പി.പി. തങ്കച്ചന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ വിമര്‍ശനം

തിരുവനന്തപുരം∙ യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചനു കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ വിമര്‍ശനം. കൈയേറ്റമൊഴിപ്പിക്കുന്നതിന്റെ ഭാഗമായി പാപ്പാത്തിച്ചോലയില്‍ കുരിശ് നീക്കിയതു ശരിയല്ലെന്ന തങ്കച്ചന്റെ പ്രസ്താവന സംശയം ഉണ്ടാക്കിയെന്നും കയ്യേറ്റത്തിന് യുഡിഎഫ് അനുകൂലമല്ലെന്ന നിലപാട് എടുക്കണമെന്നും ആവശ്യം ഉയർന്നു. വി.ഡി. സതീശന്‍, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് വിമര്‍ശനമുന്നയിച്ചത്. കയ്യേറ്റത്തിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായി പ്രതിഷേധം നടത്തണമെന്നും അഭിപ്രായം.