ഭിക്ഷ തേടിയെത്തിയ തിരുവനന്തപുരം സ്വദേശിനിയ 82കാരിയെ 20 രൂപ നല്‍കാമെന്ന് പറഞ്ഞാണ് പ്രതികള്‍ വീട്ടിനുള്ളിലേക്ക് കയറ്റിയത്. തുടര്‍ന്ന് മുറി പൂട്ടിയ ശേഷം കയറിപ്പിടിക്കാന്‍ ശ്രമിച്ചതോടെ സ്ത്രീ ബഹളം വച്ചു. നാട്ടുകാര്‍ ഓടിയെത്തി വയോധികയെ രക്ഷപ്പെടുത്തുകയായിരുന്നു.പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. വയോധികയെ പൊലീസ് വൈദ്യപരിശോധനക്ക് ശേഷം വീട്ടിലെത്തിച്ചു.
തിരുവനന്തപുരം∙ സംസ്ഥാനത്ത് ബിജെപിക്കുള്ളില്‍ നേതൃമാറ്റം സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയില്‍ പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍. അകല്‍ച്ചയിലായിരുന്ന ശോഭാ സുരേന്ദ്രന് വിഭാഗവും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും കൂടുതല്‍ അടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ വയനാട് ദുരന്തം സംബന്ധിച്ച് മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന് നടത്തിയ പരാമര്‍ശം സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിക്കിടയാക്കിയതോടെയാണ് പുതിയ സമവാക്യങ്ങള്‍ രൂപപ്പെട്ടത്. രണ്ടു പഞ്ചായത്തിലെ മൂന്നു വാര്‍ഡുകള്‍ മാത്രമാണ് ഒലിച്ചുപോയത് എന്ന തരത്തില്‍ വി. മുരളീധരന് ലാഘവത്തോടെ നടത്തിയ പ്രസ്താവന തിരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടിക്കു ദോഷം ചെയ്തുവെന്നാണ് കെ. സുരന്ദ്രന്റെ നിലപാട്.
ചെന്നൈ ∙ സിന്ധുനദീതട സംസ്കാര കാലത്തെ പുരാതന ലിപി വായിക്കുന്നവർക്ക് എട്ടരക്കോടി രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനമായി നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. സിന്ധുനദീതട സംസ്കാരം കണ്ടെത്തിയതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന മൂന്നു ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ∙ മന്ത്രിയെ മാറ്റണമെന്ന ആവശ്യത്തിൽ നിന്ന് എൻസിപി പിന്നോട്ട്. എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാനാകില്ലെന്ന് മുഖ്യമന്ത്രി വീണ്ടും എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയോട് വ്യക്തമാക്കിയതോടെയാണ് എൻസിപി വഴങ്ങിയത്. ഇനി അവകാശവാദം ഉന്നയിക്കില്ലെന്ന് പി.സി ചാക്കോ ഭാരവാഹിയോഗത്തെ അറിയിച്ചു.
നിലമ്പൂർ∙ നിലമ്പൂർ ഫോറസ്റ്റ് ഓഫിസ് തകർത്തതിൽ പൊലീസ് അറസ്റ്റ് ചെയ്ത പി.വി. അൻവർ എംഎൽഎയെ റിമാൻഡ് ചെയ്തു. അദ്ദേഹത്തെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനു മുന്നോടിയായി പി.വി.അൻവറിന്റെ ഒതായിയിലെ വീട്ടിൽ വൻ പൊലീസ് സന്നാഹം തമ്പടിച്ചിരുന്നു.
പാമ്പാടി ∙ വർഗീയ ശക്തികളുമായി കൂട്ടുകൂടി ഏതുവിധേനയും സീറ്റ് പിടിക്കാനുള്ള തത്രപ്പാടിലാണ് മുസ്ലിം ലീഗെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിന്റെ ഈ നിലപാടിനു കോൺഗ്രസും
നരേന്ദ്ര മോദിയുടെ വിദേശയാത്രചിലവുകൾ, മെഡിക്കൽ വിദ്യാർഥിനിയുടെ മരണം, പ്രസിഡന്റാകാൻ ബിജെപി നേതാക്കൾ, അഞ്ചൽ കൊലക്കേസിലെ കൂടുതൽ വിവരങ്ങൾ, ഹെലികോപ്റ്റർ തകർന്ന സംഭവം തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകൾ. കോസ്റ്റ് ഗാര്‍ഡിന്റെ ധ്രുവ് ഹെലികോപ്റ്റർ ഗുജറാത്തിലെ പോര്‍ബന്തര്‍ വിമാനത്താവളത്തില്‍ തകര്‍ന്നുവീണു. അപകടത്തിൽ മൂന്നു പേർ മരിച്ചു. ഇതിൽ 2 പേർ പൈലറ്റുമാരാണ്. പരിശീലന പറക്കലിനിടെയാണ് ഹെലികോപ്റ്റർ തകര്‍ന്നത്. അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎല്‍എച്ച്) ധ്രുവ് ആണ് അപകടത്തില്‍പ്പെട്ടത്.
കോട്ടയം ∙ ആർജെഡി ഇടതുമുന്നണി വിടാനൊരുങ്ങുന്നുവെന്ന അഭ്യൂഹത്തിനിടെ, സിപിഎമ്മിനെതിരെ പരസ്യനിലപാടുമായി പാർട്ടി രംഗത്ത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർലമെന്റിലെത്തിയതു മുസ്ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പരാമർശത്തിലും അതിനെ പിന്തുണച്ച സിപിഎം നിലപാടിലുമാണ് ആർജെഡി എതിർപ്പു വ്യക്തമാക്കിയത്. വിജയരാഘവന്റെ പരാമർശത്തിൽ ഇതാദ്യമായാണ് എൽഡിഎഫിനുള്ളിൽ എതിർപ്പ് ഉയരുന്നത്. നിരന്തരം ആവശ്യപ്പെട്ടിട്ടും മുന്നണിയിൽ പരിഗണന ലഭിക്കാത്ത സാഹചര്യത്തിൽ എൽഡിഎഫ് വിടണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാകവെയാണ് ആർജെഡിയുടെ നീക്കം. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലും മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കിൽ ഭാവിനടപടികൾ തീരുമാനിക്കുമെന്നാണ് സൂചന.
കൊച്ചി∙ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ മോശം കമന്റിട്ടവർക്ക് എതിരെ പരാതി നൽകി നടി ഹണി റോസ്. എറണാകുളം സെൻട്രൽ പൊലീസിലാണു പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാർഥ പ്രയോഗങ്ങൾ നടത്തി സമൂഹമാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവർക്കു മുന്നറിയിപ്പുമായി നടി ഹണി റോസ് രാവിലെ ഫെയ്സ്ബുക്കിൽ
ശബരിമല ∙ നിലയ്ക്കൽ - എരുമേലി റൂട്ടിൽ തുലാപ്പള്ളി ആലപ്പാട്ട് ജംക്ഷനിൽ തീർഥാടകരുടെ മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. 2 പേരുടെ നില അതീവ ഗുരുതരമാണ്. വൈകിട്ട് നാലരയോടെയാണ് സംഭവം. പ്ലാപ്പള്ളിയിൽ നിന്ന് താലാപ്പള്ളിയിലേക്കുള്ള റോഡിലെ കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുമ്പോൾ നിയന്ത്രണം വിട്ട് മറയുകയായിരുന്നു. തീർഥാടകർ ഭക്ഷണത്തിനായി വാഹനം നിർത്തി കടയിലേക്ക് കയറുന്ന ഭാഗത്താണ് അപകടം. വഴിയിൽ നിന്ന തീർഥാടകനെ ഇടിച്ചു തെറിപ്പിച്ച ശേഷമാണ് മറിഞ്ഞത്. സംഭവ സ്ഥലത്തു തന്നെ ഒരാൾ മരിച്ചു. പരുക്കേറ്റവരെ എരുമേലി ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ചയാളിനെ തിരിച്ചറിഞ്ഞിട്ടില്ല.
ആലപ്പുഴ ∙ ലഹരി ഉപയോഗത്തെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നതാണ് മന്ത്രി സജി ചെറിയാന്റെ പരാമർശമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. സാംസ്കാരിക മന്ത്രിയുടെ ഭാഗത്ത് നിന്ന് വരാൻ പാടില്ലാത്ത പരാമർശമാണ് സജി ചെറിയാൻ നടത്തിയത്. ലഹരിക്കെതിരെ എല്ലാവരും യോജിച്ചു നിന്നു പോരാടുകയാണ് വേണ്ടതെന്നും വേണുഗോപാൽ പറഞ്ഞു.
ബെംഗളൂരു ∙ കർണാടകയിലെ ബിജെപിയുടെ യുവനേതൃമുഖവും ബെംഗളൂരു സൗത്തിൽനിന്നുള്ള എംപിയുമായ തേജസ്വി സൂര്യയുടെ വിവാഹിതനാകുന്നുവെന്ന വാർത്തയ്ക്കു പിന്നാലെ, വധു ശിവശ്രീ സ്കന്ദപ്രസാദും വാർത്തകളിൽ നിറയുന്നു. ചെന്നൈ സ്വദേശിനിയായ ശിവശ്രീ അറിയപ്പെടുന്ന കർണാടക സംഗീതജ്ഞയും ഭരതനാട്യം നർത്തകിയും പിന്നണിഗായികയുമാണെങ്കിലും സമൂഹമാധ്യമങ്ങളിൽ പ്രശസ്തയായത് ചലച്ചിത്രതാരം ശോഭനയുമായുള്ള മുഖസാദൃശ്യം കൊണ്ടാണ്. മാർച്ച് നാലിനാണ് തേജസ്വിയുടെയും ശിവശ്രീയുടെയും വിവാഹമെന്നാണ് വിവരം. മണിരത്നം ചിത്രം പൊന്നിയിൽ സെൽവന്റെ കന്നഡ പതിപ്പിൽ പാടിയിട്ടുണ്ട് ശിവശ്രീ.
Results 1-50 of 10000