സൗദിയിലെ നജ്‌റാനിലെ കെട്ടിടത്തിൽ അഗ്നിബാധ: ഇന്ത്യക്കാർ ഉൾപ്പെടെ 11 മരണം

റിയാദ് ∙ സൗദിയിലെ നജ്‌റാനില്‍ താമസസ്ഥലത്തുണ്ടായ അഗ്നിബാധയിൽ 11 പേര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ ഏതാനും പേർ  ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരങ്ങൾ. തീപിടിച്ച കെട്ടിടത്തിലെ വെന്റിലേഷൻ സൗകര്യമില്ലാത്ത മൂന്നു  മുറികളിൽ ഉറങ്ങിക്കിടന്നവരാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ച പുലർച്ചെ നാലുമണിക്കായിരുന്നു സംഭവം. മരിച്ചവരില്‍ ബംഗ്ലദേശ് സ്വദേശികളും ഉൾപ്പെടുന്നു. അഗ്നിബാധയുടെ കാരണം അധികൃതർ അന്വേഷിച്ചു വരികയാണ്.